നാട്ടുവാര്‍ത്തകള്‍

അനില്‍ അംബാനിയുടെ പൂട്ടിയ കമ്പനിയില്‍ കെഎഫ് സി 60.80 കോടി നിക്ഷേപിച്ചു; തിരിച്ച് കിട്ടിയത് 7. 9കോടി മാത്രം- ഗുരുതര ആരോപണവുമായി വി ഡി സതീശന്‍
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎഫ്‌സി അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതല്‍ അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്‌സി നിക്ഷേപം നടത്തിയത്. 2019ല്‍ ആര്‍സിഎഫ്എല്‍ പൂട്ടി. ഇതോടെ കെഎഫ്‌സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2018-2019ലെ കെഎഫ്‌സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ പേരില്ല. 2019-20ലും ഇവരുടെ പേര്

More »

ഇംഗ്ലണ്ടില്‍ ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്ന് പൗണ്ടായി ഉയരും; ബസ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി
ലണ്ടനില്‍ ഇനി ബസ് ചാര്‍ജ് നിരക്കും ഉയരും. ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ രണ്ട് പൗണ്ട് ചാര്‍ജ് ക്യാപ്പാണ് അവസാനിച്ചത്. ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിത ചെലവ് പുതുവര്‍ഷത്തില്‍ ഉയരുകയാണ്. ബസ് ചാര്‍ജ് വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് 150 മില്യണ്‍ പൗണ്ട് സഹായം നല്‍കിയാണ് രണ്ടു പൗണ്ടിന്റെ പ്രൈസ് ക്യാപ് സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നത്.

More »

ബാലിക ചുമച്ചതില്‍ പ്രകോപിതയായി 16 വയസു കാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി
ലണ്ടന്‍ : അടുത്തിരുന്ന ബാലിക ചുമച്ചതില്‍ പ്രകോപിതയായി സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് 16 വയസു കാരിയുടെ പരാക്രമം. ഒടുക്കം വിമാനം അടിയന്തരമായി നിലത്തിറക്കി. ഈസിജെറ്റ് വിമാനത്തില്‍ ആണ് യുവതിയുടെ പരാക്രമം. 27ന് രാത്രി തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌ വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലാണ് ( EZY8556) കൗമാരക്കാരിയുടെ പരാക്രമം. ഇതെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു. അടുത്തിരുന്ന പത്തുവയസുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസുമാത്രം ഉള്ള കൗമാരക്കാരിയാണ് വിമാനത്തില്‍ ഈ പരാക്രമം

More »

തൃശൂരിലെ പുതുവര്‍ഷ രാത്രിയിലെ കൊല; 30 കാരനെ കൊലപ്പെടുത്തിയ കേസില്‍ 14കാരന്‍ കസ്റ്റഡിയില്‍
തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാത്രിയില്‍ തൃശൂര്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ്

More »

സ്വകാര്യ ചിത്രം കാണിച്ച് സ്വര്‍ണ്ണം കവര്‍ന്നു; തൃശൂരില്‍ മുന്‍കാമുകനും സുഹൃത്തക്കളും പിടിയില്‍
തൃശൂര്‍ : യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പോലീസ്അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി. കേസില്‍ ​പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശ്ശേരി ആയുഷ് (19), പാടൂര്‍ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണം കവര്‍ന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണന്‍

More »

'ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു'; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എംഎല്‍എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

More »

കല്യാണ്‍ സില്‍ക്‌സ് 390 രൂപക്കു കൊടുത്ത 12500 പേര്‍ക്കുള്ള സാരിയ്ക്ക് മൃദംഗ വിഷന്‍ ഈടാക്കിയത് 1600 രൂപ!
കൊച്ചി അന്തര്‍ദേശീയ സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയ്ക്ക് പങ്കെടുത്ത നര്‍ത്തകിമാര്‍ക്കു 1600 രൂപയ്ക്ക് മൃദംഗ വിഷന്‍ കൊടുത്ത സാരിയ്ക്കു കല്യാണ്‍ സില്‍ക്‌സ് വാങ്ങിയത് 390 രൂപ മാത്രം. 12500 സാരിയുടെ ഓഡര്‍ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് നല്‍കിയതെന്നും കല്യാണ്‍ സില്‍ക്‌സ് അറിയിച്ചു. അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം സാരിവാങ്ങാനായി മൃദംഗനാദം 1600 രൂപയാണ് നര്‍ത്തകരില്‍ നിന്നും ഈടാക്കിയത്. അങ്ങനെയെങ്കില്‍ 19200000 രൂപയാണ് മൃദംഗനാദം ആകെ മൊത്തം നേടിയെടുത്തത്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ്

More »

പുലഭ്യം അലങ്കാരമാക്കി മണിയാശാന്‍; ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിന് മാനസിക പ്രശ്നമെന്ന്
പണം കിട്ടാതെ ഇടുക്കി സഹകരണ സൊസൈറ്റിയ്ക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിന് മാനസിക പ്രശ്നം ആരോപിച്ചു എംഎം മണി.ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ

More »

പ്രതിഭയുടെ മകനെ പിടികൂടിയതിന് പ്രതികാരം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിരമിക്കാന്‍ 5മാസം ബാക്കി നില്‍ക്കേ മലബാറിലേക്ക് തെറിപ്പിച്ചു
കഞ്ചാവ് കൈവശം വെച്ചതിന് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions