നാട്ടുവാര്‍ത്തകള്‍

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യ മരിച്ചു, മക്കള്‍ ഗുരുതരാവസ്ഥയില്‍
അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീപിടുത്തത്തില്‍ ഭാര്യ മരിച്ചു. പരിക്കേറ്റ മക്കളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. അതേസമയം ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. സനലും സുമിയും അങ്കമാലി തുറവൂര്‍ ജംഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയായിരുന്നു. വീടിന് തീവെച്ച ശേഷം സനല്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളില്‍ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ്

More »

അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അര്‍പ്പിച്ച് കേരളം
കോഴിക്കോട് : അര്‍ജുന് കണ്ണീരോടെ വിട നല്‍കി കേരളം. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു സംസ്കരിച്ചത്. ശനിയാഴ്ച രാവിലെ 11.15- ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്. ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ 'അമരാവതി' എന്ന അര്‍ജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്. നിരവധി ആളുകളാണ് അര്‍ജുനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. ഉള്ളുലുച്ച കാഴ്ചയാണ് കണ്ണാടിക്കലില്‍ നിന്നും കാണാനായത്. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് നിരവധി പേര്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. മുദ്രാവാക്യം വിളികളോടെയാണ് അര്‍ജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ര്‍പ്പിക്കാന്‍ സമയം നല്‍കി.

More »

കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ശാസ്താംകോട്ട കായലില്‍ കണ്ടെത്തി
കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനിയായ ദേവനന്ദ, അമ്പലംകുന്ന് സ്വദേശിയായ ഷെബിന്‍ഷാ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ ദേവനന്ദ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ഷെബിന്‍ഷായെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഷെബിന് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

More »

മുങ്ങിയ സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പോലീസ്
തിരുവനന്തപുരം : ലൈംഗിക പീഡന കേസില്‍ ഒളിവില്‍പോയ സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പോലീസ്. സിദ്ദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുന്ന സിദ്ദിഖിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. മ്യൂസിയം പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളി

More »

തൃശൂരില്‍ എടിഎം കവര്‍ച്ച: 5പേര്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു
നാമക്കല്‍ : തൃശൂരില്‍ എടിഎം കൊള്ളയടിച്ച കേസില്‍ കൊള്ളസംഘത്തിലെ 6 പേര്‍ നാമക്കലില്‍ പിടിയിലായി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊള്ളക്കാരിലെ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളുടെ കാലില്‍ വെടിയേറ്റു. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊള്ള സംഘത്തില്‍ 7പേരുണ്ട്. എല്ലാവരും ഹരിയാന സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് പോലീസ് പിന്തുടര്‍ന്നപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നടുറോഡിലായിരുന്നു പോലീസും കൊള്ളസംഘവും ഏറ്റുമുട്ടിയത്. കൊള്ളസംഘം പണം കടത്തിയത് കണ്ടെയ്‌നര്‍ ഉപയോഗിച്ച് കോയമ്പത്തൂര്‍ വഴിയായിരുന്നു. തൃശൂരില്‍ മൂന്നിടങ്ങളിലായി നടന്ന വന്‍ എടിഎം കൊള്ളയില്‍ ഇവര്‍ മോഷണത്തിന് ഉപയോഗിച്ച കാര്‍ ഉള്‍പ്പടെ കണ്ടെയ്നറില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ നിന്ന് തോക്ക് അടക്കം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍വെച്ചായിരുന്നു അന്വേഷണം. മോഷണത്തിന്

More »

പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ ഇടത് എംഎല്‍എയുടെ പരിഗണനയോ പരിവേഷമോ അന്‍വറിന് കിട്ടില്ല. അന്‍വറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അന്‍വറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോ​ഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം, പാര്‍ട്ടി ചിഹ്നമല്ലാത്തതിനാല്‍ അന്‍വറിനെ ഔദ്യോഗികമായി പുറത്താക്കാന്‍ സിപിഎമ്മിന് പരിമിതിയുണ്ട്. അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എം എല്‍ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍

More »

പിണറായിക്കെതിരെ അങ്കം കുറിച്ച് അന്‍വര്‍; റിയാസിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന്
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റിയാസിനു വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ രീതിയിലാണെങ്കില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ലെന്നും അന്‍വര്‍ പറഞ്ഞു. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍

More »

ഒളിവില്‍ തുടരുന്ന സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ദിലീപിന്റെ അഭിഭാഷക സംഘം
ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി മുഖേനയാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150ഓളം പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോത്തഗിയും സംഘവുമായിരുന്നു. വ്യാഴാഴ്ച രാവിലെ

More »

നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍
നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്‌ അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടച്ചു. ഇന്ന് രാവിലെയാണ് ഇടവേള ബാബു കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസ് എടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും, കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഇതേ നടിയുടെ പരാതിയില്‍ മുകേഷിനും മണിയന്‍പിള്ള രാജുവിനെതിരെയും കേസെടുത്തിരുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions