13 വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍
മുല്ലപ്പെരിയാറില്‍ 13 വര്‍ഷത്തിന് ശേഷം വിശദമായ സുരക്ഷാപരിശോധന നടത്തും. തമിഴ്‌നാടിന്റെ വാദം തള്ളി, സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് അംഗീകരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് തീരുമാനം.
കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷാപരിശോധന നടത്താന്‍ തീരുമാനമായത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി തീരുമാനമെടുത്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്താനാണ് തീരുമാനം.12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ്
More »
'അധോലോക മാഫിയ': മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടില്‍
നയതന്ത്ര സ്വര്‍ണക്കടത്തു വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും വിഷയം കൂടുതല്‍ വഷളാകാതെയിരിക്കാനാണ് അന്‍വറിനെ പിണക്കാതെ, തന്റെ വിശ്വസ്തനായ എം.ആര്‍ അജിത് കുമാറിനെ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു കൊടുത്തിരിക്കുന്നതെന്നാണ് ആരോപണം. മുമ്പ് ശിവശങ്കറിനെ ബലിയാടാക്കിയതിനു സമാനം. സിപിഎമ്മും മുഖ്യമന്ത്രിയും അന്‍വറിനെ ഭയപ്പെടുന്നു എന്ന് വ്യക്തം. അതുകൊണ്ടുതന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയില്ലെന്നു അന്‍വര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അജിത് കുമാറിനെ വീഴ്ത്തുകയെന്ന ആദ്യ ലക്‌ഷ്യം കൊണ്ട് അന്‍വര്‍ പോര് നിര്‍ത്തുകയാണ്.
സി.പി.എം നല്‍കിയ മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടു പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കില്‍ അതിനു തക്ക തെളിവുകളും
More »
'ജീവന് ഭീഷണി'; തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി പിവി അന്‍വര്‍ എംഎല്‍എ
എഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച ഇടതു എംഎല്‍എ പിവി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് പിവി അന്‍വര്‍ അപേക്ഷ നല്‍കിയത്. നാളെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കില്‍ അങ്ങനെയെന്നും ജീവനു ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാന്‍ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
എഡിജിപിക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ്
More »
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാം; പ്രവാസികള്‍ക്ക് സഹായകരം
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്. പഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തില്‍ വന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
2019ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്താണെങ്കില്‍ ഈ ഉത്തരവുപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിലവിലുണ്ട്.
നഗരസഭയില്‍ കെസ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ ദമ്പതികള്‍ക്ക് വീഡിയോ കെവൈസിയിലൂടെ എവിടെയിരുന്നും രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി.
എന്നാല്‍ പഞ്ചായത്തുകളില്‍ ഈ സേവനം
More »
15 ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കി ഇന്ത്യന്‍ വംശജനായ എംപി, പകുതിയും ഗുണനിലവാരമില്ലാത്തവ- വിവാദം
ജനപ്രതിനിധി ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വ്യക്തി ആയിരിക്കണം . എന്നാല്‍ വാടകക്കാരെ ഒരു തരത്തില്‍ ചുഷണം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഹൗസ് ഓഫ് കോമണ്‍സിലെ ഏറ്റവും വലിയ ലാന്‍ഡ് ലോര്‍ഡ് കൂടിയായ എംപി ജാസ് അത്വാള്‍ ചെയ്യുന്നത്.
കണക്കുകള്‍ പ്രകാരം ജാസ് അത്വാളിന് 15 ഓളം ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇവയില്‍ പകുതിയും വാടകക്കാര്‍ അസൗകര്യത്തിലാണ് ജീവിക്കുന്നത്. ഉറമ്പു ശല്യവും പൂപ്പലുമാണ് പ്രശ്‌നം. കുട്ടികളുടെ വസ്ത്രം വരെ ഉറമ്പു നശിപ്പിക്കുകയാണെന്ന് ഒരാള്‍ പ്രതികരിച്ചു. അറ്റകുറ്റപ്പണി വേണ്ട ഫ്‌ളാറ്റുകളാണ് എംപി വാടകയ്ക്ക് നല്‍കുന്നത്.
തന്റെ ഫ്‌ളാറ്റ് ഒരു ഏജന്‍സിയെയാണ് നോക്കാന്‍ ഏല്‍പ്പിച്ചതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും ജാസ് അത്വാള്‍ പ്രതികരിച്ചു.
ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന്
More »
ബിജെപി ബന്ധം വിനയായി; ഇപി ജയരാജന്‍ പുറത്ത്, പകരം ടിപി രാമകൃഷ്ണന്‍
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടിപി രാകൃഷ്ണന് നല്‍കി. സംസ്ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇന്ന് ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു വിവരം.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി
More »
രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി; ഇരയായ യുവാവിന്റെ മൊഴിയെടുത്തു
സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു.
അതേസമയം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു
More »
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി; സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസ്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയെന്ന പരാതിയുമായി ആലപ്പുഴ സ്വദേശി. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതിയുടെ ഗുരുതര ആരോപണം. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.
ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിരുന്നു. ആലപ്പുഴ പെണ്ണുക്കര സ്വദേശിയായ ഇരുപത്തെട്ടുകാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, തുടര്‍ന്ന് രക്തം കട്ടപിടിച്ചു. പഞ്ഞിക്കെട്ട് പുറത്തെടുക്കാന്‍ രണ്ടാമത് ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും യുവതി പറയുന്നു.
More »
മുകേഷിന് താല്‍ക്കാലിക ആശ്വാസം; സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
ലൈംഗികാരോപണം നേരിടുന്ന നടനും സിപിഎം എംഎല്‍എയുമായ എം മുകേഷിന് താല്‍ക്കാലിക ആശ്വാസം. മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി. അഞ്ച് ദിവസത്തേക്കാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളത്. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സെപ്റ്റംബര്‍ 3ന് വാദം കേള്‍ക്കും. മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടെന്നാണ് സിപിഎം തീരുമാനം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
അതേസമയം, തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ്
More »