'ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ സഹായം കുറച്ചു'; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എംഎല്‍എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
More »
കല്യാണ്‍ സില്‍ക്‌സ് 390 രൂപക്കു കൊടുത്ത 12500 പേര്‍ക്കുള്ള സാരിയ്ക്ക് മൃദംഗ വിഷന്‍ ഈടാക്കിയത് 1600 രൂപ!
കൊച്ചി അന്തര്‍ദേശീയ സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയ്ക്ക് പങ്കെടുത്ത നര്‍ത്തകിമാര്‍ക്കു 1600 രൂപയ്ക്ക് മൃദംഗ വിഷന്‍ കൊടുത്ത സാരിയ്ക്കു കല്യാണ്‍ സില്‍ക്‌സ് വാങ്ങിയത് 390 രൂപ മാത്രം.
12500 സാരിയുടെ ഓഡര്‍ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് നല്‍കിയതെന്നും കല്യാണ്‍ സില്‍ക്‌സ് അറിയിച്ചു. അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം സാരിവാങ്ങാനായി മൃദംഗനാദം 1600 രൂപയാണ് നര്‍ത്തകരില്‍ നിന്നും ഈടാക്കിയത്. അങ്ങനെയെങ്കില്‍ 19200000 രൂപയാണ് മൃദംഗനാദം ആകെ മൊത്തം നേടിയെടുത്തത്.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ്
More »
പുലഭ്യം അലങ്കാരമാക്കി മണിയാശാന്‍; ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിന് മാനസിക പ്രശ്നമെന്ന്
പണം കിട്ടാതെ ഇടുക്കി സഹകരണ സൊസൈറ്റിയ്ക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിന് മാനസിക പ്രശ്നം ആരോപിച്ചു എംഎം മണി.ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.
സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ
More »
പ്രതിഭയുടെ മകനെ പിടികൂടിയതിന് പ്രതികാരം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിരമിക്കാന്‍ 5മാസം ബാക്കി നില്‍ക്കേ മലബാറിലേക്ക് തെറിപ്പിച്ചു
കഞ്ചാവ് കൈവശം വെച്ചതിന് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്.
കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത്
More »
മകന്‍ പറഞ്ഞതിനോട് പ്രതികരിച്ചു, ചിരിച്ചു; ഉമാ തോമസിന്റെ ആരോഗ്യനില ആശ്വാസകരം
കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എം.എല്‍.എ പ്രതികരിച്ചുവെന്നും ചിരിച്ചതായും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ വെന്റിലേറ്ററിലും ഗുരുതരാവസ്ഥയിലുമാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.
ആറു മണിയോടെ സെഡേഷന്‍ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴുമണിയോടെ മകന്‍ വിഷ്ണു എം.എല്‍.എയെ അകത്തു കയറി കണ്ടു. വിഷ്ണു പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു, ഇതെല്ലാം തലച്ചോറിലുണ്ടായ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നുള്ളതാണ്
More »