നാട്ടുവാര്‍ത്തകള്‍

കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
അവധിക്കാല യാത്രയ്ക്കുപോയി കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയത്. കാണാതായ സഹോദരിമാര്‍ക്കായി കന്യാകുമാരി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്യുന്ന സഹോദരിമാര്‍ അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാല്‍, ഏപ്രില്‍ 26 മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണ് ഇരുവരും

More »

ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
കോഴിക്കോട് : ബേപ്പൂര്‍ മണ്ഡലത്തില്‍ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീ​റ്റ് വഴി റെയില്‍വേ സ്​റ്റേഷന്‍ വരെ നടക്കും. മറിച്ച് സംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അന്‍വര്‍ ചോദിച്ചു. മണ്ഡലത്തില്‍ അന്‍വറിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും വോട്ടുശതമാനത്തില്‍ കുറവുവരുമെങ്കിലും ബേപ്പൂര്‍ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തന്നെ നില്‍ക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. 'റിയാസിന് 65000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാര്‍ത്ഥത്തില്‍

More »

തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
കേരളത്തില്‍ യുഡിഎഫിന് ഭരണത്തിനുള്ള വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 70 മുതല്‍ 90 വരെ സീറ്റുകള്‍ യുഡിഎഫിന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. നാല് വരെ സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നത്. AXIS MY INDIA എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 49-62 വരെയും എന്‍ഡിഎയ്ക്ക് 0-3 വരെയും പ്രവചിക്കുന്നു. പീ മാര്‍ക്കിന്റെ എക്സിറ്റ് പോള്‍ ഫലവും തുടര്‍ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 62-69 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്റ് പോളില്‍ പറയുന്നു. ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 63-74 വരെ നേടുമെന്നും എല്‍ഡിഎഫ് 58-70 സീറ്റുകള്‍

More »

സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ്( എഫ്ഐഎ) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവില പിടിച്ചു കെട്ടാനാവാതായതോടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് അയച്ചത്. ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികള്‍ അയച്ച കത്തില്‍ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ എയര്‍ലൈന്‍ വ്യവസായം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എഫ്ഐഎ കേന്ദ്ര വ്യോമയാന

More »

നെടുങ്കണ്ടത്തെ ഇരട്ടക്കൊല: അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം കുഴിച്ചിട്ടത് മൂന്നാം ദിവസം
ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമ്മയേയും സഹോദരനേയും കൊന്ന് അതിക്രൂരമായി. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സജി സഹോദരന്‍ റെജിയുടെ തലയ്ക്ക് അടിച്ചത്. ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വലിഞ്ഞുമുറുക്കി. ഇതുകണ്ട് ബഹളം വെച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ച ശേഷം മൂക്കിന് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. രണ്ട് ദിവസം മൃതദേഹം വീട്ടിനുള്ളില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച ശേഷം മൂന്നാം ദിനമാണ് കുഴിച്ചുമൂടിയതെന്ന് പ്രതിയുടെ മൊഴി നല്‍കി. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വെച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകളും ആത്മഹത്യയും വര്‍ധിക്കുന്നു
ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നതോടെ ഇതുമൂലമുള്ള ആത്മഹത്യാ കേസുകളും വര്‍ധിക്കുന്നു. പുതിയ കണക്ക് പ്രകാരം കൊലപാതക കേസുകളേക്കാള്‍ വര്‍ധനവാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍.കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 347 മരണങ്ങളില്‍ 150 പേര്‍ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്‌നങ്ങളില്‍ 125 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1,452 മരണങ്ങളില്‍ 73% ഇരകളും സ്ത്രീകളായിരുന്നുവെന്നും 79% പ്രതികളും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 16 മുതല്‍ 19 വയസ് വരെയുള്ള യുവജനങ്ങളില്‍ കുടുംബ പീഡന കേസുകള്‍ വേഗത്തില്‍ ഉയരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലൂയിസ റോള്‍ഫ് അറിയിച്ചു. കുടുംബ പീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ആദ്യ കൗമാരക്കാരിയുടെ കേസ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യയായി രേഖപ്പെടുത്തിയ കേസുകളില്‍ 88%

More »

നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
കൊച്ചി : പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം

More »

സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണ് യൂട്യൂബറായ ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണമെന്നു വിഷ്ണുനാഥ്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി നല്‍കി പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് വിഷ്ണുനാഥ് മൊഴി നല്‍കി. യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ഇവര്‍ക്കിടയില്‍ ചാറ്റുകളെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി പറഞ്ഞു. ‌ കൊലപാതക ദിവസം രാവിലെയും തര്‍ക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. പ്രതി വിഷ്ണുനാഥിനെ പാറശ്ശാല പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

More »

ക്രൂഡ് ഓയില്‍ പ്രതിസന്ധി; ഗള്‍ഫില്‍ അടിയന്തര സന്ദര്‍ശനം നടത്തി അജിത് ഡോവല്‍
ഊര്‍ജ്ജ സുരക്ഷയും മേഖലയിലെ സംഘര്‍ഷവും സുപ്രധാന ചര്‍ച്ചയാക്കി ഗള്‍ഫില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനം. സൗദിക്ക് പിന്നാലെ യുഎഇയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. യുഎഇ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെതാണ് മുഖ്യ പങ്ക്. അതില്‍ത്തന്നെ സൗദിയും യുഎഇയും മുന്നില്‍. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് അതിപ്രധാനം. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് പ്രകൃതിവാതകം നല്‍കുന്ന കരാര്‍ യുഎഇ ഒപ്പിട്ടത് ഈയിടെയാണ്. ഇതിനിടെയാണ് യുദ്ധമുണ്ടായത്. മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും ഹോര്‍മൂസിലെ പ്രതിസന്ധികള്‍ നിലനില്‍ക്കെയും പ്രാധാന്യമുള്ളതാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവിന്റെ സന്ദര്‍ശനം. മേഖലയിലെ ക്രൂഡോയില്‍ നീക്കങ്ങളെ ബാധിക്കുന്ന ഓരോ സംഭവങ്ങളും ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കും. യുഎഇ പ്രസിഡന്റുമായി അജിത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions