കൊച്ചിയുടെ ആകാശത്തും വ്യാജ ബോംബ് ഭീഷണികള്‍
കൊച്ചി : പ്രവാസി മലയാളികള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചു വ്യാജ ബോംബ് ഭീഷണികള്‍. ഏറ്റവും ഒടുവില്‍ കൊച്ചിയുടെ ആകാശത്തും വ്യാജ ബോംബ് ഭീഷണികള്‍ വലിയ ആശങ്ക തീര്‍ക്കുകയാണ്. വിമാനങ്ങളുടെ സമയ ക്രമത്തെയും യാത്രയെയും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കൊച്ചിയില്‍ നിന്നു പുറപ്പെട്ട 2 വിമാനങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ചയും വ്യാജ ബോംബ് ഭീഷണി ഉണ്ടായി . എയര്‍ ഇന്ത്യയുടെ കൊച്ചി-ലണ്ടന്‍ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാന്‍ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേര്‍ന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുന്‍ ട്വിറ്റര്‍) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
ഉച്ച കഴിഞ്ഞ് 3.04നാണ് എയര്‍ ഇന്ത്യക്ക് ഭീഷണി
More »
നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത് അതീവരഹസ്യമായി
വടക്കാഞ്ചേരി : നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത് അതീവരഹസ്യമായി. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി : ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.
2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍
More »
ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. എട്ട്
More »
നവീന്‍ ബാബുവിന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും ആത്മഹത്യ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കൃത്യമായ മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം
More »
എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍, നവംബര്‍ 1 മുതല്‍ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി
ഇന്ത്യയില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി.
ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാവുകയാണ്. ഏഴു ദിവസത്തിനിടെ എഴുപതോളം വ്യാജ ഭീഷണികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.
ഇതോടെ നിരവധി വിമാന സര്‍വീസുകള്‍ വൈകി യാത്രക്കാര്‍ പ്രതിസന്ധിയിലായി. വിഷയത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി ഇന്നലെ സമൂഹ
More »
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കൊള്ളയടിച്ച സംഭവം നാടകം; കള്ളന്‍ കപ്പലില്‍ തന്നെ
കോഴിക്കോട് : എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ മുളകുപൊടിയെറിഞ്ഞു കവര്‍ച്ച നടന്നെന്ന പരാതിയിലെ സംഭവം തട്ടിപ്പ്. പരാതിക്കാരന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പൊലീസിന്റെ പിടിയിലായി നടന്നത് നാടകമായിരുന്നെന്നും പോലീസ് കണ്ടെത്തി. എടിഎമ്മില്‍ പണം നിക്ഷേപിക്കാല്‍ പോകവെ കവര്‍ച്ച നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് നാടകം പൊളിച്ചത്.
പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ കൊയിലാണ്ടിയില്‍ വെച്ച് മുളകുപൊടി വിതറി യുവാവിനെ ബന്ദിയാക്കിയതിന് ശേഷം പണം കവര്‍ന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം ഊര്‍ജിതതമാക്കി. പരാതിക്കാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയെന്ന വിവരം പുറത്തുവന്നത്.
പോലീസ് പിടികൂടിയ താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി പി നിധിന്‍
More »
പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കും; നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : എഡിഎം മരണമടഞ്ഞ സംഭവത്തില്‍ വിവാദനായകന്‍ പ്രശാന്തിന് ജോലി പോകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും പറഞ്ഞു.
സംഭവം ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്ത് തന്നെയാണോ എന്ന് അറിയില്ലെന്നും പറഞ്ഞു. പ്രശാന്തിന് എതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
സര്‍വീസ് ചട്ടം
More »
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ടത്. പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോത്തന്‍കോട് വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അമൃതയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരാണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പോത്തള്‍കോട് പൊലീസും പഞ്ചായത്ത് അധികൃതരും ഫോറള്‍സിക് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മരണ ശേഷമാണോ കുഴിച്ചിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ്
More »
ബോംബ് ഭീഷണി; വിസ്താരയുടെ ഡല്‍ഹി- ലണ്ടല്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറക്കി
ന്യൂഡല്‍ഹി : ബോംബ് ഭീഷണിയെ തുടര്‍ന്ന് വിസ്താരയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയതായും, സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് തിരിക്കും. സമൂഹമാദ്ധ്യമം വഴിയാണ് ഈ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം വിമാനങ്ങള്‍ക്ക് ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയമങ്ങള്‍
More »