വാപ്പയ്ക്കായി സുപ്രീം കോടതി വരെ പോകും, ലൈംഗികാരോപണത്തിനെതിരെ മാമുക്കോയയുടെ മകന്‍
അന്തരിച്ച നടന്‍ മാമുക്കോയയുടെ പേരില്‍ എത്തിയ ലൈംഗികാരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി നടന്റെ മകന്‍ നിസാര്‍. പിതാവിന് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും. കമ്മിഷണര്‍ ഓഫീസര്‍ സ്ഥിരമായിട്ട് പായസം വില്‍ക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. അപവാദം പറഞ്ഞു നടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നിസാര്‍ പറയുന്നത്.
മോശമായി സംസാരിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ”മാമുക്കോയ നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന് ഒരിക്കല്‍ പറഞ്ഞു. എന്നെ കാണുമ്പോള്‍ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്‌റൂമിലേക്ക് എന്നെ ഓര്‍ത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു” എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.
354 നിയമമൊക്കെ നില്‍ക്കുന്നത് കുടുംബത്തില്‍ പിറന്ന നല്ല പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ ? തെമ്മാടികളില്‍ നിന്ന് ബുദ്ധിമുട്ടുവരുമ്പോള്‍ അവരെ
More »
പിടി ഉഷ രാഷ്ട്രീയം കളിച്ചെന്നു വിനേഷ് ഫോഗട്ട്; ആശുപത്രി സന്ദര്‍ശിച്ചത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കാനെന്ന്
പിടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരവും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷിന്റെ പ്രതികരണം.
വിനേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിടി ഉഷ നടത്തിയ സന്ദര്‍ശനത്തെയും അവര്‍ വിമര്‍ശിച്ചു. പിടി ഉഷയുടെ സന്ദര്‍ശനം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കാനായിരുന്നുവെന്ന് തനിക്ക് തോന്നിയില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് വിനേഷിന്റെ പ്രതികരണം.
പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യ ഒളിമ്പിക്‌സ് അസോസിയേഷന്‍
More »
ഏഴായിരം തടവുകാര്‍ കൂടി പുറത്തേക്ക്; പുറത്തേക്കിറങ്ങുന്നവര്‍ ആഘോഷത്തില്‍
യുകെയിലെ ജയിലുകളില്‍ സ്ഥലം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ശിക്ഷ കാലാവധി 40 ശതമാനം എത്തിയവരെ പോലും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലേബര്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇന്നലെ 1700 തടവുകാരെയാണ് മോചിപ്പിച്ചത്. ഇതില്‍ ഗുണ്ടകളും മയക്കുമരുന്നു വില്‍പ്പനക്കാരും പെടുന്നു.
ഈ പദ്ധതിയില്‍ ഇനി 3300 തടവുകാരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കും. ഇനി ഏഴായിരം തടവുകാരെ കൂടി പുറത്തുവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പത്തു ജയിലുകളില്‍ അന്തേവാസികളുടെ അത്ര എണ്ണത്തിന് തുല്യമാണിത്.
ഒരു ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലും വളരെയേറെ പേരാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഒറ്റമുറി ജയിലിലും കൂടുതല്‍ പേരാണ് കഴിയുന്നത്. രാജ്യത്തെ അഞ്ചില്‍ മൂന്നു ജയിലുകളും തിരക്കുള്ളതാണ്. കൂടുതല്‍ തടവുകാരെ
More »
കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കടുത്തുരുത്തി : ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്പതികള്‍ക്കു മക്കളില്ല.
More »
കടവന്ത്രയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ആലപ്പുഴയില്‍ കുഴിച്ച് മൂടിയ നിലയില്‍
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരില്‍ കണ്ടെത്തി. വീട്ടുവളപ്പിലാണ് ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി എന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. ശര്‍മിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ അന്വേഷിച്ചു വരുകയാണ്.
സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവര്‍ക്കൊപ്പമാണ് സുഭദ്ര പോയതെന്നും പൊലീസ്
More »
ജില്ലാ സെക്രട്ടറിയെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; സഖാവിന് ചേര്‍ന്ന പണിയല്ല പികെ ശശിയുടെതെന്ന് എംവി ഗോവിന്ദന്‍
പാലക്കാട് : കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവിന് ചേര്‍ന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് മുതിര്‍ന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോര്‍ട്ടിംഗിലാണ് വിമര്‍ശനം.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവര്‍ത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകള്‍ നിര്‍മിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
More »
പാക് അധീന കശ്മീരിലുള്ളര്‍ രാജ്യത്തിന്റെ സ്വന്തക്കാര്‍; ഇന്ത്യയുടെ ഭാഗമാകണമെന്ന് പ്രതിരോധ മന്ത്രി
പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം.
പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാല്‍, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370
More »
ഹേമകമ്മറ്റി പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കൊച്ചി : ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും എന്നിട്ടും എന്തുകൊണ്ട് അനങ്ങിയില്ലെന്നും ഇതുപോലൊരു സുപ്രധാന വിഷയത്തില്‍ ഇടപെടേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേയെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് സര്‍ക്കാരായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒരു ചെറുവിരലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനക്കിയോ എന്നും ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എസ്‌ഐടിയും സര്‍ക്കാരും സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഹേമറിപ്പോര്‍ട്ട് പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും അന്വേഷണ സംഘം
More »
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്.
ആന്റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനായ ജിന്‍സണ്‍, ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. 2011-ല്‍ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍
More »