പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പൃഥിരാജിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി
തിരുവനന്തപുരം : പൃഥിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.
മന്‍സൂര്‍ റഷീദ്
More »
മുകേഷിനെതിരെ ബലാത്സംഗകുറ്റം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; താരം 'മുങ്ങി'നടക്കുന്നു
മലയാള സിനിമാലോകത്തെ പിടിച്ചുകുലുക്കുന്ന നടിമാരുടെ വെളിപ്പെടുത്തലുകള്‍ മൂലം നടന്‍ മുകേഷ് എംഎല്‍എ കുടുങ്ങി. നടിയുടെ പരാതിയില്‍ സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍, ഐപിസി 376 (1) ബലാല്‍സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.
മുകേഷിനെ ഒഴിവാക്കിയില്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം
More »
ഹോട്ടലില്‍ വച്ച് മദ്യം നല്‍കി വിവസ്ത്രനാക്കി രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതി
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കി. ബംഗാളി നടിക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രഞ്ജിത്ത് ബാലകൃഷ്ണനെതിരെ യുവാവ് ലൈംഗികാതിക്രമ പരാതി നല്‍കി. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിക്കുന്നത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം
More »
വിവാഹത്തിനൊരുങ്ങാന്‍ മുറിയില്‍ കയറിയ പ്രവാസി വരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍
മലപ്പുറം : വിവാഹ ദിവസം പ്രതിശ്രുത വരനായ പ്രവാസി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനാണ്(30) മരിച്ചത്. കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ഇന്നു രാവിലെ വിവാഹ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ് കുളിക്കാന്‍ ശുചിമുറിയില്‍ കയറിയതായിരുന്നു ജിബിന്‍. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
കൈ ഞരമ്പ് മുറിച്ച് രക്തം നഷ്ടപ്പെട്ട നിലയിലായിരുന്നു ജിബിന്‍. ഇയാള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ലായിരുന്നു. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെ ഉള്ളവ പൊലീസ്
More »
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയുടെ ഉത്തരവ്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് കുടുംബാംഗങ്ങളില്‍ നിന്ന് ശഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍
More »
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
ആലപ്പുഴയില്‍ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ, അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് എന്നിവരാണ് ഞാറയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2,80,000 രൂപ തട്ടിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്നതിനുള്ള ജോബ് കണ്‍സള്‍ട്ടന്‍സിയും ലൈസന്‍സും ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്ന് 2,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
യുവതിയുടെ പരാതിയില്‍ കേസെടുത്ത ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സമാനമായ മറ്റ് തട്ടിപ്പുകള്‍
More »
രാജിവച്ചു മോഹന്‍ലാല്‍ തടിതപ്പി; 'അമ്മ' തല്ലിപ്പിരിഞ്ഞു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് 'അമ്മ'യിലെ ഭാരവാഹികളടക്കം നിരവധി താരങ്ങള്‍ക്കെതിരെ നടിമാര്‍ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് താര സംഘടന തല്ലിപ്പിരിഞ്ഞു. ഭാരവാഹികള്‍ വേട്ടക്കാരാവുകയും ഭരണസമിതി അംഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളി തുടങ്ങുകയും ചെയ്തതോടെ സ്വയം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടാനും പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ദിവസമായി മോഹന്‍ലാല്‍ രാജിയുടെ കാര്യം പരിഗണിച്ചു വരുകയായിരുന്നു. പോകുന്നെങ്കില്‍ കൂട്ടരാജിയാണ് നല്ലതെന്നു മമ്മൂട്ടിയടക്കം ഉപദേശിക്കുകയും ചെയ്തു.
മോഹന്‍ലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന
More »
മുകേഷും ജയസൂര്യയും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി
കൊച്ചി : മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മിനു പരാതി നല്‍കിയത്.
ആദ്യത്തെ ദുരനുഭവം 2008ല്‍ ആണ് ഉണ്ടായത്. ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്.
More »