അറസ്‌റ്റിന് വഴങ്ങാതെ പിപി ദിവ്യ; ബന്ധു വീട്ടില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി
നീവന്‍ ബാബു മരണപ്പെട്ട കേസിലെ പ്രധാന പ്രതി പിപി ദിവ്യ അറസ്‌റ്റിന് വഴങ്ങില്ല. ബന്ധുവീട്ടില്‍ നിന്ന് ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്‌റ്റെന്ന നിലപാടിലാണ് അന്വേഷണസംഘവും. പാര്‍ട്ടിയുടെയും നേതാക്കളുടെയും തണലിലാണ് ദിവ്യയുടെ നീക്കങ്ങള്‍. കൂടാതെ ചികിത്സ തേടിയുള്ള തന്ത്രവും പയറ്റുന്നുണ്ട്.
പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ ദിവ്യയോട് അടുത്ത കേന്ദ്രങ്ങള്‍ ഇത് തള്ളി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ്
More »
എഡിഎമ്മിന്റെ മരണം; അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് ആറംഗ പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ
More »
ചിറയിന്‍കീഴില്‍ വയോധികയെ കൊലപ്പെടുത്തിയത് മകളും ചെറുമകളും ചേര്‍ന്ന്
തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അഴൂര്‍ ശിഖ ഭവനില്‍ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിര്‍മ്മലയുടെ മൂത്ത മകള്‍ ശിഖയും ഇവരുടെ മകള്‍ ഉത്തരയും പിടിയിലായി.
ഇരുവരും ചേര്‍ന്ന് വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് നിര്‍മ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസിന് മരണത്തില്‍ ആദ്യം മുതലേ സംശയം ജനിച്ചിരുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതാണ് സംശയത്തിന് കാരണമായത്. ഇതോടെ നിര്‍മ്മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിര്‍മ്മലയുടെ
More »
ഇടതുമുന്നണിയില്‍ കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം! പിണറായി പൊട്ടിച്ച ബോംബ്
തിരുവനന്തപുരം : ഇടതുമുന്നണിയിലെ രണ്ടു എം എല്‍ എമാരെ കൂറു മാറ്റുന്നതിന് 100 കോടി രൂപ തോമസ് കെ ജോസഫ് എം എല്‍ എ വാഗ്ദാനം ചെയ്‌തെന്ന വിവാദം പുറത്തുവിട്ടു മുഖ്യമന്ത്രിയും കൂട്ടരും. അജിത്പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെയെത്തിക്കാന്‍ എന്‍സിപി എംഎല്‍എ തോമസ്. കെ. തോമസ് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. ആരോപണം തോമസ്‌കെ. തോമസും കോവൂര്‍ കുഞ്ഞുമോനും നിഷേധിച്ചിട്ടുണ്ട്.
സംഭവം ഇടതുപക്ഷത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആന്റണിരാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം ഓഫര്‍ ചെയ്‌തെന്നാണ് ആരോപണം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് ആന്റണിരാജു നടത്തിയിരിക്കുന്ന പ്രതികരണം. നിര്‍ണായക വിവരം മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പുറത്തുവിടുന്നത്. ഇതിന്റെ പേരിലാണ് എ കെ
More »
പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29ന്, ദിവ്യക്കെതിരെ ആഞ്ഞടിച്ചു നവീന്റെ കുടുംബം
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്. അതിലും ശക്തമായിരുന്നു നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം.
പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി കളക്ടര്‍ മൊഴി
More »
സ്വന്തം മകളെ 10 വയസു മുതല്‍ നാല് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം തടവ്
ചെറുതോണി : സ്വന്തം മകളെ 10 വയസു മുതല്‍ പതിനാലു വയസുവരെയുള്ള കാലഘട്ടത്തില്‍ നിരവധിതവണ ലൈഗിക പീഡനം നടത്തിയ പ്രതിക്ക് 72 വര്‍ഷം കഠിന തടവും, 180000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വാഗമണ്‍ സ്വദേശിയായ പിതാവിനെയാണ് ശിക്ഷിച്ചത്.
പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളില്‍ വീട്ടില്‍ വരുന്ന സമയങ്ങളില്‍ പിതാവ് ലൈഗിക പീഡനം നടത്തിയെന്നാണ് കേസ്. 2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍ നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ പേപ്പര്‍ തുണ്ടുകളില്‍ എഴുതി ബെഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.
പോലീസ് കൃത്യസ്ഥലത്തുനിന്നു കണ്ടെത്തിയ ആ
More »
സ്ത്രീധന പീഡനം: മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി
സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവന്നു.
10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി
More »
വയനാട്ടിലൂടെ കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുലും സോണിയയും അടക്കമുള്ള നേതൃത്വം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. പ്രിയങ്ക തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കന്നിയങ്കം എന്ന നിലയില്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വയനാട്.
വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തിരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിര്‍ദേശ
More »
പാലക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയില്‍ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെറ്റായ ദിശയിലെത്തിയ
More »