ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയനും ടി വി രാജേഷും വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി. കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പിന്നിലെന്നുമായിരുന്നു ഇരുവരും ഹര്‍ജിയില്‍ ഉന്നയിച്ചത്.
രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് ഹര്‍ജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്.
2012 സെപ്റ്റംബര്‍ 20നാണ് അരിയില്‍ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുന്‍ കല്യാശേരി എംഎല്‍എയായിരുന്ന ടി വി
More »
നടന്മാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടി സെക്സ് മാഫിയയുടെ ആളെന്നു ബന്ധുവായ യുവതിയുടെ പരാതി
കൊച്ചി : മുകേഷ്, ജയസൂര്യ, മണിയന്‍പിള്ളരാജു, ഇടവേളബാബു ഇവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരേ സെക്സ് മാഫിയ ബന്ധം ആരോപിച്ചു ബന്ധുവായ യുവതി. കൗമാരപ്രായത്തില്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2014 ല്‍ താന്‍ പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ വെക്കേഷന്‍ കാലത്തായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് ഇവരെന്നും അന്ന് അവര്‍ ചെന്നൈയിലായിരുന്നു താമസമെന്നും പറഞ്ഞു. അവധിസമയത്ത് ഇവര്‍ ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ചപ്പോഴായിരുന്നു സംഭവമെന്നുമാണ് ആരോപണം.
അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നു.
More »
വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം- പ്രതിശ്രുത വധുവും പിതാവും മരിച്ചു
വലിയ പ്രതീക്ഷകളോടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രതിശ്രുത വധുവും പിതാവും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.
വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
More »
ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴി അതീവഗൗരവകരം; 10 ദിവസത്തിനകം മൊഴിയെടുക്കും
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗത്തുള്ള, ലൈംഗികോപദ്രവവും ചൂഷണവും വെളിപ്പെടുത്തിയവരുടെ മൊഴി പത്തു ദിവസത്തിനകം എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 20 ലധികം പേരുടെ മൊഴികള്‍ അതീവ ഗൗരവമുള്ളതാണെന്നും ഇവരില്‍ മിക്കവരുമായും ഏറ്റവും അടുത്ത ദിവസം തന്നെ നേരിട്ട് ബന്ധപ്പെടാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.
പ്രത്യേക സംഘത്തിന്റെ ഇന്നലത്തെ യോഗത്തിലാണ് തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും കേസെടുക്കുക. ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട്
More »
കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ജാഗ്രത
സംസ്ഥാനത്ത് മങ്കി പോക്സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.
ഇതിനുപുറമേ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളവയാണ് എംപോക്‌സ് രോഗലക്ഷണങ്ങളും. മൃഗങ്ങളില്‍ നിന്നാണ് എംപോക്‌സ്
More »
മലയാളി വേറെ ലെവലാണ്; ഓണസീസണില്‍ കുടിച്ചത് 818.21 കോടിയുടെ മദ്യം
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷമൊക്കെ ഒഴിവാക്കിയെങ്കിലും മദ്യശാലകള്‍ തുറന്നുവച്ചു ആവശ്യത്തിന് കൊള്ള നടത്തി. ഇത്തവണ ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ആണ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്.
കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ
More »
ബാധയൊഴിപ്പിക്കാന്‍ യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ചു; കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍
കുടുംബത്തിന്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍. താമരശ്ശേരിയില്‍ ആണ് യുവതിയെ നഗ്‌ന പൂജക്ക് നിര്‍ബന്ധിച്ചതായി പരാതി ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അടിവാരം മേലെ പൊട്ടിക്കൈയില്‍ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ്കുമാര്‍ അറസ്റ്റ് ചെയ്തത്.
നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ
More »
കെജ്‌രിവാളിന്റെ പിന്‍ഗാമി ആതിഷി; ഡല്‍ഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ജയില്‍മോചിതനായതിന് പിന്നാലെ രാജി സൂചന നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് ആതിഷിയെ. പുതിയ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന പാര്‍ട്ടി എംഎല്‍എ മാരുടെ യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ കെജ്‌രിവാള്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡേ വ്യക്തമാക്കുകയായിരുന്നു. എഎപിയുടെ ദേശീയ കണ്‍വീനര്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് എംഎല്‍എ മാരെല്ലാം എഴുന്നേറ്റു കയ്യടിക്കുകയുമായിരുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ത്ഥിയും പണ്ഡിതയുമായ ആതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്.
More »
ഏഴര വര്‍ഷത്തിന് ശേഷം പള്‍സര്‍ സുനി പുറത്തേയ്ക്ക്; ജാമ്യം നല്‍കി സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഒഖെ, എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. നേരത്തെ, പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി
More »