വനിതാ സിവില്‍ പോലീസ് ഓഫീസറെ പെട്രോളൊഴിച്ചു തീകൊളുത്തി വെട്ടിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
കണ്ണൂര്‍ : വനിതാ സിവില്‍ പോലീസ് ഓഫീസറെ പെട്രോളൊഴിച്ചു തീകൊളുത്തിയശേഷം ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്നലെ വൈകിട്ട് 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.
ദിവ്യശ്രീയുടെ പിതാവ് വാസുവിനെ പരുക്കേറ്റ നിലയില്‍ കണ്ണൂര്‍ ബി.എം.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട രാജേഷിനെ രാത്രി എട്ടോടെ പോലീസ് പിടികൂടി. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
രാജേഷ് രക്ഷപ്പെട്ട ഉടന്‍ കണ്ണൂരിലെയും കാസര്‍ഗോട്ടെയും കോഴിക്കോട്ടെയും പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചിരുന്നു. പുതിയതെരുവിലെ ബാറില്‍വച്ചാണ് ഇയാളെ പിടികൂടിയത്.
ദിവ്യശ്രീ
More »
പോലീസില്‍ വിശ്വാസമില്ല: കളക്ടര്‍, പിപി ദിവ്യ എന്നിവരുടെ കോള്‍ രേഖകള്‍ ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയില്‍
മുന്‍ കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്ഐടി) പൂര്‍ണ അവിശ്വാസം പ്രകടിപ്പിച്ച് ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പ്രതിയും സിപിഎം നേതാവുമായ പിപി ദിവ്യ, കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ കോള്‍രേഖകള്‍ സംരക്ഷിക്കാന്‍ ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഇന്ത്യ (വി) എന്നിവരോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു.
കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെട്രോള്‍ പമ്പിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കാന്‍ നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് അവകാശപ്പെട്ട പ്രതി (ദിവ്യ), ടി വി പ്രശാന്തന്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ കോൾ ഡാറ്റ ശേഖരിക്കാന്‍ എസ്ഐടി ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച
More »
മുകേഷ്, ജയസൂര്യയടക്കം 7 നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കുന്നതായി നടി
മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ ഉള്‍പ്പെടെ 7നടന്‍മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികളില്‍ നിന്ന് ആലുവയിലുള്ള നടി പിന്‍മാറുന്നു. നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു.
തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും നടി ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു,
More »
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജിയില്ലെന്നും മുകളില്‍ വേറെ കോടതിയുണ്ടെന്നും മന്ത്രി
തിരുവനന്തപരും : ഭരണഘടനയ്‌ക്കെതിരായ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം മന്ത്രി സജി ചെറിയാന്‍ അട്ടിമറിച്ചെന്നും മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം. മന്ത്രി സജിചെറിയാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ രാജി വെയ്ക്കാനില്ലെന്നും നിയമനടപടികളുമായി ഉയര്‍ന്ന കോടതിയിലേക്ക് പോകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാണു മന്ത്രിപറഞ്ഞത്.
കേസില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളണമെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ മന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു.
More »
'കുന്തം, കുടച്ചക്രം'... മന്ത്രി സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി
ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനും പിണറായി സര്‍ക്കാരിനും തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോര്‍ട്ട് തളളിയ കോടതി മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. ഡിജിപി മേല്‍നോട്ടം വഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി.
സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്.
More »
മെസി ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ പന്തുതട്ടാന്‍ കേരളത്തിലേക്ക്; വേദി കൊച്ചി?
ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാല്‍ ലയണല്‍ മെസി കേരളത്തില്‍ പന്ത് തട്ടും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയില്‍ അടുത്ത വര്‍ഷം മെസിയടക്കം വമ്പന്‍ താരങ്ങള്‍ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്‍ദുറഹിമാന്‍ സ്ഥിരീകരിച്ചു.
സ്പെയിനില്‍ നടന്ന ചര്‍ച്ച പൂര്‍ണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ജനകീയ രീതിയിലായിരിക്കും മത്സരം നടത്തുകയെന്നും, എതിര്‍ കളിക്കുന്ന ടീം ഏതെങ്കിലും ഒരു വിദേശ ടീം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്താനായിരിക്കും കൂടുതല്‍ സാധ്യത.
100 കോടിയിലധികം ചെലവ് വരുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തനാണ് സര്‍ക്കാരിന്റെ
More »
ജെയ്‌സി എബ്രഹാമിന്റെ മൃതദേഹത്തില്‍ പത്തോളം മുറിവുകള്‍; സിസിടിവിയില്‍ ഹെല്‍മെറ്റ് ധരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍
എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ജെയ്‌സി എബ്രഹാമിനെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്‌സി എബ്രഹാമിനെ ശുചിമുറിയിലാണ് നിരവധി മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ജെയ്‌സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ ബിസിനസ് തര്‍ക്കങ്ങളാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജെയ്സിയുടെ തലയില്‍ പത്തോളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവിനെ
More »
ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊല; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; പ്രതി പിടിയില്‍
ആലപ്പുഴയില്‍ യുവതിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം
More »