പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല; സംരക്ഷിച്ചവര്‍ക്കെല്ലാം തിരിച്ചടി
തലശ്ശേരി : അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.
ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്.
ദിവ്യയ്ക്കുവേണ്ടി കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍
More »
'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം'; ഏതറ്റംവരെയും പോകുമെന്ന് നവീന്റെ ഭാര്യ
പത്തനംതിട്ട : തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വിധിയില്‍ സന്തോഷമില്ല ആശ്വാസമാണ്.
പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസില്‍ അറസ്റ്റ് ചെയ്യണം. അതേസമയം, അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ അത്തരത്തില്‍ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തി വീഡിയോ
More »
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുമുമ്പേ ദേഹാസ്വാസ്ഥ്യം; ചികിത്സതേടി പി പി ദിവ്യ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സതേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിവ്യ ആശുപത്രിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാര്‍ട്ടി നടപടിയും വൈകുകയാണ്.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലീസ് തുനിഞ്ഞിട്ടില്ല. കണ്ണൂരിലെ
More »
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കേരളത്തെ നടുക്കിയ 2020ലെ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യ ഹരിതയ്‌ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് വിധിപറഞ്ഞത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി
More »
കൊല്ലത്ത് യുവാവിനെ റോഡില്‍ കുത്തിക്കൊന്നു; സംഘത്തിലെ 3 പ്രതികള്‍ പിടിയില്‍
കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ റോഡില്‍ വച്ച് കുത്തിക്കൊന്ന കേസില്‍ 3 പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലാണ്. 4 പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തി. അതിനിടെ അക്രമി സംഘത്തിലൊരാള്‍ നവാസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്
More »
ജര്‍മനിയില്‍ നഴ്സാകാം: നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങില്‍ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി
More »
ജയരാജന്റെ പുസ്തകം പിണറായിക്കുള്ള മറുപടി
പി. ജയരാജന്റെ ' കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി കടുത്ത വര്‍ഗീയവാദിയും മതഭീകരത വളര്‍ത്തുന്ന ആളുമാണെന്നാണ് ജയരാജന്റെ അഭിപ്രായം. ഇതടക്കം മദനിയുടെ കേരള സമൂഹത്തിലെ അപകടകരമായ എല്ലാ പ്രവൃത്തികളും ജയരാജന്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രകാശനത്തിന് മുമ്പ് തന്നെ പുസ്തകം വിവാദത്തിലായി.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനായ മദനിയുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ വേദി പങ്കിടുകയും മദനിയെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന് പി.ഡി.പി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മദനിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള ജയരാജന്റെ പുസ്തകം പിണറായി തന്നെ പ്രകാശനം ചെയ്തത്.
ജയരാജന്റെ വ്യക്തിപരമായ
More »
കേരളത്തെ നടുക്കിയ പാലക്കാട് ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
കേരളത്തെ നടുക്കിയ 2020ലെ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയാന്‍ മാറ്റിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.
ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (50), അമ്മാവന്‍ സുരേഷ് (48) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നോക്ക സമുദായത്തില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചതിന് ഹരിതയോടുള്ള ആഴമായ പകയാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം, കോടതി നീതി നല്‍കണം എന്ന് ഹരിത പറഞ്ഞു.
2020 ഡിസംബര്‍ 25 ന് വൈകുന്നേരം പ്രതികള്‍ അനീഷിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
More »
വിവാഹത്തിന്റെ മൂന്നാം നാള്‍ വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍
വിവാഹത്തിന്റെ മൂന്നാം ദിവസം വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു(34)വാണ് പിടിയിലായത്. വര്‍ക്കല പൊലീസാണ് ഭാര്യയുടെ പരാതിയില്‍ അനന്തുവിനെ അറസ്റ്റ് ചെയ്തത്.
വിവാഹശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്‍ നിര്‍ബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. 2021 ആഗസ്റ്റിലായിരുന്നു വര്‍ക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം നടന്നത്.
അതേസമയം വിവാഹശേഷം ഭര്‍തൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതല്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
More »