നാട്ടുവാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ലൈംഗികാതിക്രമ കേസില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. ഇതിനൊപ്പം ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും രജിസ്റ്റര്‍ ചെയ്‌ത കേസിലും പൊലീസ് കുറ്റപത്രം നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെ കൂടാതെ മണിയന്‍പിള്ള രാജു, അഡ്വചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള

More »

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇത് കൂടാതെ വീടു കയറി ആക്രമിച്ചതിന് 6 വര്‍ഷം തടവ് ശിക്ഷയും, ആംസ് ആക്‌ട് പ്രകാരം മൂന്ന് വര്‍ഷം തടവും, ആയുധം കൈവശം വച്ചതിന് രണ്ട് വര്‍ഷം എന്നിങ്ങനെ പ്രത്യേകം ശിക്ഷയും അനുഭവിക്കണം. സെഷന്‍സ് ജഡ്‌ജി ജെ. നാസര്‍ ആണ് വിധി പ്രസ്താവിച്ചത്. സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 7 നായിരുന്നു സംഭവം. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോര്‍ജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയില്‍ നിന്ന് 2.33 ഏക്കര്‍ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു. ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ടേക്കര്‍ നല്‍കിയാല്‍ മതിയെന്നും മുഴുവനും കൊടുത്താല്‍ കുടുംബ വീടിനോട് ചേര്‍ന്ന് ഹൗസിംഗ്

More »

വിരാട് കോലിയും അനുഷ്‌കയും കുട്ടികളും ലണ്ടനില്‍ സ്ഥിരതാമസമാക്കുന്നു
ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും മക്കളും ലണ്ടനിലേക്ക് താമസം മാറ്റുന്നു. വിരാട് കോലിയുടെ ചെറുപ്പകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിരാട് കോലിയും കുടുംബവും ഉടന്‍ ഇന്ത്യന്‍ വിട്ട് ലണ്ടനിലേക്ക് മാറുമെന്ന് രാജ്കുമാര്‍ പറഞ്ഞു. ദൈനിക് ജാഗ്രന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന കോലി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയത്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചാണ് കോലി അനുഷ്‌കയെ വിവാഹം കഴിച്ചത്. ഇവരുവര്‍ക്കും രണ്ടു മക്കളാണ് ഉള്ളത്. വാമിക 2021 ജനുവരിയിലും അകായ് 2024 ഫെബ്രുവരിയിലും ജനിച്ചു. ലണ്ടനില്‍വെച്ചായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കോലി ലണ്ടനിലെ സ്ഥിരം സന്ദര്‍ശകനാണ്. ദമ്പതികള്‍ ഇവിടെ സ്വത്ത് വാങ്ങിയതായും ഇവരുമായി

More »

ഷെഫീക് വധശ്രമക്കേസില്‍ രണ്ടാനമ്മക്ക് 10 വര്‍ഷം തടവ്‌, അച്ഛന്‍ ഷെരീഫിന് 7 വര്‍ഷം തടവ്
കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ കുട്ടിയുടെ അച്ഛന്‍ ഷെരീഫിന് 7 വര്‍ഷം തടവ് ശിക്ഷയും, രണ്ടാം പ്രതി രണ്ടാനമ്മ അനീഷക്ക് 10 വര്‍ഷം തടവ്‌ ശിക്ഷയുമാണ് കോടതി വിധിച്ചത്. കൂടാതെ ഷെരീഫിന് 50000 രൂപ പിഴയും ചുമത്തി. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. 11 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക്

More »

വിമതന്‍മാരെ പൂട്ടാന്‍ സീറോമലബാര്‍ സഭാ ആസ്ഥാനത്ത് മതക്കോടതി സ്ഥാപിച്ചു
സീറോമലബാര്‍സഭയുടെ ആരാധനാക്രമവിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന ആതിക്രമങ്ങളില്‍ നടപടി എടുക്കുന്നതിനായി മതകോടതി സ്ഥാപിച്ചു. അച്ചടക്കരാഹിത്യ നടപടികളെ സഭാപരമായ കാനോനികനടപടികളിലൂടെ ശിക്ഷിക്കുന്നതിനായി സീറോമലബാര്‍സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലാണ് പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവുനല്കിയിരിക്കുന്നത്. പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിന്റെ 89-ാം നമ്പര്‍ പ്രകാരം പൗരോഹിത്യശുശ്രൂഷകരുടെ അച്ചടക്ക മേല്‍നോട്ടം നടത്താനുള്ള അവകാശവും കടമയും മേജര്‍ ആര്‍ച്ചുബിഷപ്പില്‍ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാല്‍ നിയമപ്രകാരം അച്ചടക്കനടപടികള്‍ കൈക്കൊള്ളുന്നതിനായി മേജര്‍ ആര്‍ച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവില്‍ വന്നിരിക്കുന്നത്.

More »

മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത് തന്നെയെന്ന് ഡി.എന്‍.എ ഫലം
പത്തനംതിട്ട : പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എന്‍.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും. നവംബറിലാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍

More »

25 ലക്ഷം നിക്ഷേപിച്ചിട്ടും ഭാര്യയുടെ ചികിത്സാര്‍ത്ഥം പണം നല്‍കിയില്ല, അപമാനിച്ചു, കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി
25 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ഭാര്യയുടെ ചികിത്സാര്‍ത്ഥം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പണം നല്‍കാതെ അപമാനിച്ചു. ആത്മഹത്യാ കുറിപ്പെഴുതി ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബാങ്കിന് പിന്നില്‍ പ്രതിഷേധവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികള്‍ക്ക് സമീപം മരിച്ച

More »

കൊച്ചിയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകന്‍; പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പൊലീസ്
കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിച്ച് മൂടി. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടതാണെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. 78-കാരി അല്ലിയുടെ മൃതദേഹമാണ് മകന്‍ പ്രദീപ് കുഴിച്ചിട്ടത്. വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം മകന്‍ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്നും നാട്ടുകാര്‍ പറയുന്നു. പ്രദീപിന്റെ രണ്ട് മക്കളും വീട്ടില്‍ താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അല്ലിയുടെ മരണകാരണം

More »

മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ മരിച്ച നവദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കും കണ്ണീരോടെ വിട
മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാല് പേരുടെ സംസ്‌കാരം നടന്നു. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംസ്‌കാരം. രാവിലെ എട്ടു മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോര്‍ജ്, മത്തായി ഈപ്പന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നിഖിലിന്റെയും അനുവിന്റേയും മത്തായിയുടെയും മൃതദേഹങ്ങള്‍ ഒരേ കല്ലറയിലാണ് അടക്കം ചെയ്തത്. മധുവിധു കഴിഞ്ഞ് മലേഷ്യയില്‍ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീര്‍ത്ഥാടകരുടെ ബസ്സില്‍ കാര്‍ ഇടിച്ചുകയറിയായിരുന്നു അപകടം. പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ നിമിഷം കൊണ്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions