അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി; മൃതദേഹം മൂക്ക് ഛേദിച്ച നിലയില്‍
തിരുവനന്തപുരം അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
രാജി മായത്തെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. രാജിയുടെ മുഖത്തും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂക്ക് ഛേദിച്ച വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി രാജി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.
ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും അടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്. മകന്‍ രാജിയുടെ ഒപ്പവും മകള്‍ മനോജിനൊപ്പവുമാണ് താമസിച്ചിരുന്നത്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക്
More »
കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടു
കണ്ണൂര്‍ : തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി സ്വദേശി വേലായുധനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധന്‍ തേങ്ങ എടുക്കാന്‍ പോകുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്.
പറമ്പില്‍ കിടന്നുകിട്ടിയ വസ്തു ബോംബ് ആണെന്ന് തിരിച്ചറിയാതെ തുറന്നതോടെയാണ് സ്‌ഫോടനമുണ്ടായത്. പറമ്പില്‍ നിന്ന് ലഭിച്ച വസ്തുവുമായി ഇതേ പറമ്പിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയിലെത്തിയ ശേഷമായിരുന്നു വേലായുധന്‍ തുറന്നത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു.
സ്‌ഫോടനത്തിന് പിന്നാലെ വയോധികനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. നേരത്തെയും സമാന രീതിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നയാള്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി
More »
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനവും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍ നാടന്‍ നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു. ഇതിലാണ്
More »
കാക്കനാട്ട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ: മുന്നൂറിലേറെ പേര്‍ ചികിത്സതേടി
കൊച്ചി : കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റില്‍ താമസിക്കുന്ന മുന്നൂറിലേറെ പേര്‍ ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.
ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ലാറ്റില്‍ താമസിക്കുന്ന 340 പേര്‍ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍ നിന്നാണ് രോഗം
More »
വയനാട്ടിലൂടെ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം; ആവേശത്തിരയിളക്കി കോണ്‍ഗ്രസ്
നീണ്ടകാലമായി ഓരോ തിരഞ്ഞെടുപ്പുകാലത്തും ഉയരുന്ന ചോദ്യമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. യുപിയിലെ അമേഠിയും റായ്ബറേലിയുമൊക്കെ പലവട്ടം പരിഗണനയ്ക്കു വന്നെങ്കിലും പ്രചാരണരംഗത്തു തുടരുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ചു. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.
ഇപ്പോഴിതാ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണ് .രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുക . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ നിര്‍ണായക തീരുമാനം വന്നത്.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി
More »
ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; മൂന്ന് ബോഗികള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്കു ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം അപകടം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകര്‍ന്ന കോച്ചിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അസമിലെ സില്‍ച്ചാറിൽ നിന്ന് കൊല്‍കത്തയിലെ സീല്‍ദയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്‌പ്രസാണ് അപകടത്തില്‍പ്പെട്ടത്. പിന്നില്‍ നിന്ന് വന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.
More »
യുകെയിലെ കാര്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈ വര്‍ഷം ഈടാക്കുക 2 ബില്യണ്‍ പൗണ്ട്
പാര്‍ക്കിംഗ് ഫൈന്‍ ആയും ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജ്ജായുമൊക്കെ ഈ വര്‍ഷം ഡ്രൈവര്‍മാരില്‍ നിന്നും ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റി (ഡി വി എല്‍ എ) ഈടാക്കുന്നത് രണ്ട് ബില്യണ്‍ പൗണ്ട്! ഇതില്‍ 43 ശതമാനത്തോളം വരിക പാര്‍ക്കിംഗ് ഫൈനില്‍ നിന്നും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ പാര്‍ക്കിംഗ് കമ്പനികളില്‍ നിന്നായി, കാര്‍ ഉടമകളുടെ പേരും വിലാസവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതാണ് 30 മില്യണ്‍ അപേക്ഷകളാണ് ഡി വി എല്‍ എ ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ടാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാത്രം 4.4 മില്യണിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
ഈ അപേക്ഷകളുടെ എണ്ണം തന്നെ കാണിക്കുന്നത്, പിഴ ഈടാക്കുന്നതില്‍ സ്വകാര്യ കമ്പനികളും, പൊതു മേഖലയും ഒരുപോലെ താത്പര്യം കാണിക്കുന്നു എന്നാണ്. അടുത്ത കാലത്തായി രൂപം കൊണ്ട് ക്ലീന്‍ എയര്‍ സോണുകളും, അള്‍ട്രാ ലോ എമിഷന്‍ സോണുമെല്ലാം പിഴ ശിക്ഷകള്‍ വര്‍ദ്ധിക്കുന്നതിന്
More »
മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; കോയമ്പത്തൂരില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍
തമിഴ്‌നാട് കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അറസ്റ്റില്‍. തെലുങ്ക് പാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദനെന്ന 46കാരനാണ് കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പ്രതി ആനന്ദിന്റെ വീടിന് സമീപമാണ് പരാതിക്കാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതി നിരന്തരം പരാതിക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നുപോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറി ലൈംഗികാതിക്രമത്തിന്
More »
മലയാളി പ്രവാസികള്‍ 22 ലക്ഷം കവിഞ്ഞു; വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ മുന്നില്‍ യുകെ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത് 22 ലക്ഷം മലയാളികള്‍. ഇവള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപയാണ്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു
More »