ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി എംബസി; അടിയന്തിര യോഗം വിളിച്ച് യുഎന്‍
ഇസ്രായേലിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലാണ് യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരുന്നത്. മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം.
സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാനിര്‍ദേശം നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം തങ്ങള്‍ സുരക്ഷിതരാണെന്ന് ഇസ്രയേലിലുള്ള മലയാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ പറഞ്ഞു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നുംഅവര്‍ പറഞ്ഞു.
ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാനിര്‍ദേശം നല്‍കി.
More »
സ്വര്‍ണക്കടത്തിന്റെപങ്ക് പറ്റുന്നു, പരാതിക്കാരായ സ്ത്രീകളുടെ നമ്പര്‍ വാങ്ങി ശല്യപ്പെടുത്തുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പിവി അന്‍വര്‍. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നു, സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷണങ്ങള്‍ കൈപ്പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ നമ്പര്‍ വാങ്ങുകയും അവരോട് മോശമായി സംസാരിക്കുകയും ചെയ്യുന്നു തുടങ്ങി ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ ഉന്നയിക്കുന്നത്.
അന്‍വര്‍ പരാതിയുടെ കോപ്പി ഫേസ്‌ബുക്കില്‍ ആണ് പങ്കുവെച്ചത്. കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീർപ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാര്‍ കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്.
More »
ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിയുടെ കറക്കം കാല്‍ക്കോടി വിലയുള്ള വാഹനങ്ങളില്‍; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം സുപ്രീംകോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളില്‍. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനി വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലില്‍ നിന്ന് ഏഴരവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് കിയ കാര്‍ണവല്‍ എന്ന 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം
More »
56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
വിമാന അപകടത്തില്‍ മരിച്ച് 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.
1968 ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. തോമസ് ചെറിയാനെ കാണാതാകുമ്പോള്‍ 22 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം കഴിഞ്ഞ
More »
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചത്.
യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെകിലും ഹൈക്കോടതി തള്ളിയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു.
More »
നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ്
കൊച്ചി : നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിലാണു നടപടി. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണു വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിക്കാരിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരേ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതിയിലുള്ളത്.
മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ
More »
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി
വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്.
പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത്
More »
നെഹ്റു ട്രോഫി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും സ്വന്തമാക്കി കാരിച്ചാല്‍
നെഹ്റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കപ്പ് സ്വന്തമാക്കി കാരിച്ചാല്‍ ചുണ്ടന്‍. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പ് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന ടീമുകള്‍ തമ്മില്‍ നടന്നത്. അതേസമയം അഞ്ചു വര്‍ഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.
മത്സരം വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി മത്സരം ഒന്നര മാസത്തോളം വൈകിയാണ് നടത്തിയത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.
3.24ഓടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം
More »
കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു
കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന്‍(54) അന്തരിച്ചു. ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍ കൂത്തുപറപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്.
1994 -ല്‍ സ്വാശ്രയ കോളേജിനെതിരായ
More »