നാട്ടുവാര്‍ത്തകള്‍

ഒടുവില്‍ ഭവാനിപൂരില്‍ മമത അടിതെറ്റി വീണു; തോല്‍വി 15,000ല്‍ അധികം വോട്ടുകള്‍ക്ക്
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂള്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തോള്‍വി. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മമത ബാനര്‍ജി 15000ല്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പഴയ വിശ്വസ്തനായിരുന്ന ബിജെപിയിലെ സുവേന്ദു അധികാരിയോട് ആയിരുന്നു പരാജയം. തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച പാര്‍ട്ടിയ്ക്കു വലിയ ആഘാതമായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മമത ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. 2021ല്‍ തന്റെ മുന്‍ വിശ്വസ്തനായ സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ അദ്ദേഹത്തിനെതിരെ മമത ബാനര്‍ജി മത്സരിച്ചിരുന്നു. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സുവേന്ദുവിന്റെ തട്ടകത്തില്‍ 1956 വോട്ടുകള്‍ക്ക് മമത പരാജയം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന്

More »

'പിണറായിസം' അറബിക്കടലില്‍; ജനത്തിന്റെ തൂക്കിയടി
കേരള രാഷ്ട്രീയത്തില്‍ പത്തുവര്‍ഷത്തെ 'പിണറായിസം' അറബിക്കടലില്‍ തള്ളി ജനം. വീട്ടില്‍ ചെന്ന് ചോദിക്കാന്‍ പറഞ്ഞവരെ വീട്ടിലിരുത്തിയും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ തൂക്കിയെറിഞ്ഞും മന്ത്രിമാരെ കൂട്ടത്തോടെ തോല്പിച്ചും ഇടതു മുന്നണിയെ ജനം തിരുത്തുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. പരാജയം സമ്മതിച്ചുകൊണ്ടുള്ള പ്രതികരണത്തിനു ഫലം വന്ന ദിവസം പിണറായി തയാറായില്ല. പിണറായിയുടെ ധിക്കാരം, ധാര്‍ഷ്ട്യം, ഏകാധിപത്യം എന്നിവയ്ക്കുള്ള ജനത്തിന്റെ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം. അങ്ങനെ പാര്‍ട്ടിയെയും മുന്നണിയെയും തോല്‍വിയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട 'പരാജയ'നായി പിണറായി. യുഡിഎഫ് തരംഗത്തില്‍ മുഖ്യമന്ത്രി

More »

ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം
രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ട കേരളത്തിലെ ബിജെപിയ്ക്ക് മൂന്നു സീറ്റ്ലഭിച്ചു. എങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും യുഡിഎഫ് തരംഗവും വീശിയടിച്ച തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിക്കാനായി എന്നതാണ് വലിയ നേട്ടം. അതില്‍ കേരളത്തില്‍ അധികമാരും പ്രതീക്ഷിക്കാതിരുന്ന കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ താമര വിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം അട്ടിമറി വിജയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയിലെ ആര്‍ രാജേന്ദ്രനെ 4012 വോട്ടിനാണ് ബി ബി ഗോപകുമാര്‍ പരാജയപ്പെടുത്തിയത്. നേമത്ത് മന്ത്രി വി ശിവന്‍ കുട്ടിയെ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തിയത്. കഴക്കൂട്ടത്ത് 265 വോട്ടിനാണ് വി മുരളീധരന്റെ വിജയം.

More »

'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ്‌ ഗ്രൂപ്പ്‌
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരവേ കേരള കോണ്‍ഗ്രസുകളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ കരുത്തരായി. എട്ടിടത്തു മത്സരിച്ചതില്‍ ഏഴിടത്തും മുന്നിലെത്തി. മാണി ഗ്രൂപ്പിനെ കാത്തിരിക്കുന്നത്‌ 'സംപൂജ്യര്‍'എന്ന വലിയ നാണക്കേടാണ്. 12 ഇടതു മത്സരിച്ചതില്‍ ഒരിടത്തും ജയിക്കാനായില്ല. ഇടുക്കിയും പാലായും കൈവിട്ടു. ജയം പ്രതീക്ഷിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ തിരിച്ചടിയും അപ്രതീക്ഷിതമായി. കേരളാ കോണ്‍ഗ്രസുകളുടെ ഭാവി നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പ്‌ ഫലമായിരിക്കും ഇത്തവണത്തേത്. എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസും(എം) യു.ഡി.എഫില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും ഇക്കുറി വലിയ പ്രതീക്ഷയായിരുന്നു വച്ചുപുലര്‍ത്തിയത് . ജനവിധി പുറത്തുവരുന്നതിനു മുമ്പ്‌ വന്ന എക്‌സിസ്‌റ്റ്‌ പോള്‍ ഫലങ്ങള്‍ ജോസ്‌ കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസി(എം)നെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമായിരുന്നില്ല.

More »

തമിഴ്നാട്ടില്‍ മാസ്സായി വിജയ്; സെഞ്ചുറി തികച്ചു മുന്നില്‍, ഡിഎംകെ സഖ്യം മൂന്നാമത്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ അരങ്ങേറ്റത്തില്‍ തന്നെ കളംപിടിച്ച് നടന്‍ വിജയിയുടെ ടിവികെ. 234 മണ്ഡലങ്ങളില്‍ 109 ഇടങ്ങളില്‍ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യം 50 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 80 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു അട്ടിമറിക്കാണ് നിലവില്‍ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാന്‍ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറന്‍ തമിഴ്നാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തില്‍ ടിവികെ കരുത്തുകാട്ടുകയാണ്. എടപ്പാടി

More »

കേരളത്തില്‍ സെഞ്ചുറി കടന്നു യുഡിഎഫ് തരംഗം, മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍
എകിസ്റ്റു പോളുകളെയും മറികടക്കുന്ന മികച്ച പ്രകടനവുമായി കേരളത്തില്‍ യുഡിഎഫ് പത്തു വര്‍ഷത്തിനുശേഷം ഭരണത്തിലേയ്ക്ക്. വോട്ടെണ്ണനില്‍ പുരോഗമിക്കവേ 102 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറുകയാണ് എല്‍ ഡി എഫ് കേവലം 35 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 3 മണ്ഡലങ്ങളില്‍ എന്‍ ഡി എ യും മുന്നേറുന്നു. പിണറായി വിജയന്‍ പകുതി സമയം ധര്‍മ്മടത്ത്പിന്നിലാവുന്ന കാഴ്ചയും കണ്ടു. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസന്‍ മന്ത്രിമാരാണ് ഇത്തവണ പിന്നിലായിരിക്കുന്നത്. വി ശിവന്‍കുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ എന്നിവരെല്ലാം പിന്നിലാണ്. പോസ്റ്റല്‍ ബാലറ്റില്‍ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും വോട്ടിങ് മെഷീന്‍ എണ്ണിയതോടെ യുഡിഎഫ് കുതിപ്പ് തുടങ്ങി. യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. തകര്‍പ്പന്‍ മുന്നേറ്റമാണ് യുഡിഎഫിന്

More »

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന സാജന്‍ എന്നയാളാണ് അറസ്റ്റിലായത്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. അവിടെ 'റെന്റ് എ കാര്‍' ബിസിനസ്സ് നടത്തി

More »

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂലൈ വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നൂറോളം സര്‍വീസുകള്‍ ആണ് റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. യുദ്ധസംഘര്‍ഷങ്ങള്‍ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പ്രവര്‍ത്തന ചെലവ് വര്‍ദ്ധനവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇക്കാരണങ്ങളാല്‍ ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കാതെ മറ്റുവഴിയില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു. പുതിയ തീരുമാനത്തില്‍ യാത്രക്കാരോടും ജീവനക്കാരോടും കാംപെല്‍ ക്ഷമ ചോദിച്ചു. പശ്ചിമേഷ്യയിലെ

More »

തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ
ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരാനിടയുണ്ടെന്ന് സൂചന. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാനും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ കൂടാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവും എല്‍പിജി സിലിണ്ടറുകളും വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന ആദ്യത്തെ വര്‍ധനവായിരിക്കും ഇത്. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം പരിഗണിച്ചാണ് വില വര്‍ധനവിനുള്ള സാധ്യത ശക്തമാകുന്നതെന്ന് മുമ്പും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions