'സമയമായി.., ഇത് ഇന്ത്യക്കു വേണ്ടി എന്റെ അവസാനത്തെ ടി20 '; കോലി വിരമിച്ചു
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോലി പറഞ്ഞു.
'ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്', കോലി പറഞ്ഞു. ഇത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാണോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി.
'ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി', കോലി വ്യക്തമാക്കി.
ലോകം തന്നെ കാണുന്നത് എത്രത്തോളം വില മതിച്ചാവുമെന്ന് വ്യക്തമാക്കി വിരാട് അനുസ്മരിച്ചു. പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ
More »
കായംകുളത്ത് 76കാരിയെ പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍
ആലപ്പുഴ : കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസില്‍ 25കാരന്‍ അറസ്റ്റില്‍. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
More »
രാവിലെ ചായ നല്‍കാന്‍ വൈകി; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ
രാവിലെ ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ അജ്മീരി ബീഗം ആണ് കൊല്ലപ്പെട്ടത്. അജ്മീരിയുടെ ഭര്‍തൃ മാതാവ് ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം അജ്മീരിയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഫര്‍സാന മരുമകളോട് ചായ ചോദിച്ചെങ്കിലും തനിക്ക് ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്ന് അജ്മീരി അറിയിച്ചു. തുടര്‍ന്ന് ചായയ്ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ഫര്‍സാനയ്ക്ക് ചായ ലഭിച്ചില്ല.
ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ ഫര്‍സാന അടുക്കളയിലെത്തി അജ്മീരിയെ ആക്രമിക്കുകയായിരുന്നു. ഫര്‍സാനയുടെ ആക്രമണത്തില്‍ നിലത്തുവീണ അജ്മീരിയെ ഫര്‍സാന ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി
More »
പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്
പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റര്‍ ആഘോഷത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നുവെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വാണ് പോളണ്ടില്‍ മരിച്ചത്. മകന് എന്ത് സംഭവിച്ചു എന്നറിയും വരെ പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
ഏപ്രില്‍ ഒന്നിനാണ് ആഷിക് മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍
More »
ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് ശുപാര്‍ശ; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 3 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ . മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ് ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ടന്റ് കെഎസ് ശ്രീജിത്ത്, അസി സൂപ്രണ്ടന്റ് ബിജി അരുണ്‍, പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടുകയായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുതനിടെയാണ് സര്‍ക്കാര്‍ നടപടി.
ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടികെ രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവ്
More »
'പൂച്ചക്കുട്ടി'യില്‍ പിഴച്ച മംഗളം ചാനലിന്റെ സ്വത്തുക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പിടിച്ചെടുത്തുതൂക്കിവിറ്റു
മന്ത്രി എകെ ശശീന്ദ്രനെ ഹണിട്രാപ്പിലൂടെ കുടുക്കിയ മംഗളം ചാനലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബാങ്ക് ലേലം ചെയ്തു. ചാനല്‍ റേറ്റിങ്ങ് ഉയര്‍ത്തുന്നതിനായി ഉദ്ഘാടന ദിവസം തന്നെയാണ് ഹണിട്രാപ്പ് വാര്‍ത്ത മംഗളം പുറത്തുവിട്ടത്. ഇതില്‍ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകയെ ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന ഓഡിയോ വന്‍ വിവാദമായിരുന്നു.
തുടര്‍ന്ന് നിയമനടപടികളില്‍ കുരുങ്ങിയ മംഗളം ചാനല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ മംഗളത്തിന് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫീസ് ബാങ്ക് സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ചാനലിന്റെ കണ്ടുകെട്ടിയ സ്വത്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൂക്കിവിറ്റത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ക്യാമറകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ .47.5 ലക്ഷം
More »
നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നുവെന്ന്
കോഴിക്കോട് ∙ : നാലര വയസുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാൽ മീണ എന്നിവര്‍ക്കു പരാതി നല്‍കി.
അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം
More »
ലോക് സഭാ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി : 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം.
സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേയ്ക്ക് ആനയിച്ചു.
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു 'ഇന്ത്യ' സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാല്‍, ശബ്ദവോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു.
ഓം ബിര്‍ളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന്
More »
ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും മത്സരിക്കും
ന്യൂഡല്‍ഹി : ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ മുന്നണിക്ക് വേണ്ടി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്പീക്കറായി ഓം ബിര്‍ളയ്ക്ക് ഒരു ഊഴം കൂടി നല്‍കാന്‍ ബിജെപി തീരുമാനം എടുത്തതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ബിര്‍ളയെ സ്പീക്കറാക്കാനുള്ള തീരുമാനം നേരത്തേ ബിജെപി സഖ്യകക്ഷികളെ അറിയിച്ചിരുന്നു. സ്പീക്കര്‍ പദവി സാധാരണഗതിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുക്കാറാണ് പതിവ്. നേരത്തേ ഇക്കാര്യത്തില്‍ രാജ്‌നാഥ് സിംഗും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജുവും ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഒരാളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്
More »