നാട്ടുവാര്‍ത്തകള്‍

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചത് പരാതി നല്‍കിയത് എട്ടു വര്‍ഷത്തിന് ശേഷം എന്നത് പരിഗണിച്ചാണ്. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച പരിഗണിച്ച കേസ് തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പൊലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നുമുള്ള വാദങ്ങള്‍ ആയിരുന്നു സിദ്ദിഖിന്റെത്. പീഡനപരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പോലീസില്‍ പരാതി നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം

More »

വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി
വഖഫ് ഭൂമി വിഷയത്തില്‍ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വൈകരുതെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. മുനമ്പത്തെ പോരാട്ടം കേരളചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. റവ. ഡോ. ഫിലിപ്പ് കവിയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ഫാ. അഖില്‍ മുക്കുഴി, ജോയല്‍ പുതുപറമ്ബില്‍, അബിന്‍ വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനമ്പം ജനതയ്ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നതില്‍നിന്നു

More »

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. അമ്മുവിന്റെ മരണം ആത്മഹത്യയാണോ എന്നതില്‍ സംശയമുണ്ടെന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ അമ്മുവിനെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമ്മു എസ് സജീവ് പത്തനംതിട്ട എസ്എംഇ കോളേജ് ഓഫ് നഴ്‌സിംഗ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു എസ് സജീവ് നാലാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മാനസികവും ശാരീരികവുമായി പീഡനം നേരിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് അമ്മുവിന്റെ പിതാവ് നേരത്തെ കോളേജ് പ്രിന്‍സിപ്പലിന് പരാതി

More »

യുപിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; 10 കുട്ടികള്‍ മരിച്ചു, 16 പേള്‍ക്ക് ഗുരുതരമായ പൊള്ളല്‍
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തില്‍ 10 കുട്ടികള്‍ മരിച്ചു. 16 കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (എന്‍ഐസിയു) തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാത്രി 10.35 ഓടെയാണ് സംഭവം. 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. കുട്ടികളുടെ വാര്‍ഡിലെ രണ്ട് യൂണിറ്റുകളില്‍ ഒന്നില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് സൂചനകള്‍. അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചതായി ജാന്‍സി ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ സ്ഥിരീകരിച്ചു. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്‌നിശമനസേനാ

More »

തമ്മില്‍ത്തല്ലിനൊടുവില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞ് നിന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാര്‍ട്ടിക്കുളില്‍ നേരിടേണ്ടി വന്ന അവഗണനകള്‍ സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം

More »

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 3പേര്‍ പിടിയില്‍
കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. മുന്നൂറോളം പേരില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സംഘത്തിലെ പ്രധാനികളാണ് കല്ലമ്പലത്തുനിന്ന് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2021 ആഗസ്റ്റ് മുതല്‍ 2023

More »

വയനാടിനോടുള്ള കേന്ദ്ര- സംസ്ഥാന അവഗണനയില്‍ പ്രതിഷേധിച്ചു യുഡിഎഫും എല്‍ഡിഎഫും 19 ന് ഹര്‍ത്താല്‍ നടത്തും
കല്‍പ്പറ്റ : വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ് . വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. വിഷയത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ടി സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമര്‍ശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂര്‍ത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകള്‍ അടച്ചും വാഹനം ഓടിക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്

More »

ഭാര്യക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിന്‍ പറഞ്ഞു. ഭാര്യ ഡോ. സൗമ്യക്കൊപ്പമാണ് സരിന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. സൗമ്യ എവിടെ എന്ന് കുറെയായി ചിലര്‍ ചോദിക്കുന്നുവെന്ന് സരിന്‍ പറഞ്ഞു. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും സരിന്‍ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് 2017 വാങ്ങിയതാണ്. 2020 ല്‍ വാടകയ്ക്ക് നല്‍കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. താന്‍ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക്

More »

അന്‍വറിന് പിന്നില്‍ അധോലോക സംഘം: ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി പി ശശി
കണ്ണൂര്‍ : പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അന്‍വറിനെ കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി പറഞ്ഞു. തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ചു കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോയെന്നാണ് അന്‍വര്‍ നോക്കുന്നത്. അന്‍വറിനു പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരായ ആരോപണം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെയും ആക്രമിക്കുക വഴി അന്‍വര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions