യു.കെ.വാര്‍ത്തകള്‍

അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍


ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി ഹാരി രാജകുമാരന്‍. താന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്ന് സസെക്‌സ് ഡ്യൂക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ മെഗാനും, മക്കള്‍ക്കുമൊപ്പം ഇനി ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും മങ്ങുകയാണ്. നാല് വര്‍ഷം മുന്‍പാണ് ഔദ്യോഗിക രാജകീയ ഡ്യൂട്ടികള്‍ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് രാജകുമാരനും, ഭാര്യയും നീങ്ങിയത്.

ഹാരി രാജകുമാരന്റെ ട്രാവല്‍ കമ്പനിയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. യുഎസിലേക്ക് താമസം മാറ്റിയെന്നും, ഇനി അവിടെ സ്ഥിരതാമസമാണെന്നും രേഖകള്‍ വ്യക്തമാക്കി. ഹാരി 75% ഉടമസ്ഥത കൈയാളുള്ള ട്രാവലിസ്റ്റ് ലിമിറ്റഡാണ് പേപ്പര്‍വര്‍ക്ക് നടത്തിയിരിക്കുന്നത്.

ചാള്‍സ് രാജാവിന്റെ ഇളയ മകനായ ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജകസേരയിലേക്കുള്ള അഞ്ചാം അവകാശിയാണ്. 2020-ല്‍ കാലിഫോര്‍ണിയയിലേക്ക് ചുവടുമാറിയതിന് ശേഷം രാജകുടുംബത്തിന് നേര്‍ക്ക് നിശിതമായ വിമര്‍ശനങ്ങളാണ് ഹാരി ഉന്നയിച്ചത് .

  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  • 13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ
  • ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍
  • ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
  • ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
  • നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
  • എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
  • ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി
  • യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions