നാട്ടുവാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം- ലോക്സഭയില്‍ രാഹുല്‍ഗാന്ധി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്ന് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. വയനാടിനായി സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ലായെന്നും രാഹുല്‍ വിമര്‍ശിച്ചു. വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവര്‍ക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാന്‍ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു',​ -

More »

ഹൃദയഭേദകം; മെഡല്‍ നിഷേധിക്കപ്പെട്ട് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത
പാരീസ് ഒളിമ്പിക്സ് ഗോദയില്‍ നിന്ന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ഹൃദയഭേദകമായ വാര്‍ത്ത. 50 കിലോ ഫ്രീസ്റ്റൈലില്‍ വെള്ളി ഉറപ്പായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി അവസാന സ്ഥാനക്കാരിയാക്കി. ഫൈനലിന് മുമ്പുള്ള ഭാരപരിശോധനയില്‍ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഉറച്ച വെള്ളിമെഡല്‍ പോലും താരത്തിന് കിട്ടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. സ്വര്‍ണവും വെങ്കലവും മാത്രം ആയിരിക്കും ഈ ഇനത്തില്‍ ഉണ്ടാകുക. അയോഗ്യയ ആയ സ്ഥിതിക്ക് ഈ ഇനത്തില്‍ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പറഞ്ഞത് ഇങ്ങനെ : 'വനിതാ ഗുസ്തി 50 കിലോ വിഭാഗത്തില്‍ നിന്ന് വിനേഷ്

More »

ബാഗില്‍ ബോംബെന്ന് യാത്രക്കാരന്‍, നെടുമ്പാശ്ശേരിയില്‍ വിമാനം വൈകിയത് 2 മണിക്കൂര്‍
കൊച്ചി : സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് പറഞ്ഞതെന്നാണ് വിവരം. മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ

More »

ഷിരൂരില്‍ തിരിച്ചറിയാത്ത നിലയില്‍ പുരുഷന്റെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം
കര്‍ണാടകയിലെ ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അകനാശിനി ബഡാ മേഖലയിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല. ഈശ്വര്‍ മല്‍പേയാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ടീം പ്രദേശത്തു തിരച്ചില്‍ നടത്തിവരികയായിരുന്നു. അതേസമയം, ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം അറിയിച്ചു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ നേരത്തെ ശേഖരിച്ചിരുന്നു. അര്‍ജുന്റെ ലോറിയടക്കം കാണാതായ ഷിരൂരില്‍ നിന്നും 60 കി.മീ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഒരു മല്‍സ്യ തൊഴിലാളിയെയും കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എയും ശേഖരിക്കും.

More »

ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മുതുകില്‍ ഗ്ലൗസ് കൂടി തുന്നിച്ചേര്‍ത്തു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്‌ക്കെതിരെ പരാതി
തിരുവനന്തപുരം : മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ ഗ്ലൗസ് കൂടി യുവാവിന്റെ ശരീരത്തില്‍ തുന്നിചേര്‍ത്തതായി പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. ശസ്ത്രിയക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെവന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോള്‍ കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ചതാണ് കണ്ടതെന്നും സജിന മാധ്യമങ്ങളോട് പറഞ്ഞു. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത് . ശനിയാഴ്ച രാവിലെ എട്ട്

More »

രാജിവെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍
ധാക്ക : ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുക്കുകയും സൈന്യം അധികാരം പിടിക്കുകയും ചെയ്യുമെന്ന സ്ഥിതി വന്നതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രക്ഷപ്പെട്ടു ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം ലാന്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ വിമാനം ലാന്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നും പറയപ്പെടുന്നു. ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെയാണ് 76കാരിയായ ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സൈനിക മേധാവിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹസീന രാജിവെച്ചത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാല്‍ സൈന്യം

More »

വയനാട് ദുരന്തത്തില്‍ മരണസംഖ്യ 400 കടന്നു; കാണാമറയത്ത് ഇനിയും ഇരുന്നൂറോളം പേര്‍
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ മരണം 400 കടന്നു. ഇതുവരെ 172 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 16 ക്യാമ്പുകളിലായി 2514 പേരാണ് കഴിയുന്നത്. ഇതില്‍ 500 ലധികം കുട്ടികളും ആറ് ഗര്‍ഭിണികളുമുണ്ട്. ദുരന്തം നടന്ന് ഏഴാംദിനത്തിലും തെരച്ചില്‍ തുടരുകയാണ്. 12 സോണുകളായി 50 പേര്‍ വീതമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇടിഞ്ഞ വീണ കെട്ടിടത്തിന് സമീപമായിട്ടാണ് തെരച്ചില്‍ നടത്തുന്നത് ചൂരല്‍മല ഭാഗത്തേക്ക് ആളുകളെ കടത്തിവിടുന്നത് പാസ് നല്‍കയാണ്. 1500 വോളണ്ടിയേഴ്‌സിനെ മാത്രമാണ് കടത്തിവിടുന്നത്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇന്നലെ തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് സുരക്ഷിതരായി തിരിച്ചെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് വൈകിയത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി

More »

വയനാട്ടില്‍ ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നു; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നുവെന്നും ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. 'ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. പരിസ്ഥിതി ലോല മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കുമെന്ന്' വനം മന്ത്രി അഭിപ്രായപ്പെട്ടു. പ്രദേശത്ത് കയ്യേറ്റം തടയാന്‍ നടപടികളുണ്ടായിട്ടില്ല. കയ്യേറ്റത്തിന് പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണം നല്‍കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്.

More »

മണ്ണിലേക്കവര്‍ ഒന്നിച്ചു മടങ്ങി; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് പേര്‍ക്ക് ഹാരിസണ്‍ മലയാളത്തിന്റെ പത്തുമലയിലെ ഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ ജന്മനാട് വിട നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഒരു വട്ടം കൂടി നേരില്‍ കണ്ട് തങ്ങളുടെ ഉറ്റവര്‍ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്‌കാരം സര്‍വ്വമത പ്രാര്‍ത്ഥനയോടെ നടന്നു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions