കൊല്ലം കുണ്ടറയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിന് പരിക്ക്; മകന്‍ ഒളിവില്‍
കൊല്ലം കുണ്ടറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുഷ്പലതയുടെ പിതാവ് ആന്റണിയെയും പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ മകന്‍ അഖിലിനെ കാണാനില്ലെന്നാണ് വിവരം. പുഷ്പലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ആന്റണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഖില്‍ സ്ഥിരമായി ഇരുവരെയും മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു.
അഖിലിന്റെ മര്‍ദ്ദനത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ വീട്ടിലെത്തി താക്കീത് ചെയ്തിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് പുഷ്പലതയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടത്. ഇതിന് പിന്നാലെ ഇയാള്‍ പൊലീസില്‍
More »
വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം 'രണ്ടാം നിര്‍ഭയ'; മമത സര്‍ക്കാര്‍ വിയര്‍ക്കുന്നു
വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരായ പോരാട്ടമായി മാറുന്നു. ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലവില്‍ പൊലീസ് സിവിക് വളണ്ടിയര്‍ സഞ്ജയ് റോയി ആണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കല്‍ക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.
ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട 31കാരിയായ തങ്ങളുടെ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്, നീതി വേണം എന്ന് വനിതാ ഡോക്ടറുടെ
More »
ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകര്‍ത്തു
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി. ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള തൊഴിലാളിയാണ് പ്രതി.
ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്ന് കാണാതായ 33 കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു യുവതി. ഉധം സിംഗ് നഗറിലെ ബിലാസ്പൂര്‍ കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ 30 ന് നഴ്‌സ് വീട്ടില്‍ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരന്‍ ജൂലൈ 31 ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടില്‍ നഴ്സിന്റെ മൃതദേഹം
More »
സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
ഇന്ത്യ 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. നിരവധി
More »
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയയാളെ തട്ടികൊണ്ടു പോയി
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി.തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഓട്ടോയില്‍ കയറിയ ആളെയാണ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിര്‍ണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലര്‍ച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയില്‍ കയറിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിടണമെന്ന് ഡ്രൈവര്‍ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെല്‍വേലിക്ക് പോകാനാണെന്നും ഇയാള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി. മര്‍ദ്ദിച്ച് കാറില്‍ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മര്‍ദിച്ചു.
വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള
More »
തൃശ്ശൂരില്‍ പത്ത് വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. കാരണം വ്യക്തമല്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയോടെയാണ് ആസിം സിയാദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആസിം.
More »
വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യത്വരഹിതമായ ക്രൂര പീഡനം മൂലം; പ്രതിഷേധം കത്തുന്നു
ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വനിതാ ട്രെയിനി ഡോക്ടറെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ശരീരത്തില്‍ മുറിവുകളോടെയാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പസില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ആശുപത്രി ഭരണകൂടം അവഗണിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ
More »
നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ഹൈക്കോടതി സുനിക്ക് വിധിച്ച പിഴയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
സുനി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനാല്‍ ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി
More »
ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമെന്ന് പ്രതി
ആലപ്പുഴ : നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവം നടന്നത് പുലര്‍ച്ചെ 1.30 ന് എന്നാണു യുവതിയുടെ മൊഴി. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിന്റെ മൊഴി. ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി.
അവിവാഹിതയായതിനാല്‍ നാണക്കേട് ഭയന്നാണ് പ്രസവ വിവരം മറച്ചുവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് ജനിച്ച ഉടന്‍ കരഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു.
ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നല്‍കിയതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം
More »