നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹര്‍ജി നല്‍കിയത്.
മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി വിശദമായി കേള്‍ക്കാമെന്ന് ഹൈകോടതി അറിയിച്ചു.
More »
മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം
മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന് കണ്ണീരോടെ വിട നല്‍കി കേരളം. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിച്ചത്.
പറവൂര്‍ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രദേശം മുഴുവന്‍ വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കാണ് സാക്ഷിയായത്. അവസാന നിമിഷങ്ങളിലും ജനപ്രവാഹം നിലച്ചില്ല. വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാന്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു.
More »
സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ ഇ ഡി നടപടി തുടരാം; അപ്പീല്‍ തള്ളി ഹൈക്കോടതി
വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
More »
ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
'പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ
More »
'കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍
കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നുവെന്നും ധവളപത്രത്തില്‍ പറയുന്നു.
ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും ധവള പാത്രത്തില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 2026-ല്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ്
More »
മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
മണ്ണന്തല ഹസീന കൊലപാതകത്തില്‍ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു സുരേഷ്. മൃതദേഹം ചിദംബരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറില്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം മകളോട് ഫോണില്‍ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
തന്റെ ഫോണ്‍ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാര്‍ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിന്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. നാലാഞ്ചിറ മഠത്തുനട കെ.ആര്‍.എ. 158 തിരുപ്പതി ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സുരേഷിനെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
More »
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാര്‍ക്ക് പരിക്ക്
കുവൈറ്റ് വിമാനത്താവളത്തിലേക്ക് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മധ്യപ്രദേശ് സ്വദേശി മരിച്ചു. ആക്രമണത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആകെ 12 ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത്. ഇനി ആക്രമണമുണ്ടായാല്‍ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് കന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈറ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി
More »
വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന 2 പേരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ഇന്ത്യന്‍ വംശജന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനായി
ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഇറങ്ങി ഈ സമ്മറില്‍ ഇതിനോടകം മരണപ്പെട്ടത് 18 പേരാണ്. അതിലൊരാള്‍ രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ്. 28-കാരന്‍ റുഷഭ് പട്ടേലാണ് കുടുംബത്തോടൊപ്പം ന്യൂപോര്‍ട്ട് പാഗ്നെലില്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്. ദി ബീച്ചെന്ന് വിളിക്കുന്ന പിക്‌നിക് സ്‌പോട്ടില്‍ മേയ് 24-നാണ് സംഭവം നടന്നത്.
രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങിയത് ശ്രദ്ധിച്ച് 28-കാരനായ പിതാവ് ഇവരെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവന്‍ റുഷഭ് രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ വംശജന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.
റുഷഭിനെ എയര്‍ലിഫ്റ്റ് ചെയ്ത് മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു.
മരണത്തിന് ശേഷം റുഷഭിന്റെ അവയവങ്ങള്‍ മറ്റ് അഞ്ച്
More »
ലോകകപ്പ് ഫുട്ബാള്‍ കളിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ 19കാരന്‍
ദോഹ : ഫുട്ബാള്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി മലയാളി താരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 26 അംഗ ഖത്തര്‍ ടീമില്‍ കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് എന്ന 19കാരനുമുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഫുട്ബാള്‍ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിന്‍. 1996ല്‍ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് നിലവില്‍ ചീഫ് അക്കൗണ്ടന്റാണ്. ഖത്തറിലാണ് തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതും. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിന്‍ ആസ്പെയര്‍ അക്കാഡമിയിലൂടെയാണ് സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞത്.
ഖത്തറിന്റെ ജൂനിയര്‍, യൂത്ത് ടീമുകളില്‍ മികവുകാട്ടി 17-ാം വയസില്‍ അല്‍ ദുഹൈല്‍ ക്ളബിലെത്തി. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും സ്വന്തമാക്കി. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണില്‍ ലോകകപ്പ്
More »