'രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം നല്‍കും'; വിവാദ പരാമര്‍ശവുമായി ശിവസേന എംഎല്‍എ
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തി ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ്. രാഹുലിന്റെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നാണ് സഞ്ജയ് ഗെയ്ക്ക്വാദിന്റെ വിവാദ പ്രസ്താവന. അതേസമയം എംഎല്‍എയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.
സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സഞ്ജയ് ഗെയ്ക്ക്വാദ് രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ പറഞ്ഞതെന്ന് ഗെയ്ക്ക്വാദ് പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിര്‍ക്കുന്ന അന്തര്‍ലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു.
തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന സഞ്ജയ്
More »
'വാര്‍ത്താ ആക്രമണം'; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി
കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവരാത്ത മൊഴികള്‍ പുറത്തുവിട്ടെന്നു ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി. റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദ പരമായ മാധ്യമ വിചാരണയാണെന്നും വാര്‍ത്താ ആക്രമണം തടയണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡബ്ള്യുസിസി ആവശ്യപ്പെടുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.
More »
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി നവംബറില്‍
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നവംബറില്‍ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30ന് ആയിരുന്നു വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കൊച്ചിയില്‍ വച്ച് കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്.
കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇയാളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലും മാധ്യമ ഇടപെടലിനെയും തുടര്‍ന്നാണ് പൊലീസ് കേസില്‍ ദിലീപിനെ പ്രതി
More »
സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചുവെന്ന് മൊഴി
ആലപ്പുഴ കലവൂരില്‍ 73 കാരി സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. നെഞ്ചില്‍ ചവിട്ടിയെന്നും, കഴുത്ത് ഞെരിച്ച് മര്‍ദ്ദിച്ചുവെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശര്‍മിളയും ചേര്‍ന്നാണ്. സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
സുഭദ്രയുടെ ശരീരത്തിലെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
More »
കെജ്‌രിവാള്‍ ജയില്‍ മോചിതനാവും; അറസ്റ്റ് അനാവശ്യമെന്ന് ജഡ്ജി
മദ്യനയ അഴിമതി കേസില്‍ മാസങ്ങളായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇഡി കേസില്‍ കെജ്‌രിവാളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ കെജ്‌രിവാള്‍ ജയില്‍ മോചിതനാകും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന്‍റെ കാര്യത്തില്‍ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അറസ്റ്റ് അനാവശ്യമെന്ന് ജസ്റ്റിസ് ഉജ്വല്‍ ഭുയന്‍ അഭിപ്രായപ്പെട്ടു. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.
കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സെപ്‌റ്റംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി
More »
ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജന്‍; യെച്ചൂരിയെ കാണാന്‍ ഡല്‍ഹിയിലേക്ക്
രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച്
More »
സുഭദ്രയെ കൊന്നു കുഴിച്ചു മൂടിയ കേസ്; പ്രതികള്‍ കര്‍ണാടകയില്‍ പിടിയില്‍
എറണാകുളത്ത് കടവന്ത്രയില്‍ നിന്നും കാണാതായ 73 കാരി സുഭദ്രയെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ പ്രതികള്‍ പിടിയില്‍. മാത്യൂസ്, ശര്‍മിള എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.
More »
സീതാറാം യെച്ചൂരി വിടവാങ്ങി
ന്യൂഡല്‍ഹി : മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) വിടവാങ്ങി. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിച്ചു. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. 14-ന് വൈകുന്നേരം മൂന്നു മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി
More »
കാമുകി വിദേശത്ത് പഠിക്കാന്‍ പോയി, സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ അച്ഛന് അയച്ച് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍
പ്രണയിച്ച പെണ്‍കുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് യുവാവ്. സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിന്‍ പിടിയിലായി. വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.
മാസങ്ങള്‍ക്ക് മുന്‍പാണ് ജോബിന്റെ പെണ്‍സുഹൃത്ത് വിദേശ പഠനത്തിനായി പോകുന്നത്. താനുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിദേശത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇതിന്റെ അമര്‍ഷം മൂലമായിരുന്നു വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദേശ നമ്പറുകള്‍ വഴി ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് വാട്സ്ആപ് മുഖാന്തരം ജോബിന്‍ അയച്ചുകൊടുത്തത്.
ഐപി അഡ്രസോ സിമ്മോ കണ്ടെത്താന്‍ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്. ചിത്രങ്ങള്‍ കാണാന്‍ വൈകിയാല്‍
More »