യു.കെ.വാര്‍ത്തകള്‍

ലോക്കല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സുനാക് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ലോക്കല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി പ്രധാനമന്ത്രി റിഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും.

വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടി നേരിടുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിന് മുന്നോടിയായി ബെനഫിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റിലാണ് മാറ്റങ്ങള്‍ പ്രധാനമായി നടപ്പാകുന്നത്. വീടുകളില്‍ സംവിധാനങ്ങളും, ഉപകരണങ്ങളും ഒരുക്കുന്നതിന് ഒറ്റത്തവണ പേയ്‌മെന്റുകളും നല്‍കിയേക്കും.

ആളുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പകരം ചികിത്സ നല്‍കാനും, സഹായികള്‍ക്കും, അപ്ലയന്‍സുകള്‍ക്കും റെസീപ്റ്റ് നല്‍കി പണം തിരികെ നേടാനും കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളും ആലോചനയിലുണ്ട്. സുരക്ഷിതത്വം കുറയ്ക്കുകയല്ല, മറിച്ച് പിഐപി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗവണ്‍മെന്റ് മാറ്റങ്ങള്‍ ആലോചിക്കുന്നതെന്ന് ഗവണ്‍മെന്റ് സ്രോതസ്സുകള്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സിക്ക് നോട്ട് സംസ്‌കാരം അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് ഈ മാസം ആദ്യം തന്നെ സുനാക് പ്രഖ്യാപിച്ചിരുന്നു. സാധാരണ ജീവിതത്തിലെ ആശങ്കകള്‍ ജോലിക്ക് പോകാതിരിക്കാനുള്ള കാരണമാക്കി മാറ്റുന്ന ജനങ്ങളുടെ ശീലമാണ് ഈ നിയന്ത്രണം കടുപ്പിക്കുന്നതിലേക്ക് വഴിയൊരുക്കുന്നത്.

  • നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വരും
  • പുതുതായി പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം
  • ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും
  • വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ കാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് സുനാക്
  • ഡെര്‍ബിയില്‍ അന്തരിച്ച ജെറീന ജോര്‍ജിന് ബുധനാഴ്ച വിടനല്‍കും
  • നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
  • ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
  • സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
  • കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions