മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി. കേസില്‍ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍. കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി വാദം കേള്‍ക്കും.
മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രന്‍റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് മേല്‍ ചുമത്തിയ വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്‍റെയും പ്രൊസിക്യൂഷന്‍റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകര്‍പ്പില്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം
More »
'പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേത്, പരാതിക്കാരന്‍ ബിനാമി'; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്‍ഒസിക്ക് അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പരാതിക്കാരന്‍ പ്രശാന്തന്‍ ബിനാമി മാത്രമാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. വിഷയം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കുന്നുണ്ട് . ദിവ്യ, പ്രശാന്ത് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
More »
വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബര്‍ 13ന് ജനവിധി, വോട്ടെണ്ണല്‍ 23ന്
ന്യൂഡല്‍ഹി : പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആദ്യ ഘട്ടം നവംബര്‍ 13നും രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും. എല്ലാ വോട്ടെടുപ്പിന്റെയും ഫലം നവംബര്‍ 23ന് പുറത്തുവരും.
രാഹുല്‍ഗാന്ധി സീറ്റ് ഒഴിഞ്ഞതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട്ട് കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും ചേലക്കരയില്‍ സിപിഎമ്മിലെ കെ
More »
പരസ്യവിചാരണയും തെമ്മാടിത്തരവും; നവീന്റെ ജീവന് ഉത്തരം കിട്ടിയേ തീരൂ
താന്‍പോരിമയും അധികാര ഹുങ്കും ബാധിച്ച കേരളത്തിലെ സിപിഎം നേതാക്കള്‍ മറ്റുള്ളവര്‍ക്ക് എത്രമാത്രം ഉപദ്രവമുണ്ടാക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു. യാതൊരുവിധ തെളിവുകളും ഇല്ലാതെ, പൊതുമധ്യത്തില്‍ വെച്ചാണ് എഡിഎമ്മിനെതിരെ പിപി ദിവ്യ എന്ന സിപിഎമ്മില്‍ നിന്നുള്ള കണ്ണൂര്‍ ജില്ലാപഞ്ചായത്തു പ്രസിഡന്റ് ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. അതും എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാത്ത വലിഞ്ഞു കയറിച്ചെന്ന്. ദിവ്യ നടത്തിയത് പരസ്യ വിചാരണയും തെമ്മാടിത്തരവുമാണ്. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വച്ച് ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.
യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലാണ് ദിവ്യ മരിച്ച നവീന്‍ ബാബുവിനെതിരെ ആക്ഷേപം ചൊരിഞ്ഞത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം
More »
പിപി ദിവ്യയുടെ പരസ്യ അധിക്ഷേപം; കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കി
കണ്ണൂര്‍ എഡി എം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വര്‍ട്ടേഴ്സിലാണ് ട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിഎഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത ആളായി വന്നു പരസ്യ അധിക്ഷേപവും അഴിമതി ആരോപണവും സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ഏറെകൊതിച്ച ട്രാന്‍സ്ഫര്‍ ലഭിച്ച എഡിഎം ഇന്ന് പത്തനംതിട്ടയില്‍ ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ ട്രെയിനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കൂട്ടാന്‍ ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ എത്തുന്ന ട്രെയിനില്‍ നവീന്‍ ബാബു ഇല്ലെന്നുകണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
More »
കുടുംബ വഴക്ക്; എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി
എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തില്‍ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികള്‍. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു
More »
മദ്യപിച്ച് കാറുമായി നഗരത്തില്‍ അഭ്യാസം, അപകടം; നടന്‍ ബൈജു അറസ്റ്റില്‍
തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ കാര്‍ അടക്കം മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയര്‍ പൊട്ടി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ബൈക്ക്
More »
പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല; ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊബൈല്‍ അടക്കമുള്ള പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങള്‍ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. മകന്‍ ഷഹീന്‍ സിദ്ദിഖിനും നടന്‍ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് തിരുവന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയത്. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണസംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഈ മാസം 22ന് സുപ്രീംകോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ
More »
ഹരിയാനയില്‍ ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍
ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തില്‍ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. അജയ് മാക്കന്‍, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. ഹരിയാനനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
അനുകൂല സാഹചര്യം കളഞ്ഞുകുളിച്ചതു
More »