ട്രംപിന്റെ വിരുന്നിനിടെ ഉണ്ടായ വെടിവയ്പ്; ആക്രമണം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തല്‍
വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് നടത്തിയ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത കോള്‍ തോമസ് അലന് ട്രംപ് ഭരണകൂടത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ആക്രമണം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെടിയുതിര്‍ത്ത അലന്‍ ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അയച്ച സന്ദേശത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സൗഹൃദനായ ഫെഡറല്‍ കൊലയാളി എന്ന വിശേഷണത്തോടെയാണ് സന്ദേശങ്ങള്‍. ഇതില്‍ കിഴക്കന്‍ പസഫിക്കിലെ ലഹരിമരുന്ന് കടത്തു ബോട്ടുകള്‍ക്കുനേരെയുണ്ടായ യുഎസ് ആക്രമണങ്ങളില്‍ അടക്കം അതൃപ്തി പ്രകടമാക്കുന്നു. സന്ദേശം ലഭിച്ചതോടെ സഹോദരന്‍ കണക്ടിക്കട്ടിലെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.
കാലിഫോര്‍ണിയ സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദ ധാരിയുമായ പ്രതിയുടെ സമൂഹ
More »
കണ്ണൂരില്‍ അമ്മയെ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി മകന്‍
കണ്ണൂര്‍ : അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി
More »
ലൈസന്‍സി സതീശനും മരിച്ചു; തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി
തൃശ്ശൂര്‍ : തൃശ്ശൂര്‍ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസന്‍സി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. തൃശ്ശൂര്‍ പൂരത്തിന് 2011 മുതല്‍ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശന്‍. അപകടത്തില്‍ ശരീരത്തില്‍ നൂറ് ശതമാനം പൊള്ളലേറ്റിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു.
നാല്‍പതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ കലാശിച്ചത്. ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സതീശന്‍ ഐസിയുവില്‍ ആയിരുന്നു.
പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് വെടിക്കെട്ട് രംഗത്തേയ്ക്ക് സതീശന്‍ വന്നത്. അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് നടത്തിപ്പ്
More »
സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നല്‍കി.
സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിപ്പിക്കരുത്. അത്തരം നിര്‍ബന്ധിപ്പിക്കല്‍ സ്ത്രീകള്‍ക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം .
More »
പടക്കദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി
തൃശൂര്‍ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നല്‍കുക. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സുരേഷ് ഗോപി ഇക്കാര്യം കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണില്‍, ആ കലയ്ക്കായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.
തൃശൂരിനെ സ്നേഹിക്കുന്ന
More »
കാസര്‍ഗോഡ് പോക്സോ പ്രതിയായ പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി
കാസര്‍ഗോഡ് പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പോലീസില്‍ പരാതി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍.
രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് 36കാരിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.
ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് പതിനേഴുകാരന്‍. ഈ കേസില്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് കേസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ്
More »
ഒരു പകലിനിടെ പീഡനങ്ങള്‍; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 19കാരന്‍ കൊടും കുറ്റവാളി
അമര്‍ കോളനിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ മീണ (19) ഒരു പകലിനിടെ നടത്തിയത് രണ്ട് ക്രൂരമായ പീഡനങ്ങളാണെന്ന് പോലീസ്. ഡല്‍ഹിയിലെ കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ഇയാള്‍ രാജസ്ഥാനിലെ ആല്‍വാറിലും ഒരു സ്ത്രീയെ പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി.
ഡല്‍ഹിയിലെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്റെ ജന്മനാടായ ആല്‍വാറിലെ ഗ്രാമത്തില്‍ വെച്ച് രാഹുല്‍ മീണ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തത്. അതിജീവിത വിവരം വീട്ടുകാരെ അറിയിച്ചപ്പോഴേക്കും ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നിരുന്നു.
ആല്‍വാറിലെ കുറ്റകൃത്യത്തിന് പിന്നാലെ ഡല്‍ഹിയിലെത്തിയ ഇയാള്‍ രാവിലെ ആറ് മണിയോടെ കൈലാഷ് ഹില്‍സിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പ്രവേശിച്ചു. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പതിവുപോലെ ജിമ്മില്‍ പോയിരിക്കുകയായിരുന്നു.
വീടിന്റെ ഘടനയും
More »
പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
കേരളത്തെ നടുക്കി, തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേരുടെ മരണം. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുവമ്പാടി ദേവസ്വംബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്.
തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന്
More »
യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥ മൂലം തിരിച്ചടി നേരിടുന്ന ബ്രിട്ടന്റെ ഭവന വിപണി നിര്‍ണായക സമയങ്ങളിലൂടെ കടന്നുപോകുകയാണ്. ഭവനവില്‍പ്പനയില്‍ സുപ്രധാനമാണ് സ്പ്രിംഗ് സീസണ്‍ . വലിയ തോതില്‍ ആളുകള്‍ വീട് വാങ്ങാന്‍ തയ്യാറാകുന്ന ഘട്ടത്തില്‍ വിപണിയിലേക്ക് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണവും കൂടും. ഇക്കുറി 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകള്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീട് വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയാണ്. ഇറാന്‍ യുദ്ധം മൂലം ദിവസങ്ങളില്‍ ഏപ്രില്‍ മാസത്തിലെ ബയര്‍ ഡിമാന്‍ഡ് സാധാരണ ഈ വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറവാണ്.
കൂടാതെ ധാരണയായ വില്‍പ്പനയില്‍ 3 ശതമാനം കുറവ് വന്നതായി റൈറ്റ്മൂവ് പറയുന്നു. ശരാശരി ചോദിക്കുന്ന വിലയില്‍ 0.8 ശതമാനം വര്‍ധനവുണ്ട്. 2929 പൗണ്ട് ഉയര്‍ന്ന് ഏപ്രില്‍ മാസത്തിലെ ശരാശരി
More »