നാട്ടുവാര്‍ത്തകള്‍

കുവൈറ്റ് ദുരന്തം; ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു
കുവൈറ്റ് തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. നിലവില്‍ അഞ്ച് ആശുപത്രികളിലായി ആകെ 31 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 14 മലയാളികള്‍ ഉള്‍പ്പെടെ 25 പേരും ഇന്ത്യക്കാരാണ്. ചികില്‍സയില്‍ കഴിയുന്നവര്‍ കുടുംബവുമായി സംസാരിച്ചുവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തമുണ്ടായ സാഹചര്യത്തില്‍ സഹായങ്ങളും വിവരങ്ങളുമെത്തിക്കാന്‍ എംബസി ഒരുക്കിയ ഹെല്‍പ് ലൈന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്!റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ്

More »

ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി; പള്ളിയിലെത്തി അണിയിച്ചു
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ എത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇവിടെയെത്തി മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. അന്ന് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് സാമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. കിരീടത്തിന്റെ തൂക്കത്തിന്റെ പേരിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലെ

More »

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; മാര്‍പാപ്പയെ ആലിംഗനം ചെയ്തു പുകഴ്ത്തി പ്രധാനമന്ത്രി
ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു. ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാര്‍പാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്. മോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകും. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തത്. സാങ്കേതിക വിദ്യ വിനാശത്തിനല്ല ക്രിയാത്മകമാക്കാനാണ് ഉപയോഗിക്കേണ്ടതെന്നും ഉച്ചകോടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. എങ്കില്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന

More »

ജി 7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച; സുനക്, സെലന്‍സ്കി, മക്രോണ്‍ എന്നിവരെ കണ്ടു
ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതായി സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി എക്സില്‍ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സുനാകുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ

More »

'മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കു തമിഴ്‌നാട്ടില്‍ നിന്ന് കള്ളപ്പണം വന്നെന്ന ആരോപണത്തിന് പിന്നാലെ ഇ ഡി
200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ് . സിനിമയുടെ മുതല്‍മുടക്കാട്ടേ ഏകദേശം 17 കോടി. കുറഞ്ഞ മുടക്കില്‍ കൂടിയ ലാഭം. എന്നാല്‍ അതോടെ മഞ്ഞുമ്മലിന്റെ ദൗര്‍ഭാഗ്യവും തുടങ്ങുകയായിരുന്നു. മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തില്‍ നില്‍ക്കേയാണ് നിര്‍മ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടിലും ചേര്‍ന്നു. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോള്‍, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം

More »

വീട്ടില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ല; പന്തീരാങ്കാവ് കേസിലെ പരാതിക്കാരി ഡല്‍ഹിയിലേക്ക് മടങ്ങി
വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി നല്‍കിയശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ആദ്യം പരാതി നല്‍കിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ പുതിയ മൊഴി. വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിച്ചത്. വീട്ടുകാരുടെ

More »

കുവൈറ്റ് തീപിടിത്തം: ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കുവൈറ്റിലെ തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പൊള്ളലേറ്റല്ല പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈറ്റ് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.കനത്ത പുക കാരണം അകത്തുള്ളവര്‍ക്കു പുറത്തുപോകാനായില്ല അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ

More »

കുവൈറ്റില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട് ഏറ്റുവാങ്ങി
കുവൈറ്റില്‍ തീപിടുത്തതില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. സ്വന്തം കുടുംബത്തിനായി ഏറെ സ്വപ്നങ്ങളുമായി പോയി വിധിയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഏവരെയും ദുഃഖത്തിലാഴ്ത്തി. 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തേങ്ങലുകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു വിമാനവത്താവളം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വ‌ദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49 ഓടെയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. മൃതദേഹങ്ങളില്‍ 24 മലയാളികളും ഏഴ് തമിഴ്‌നാട്ടുകാരും ഒരു കര്‍ണാടക സ്വദേശിയുമാണുള്ളത്. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി

More »

ഇറ്റലിയില്‍ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു
ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ അടിച്ചു തകര്‍ത്തു. തെക്കന്‍ ഇറ്റലിയിലെ ബ്രിണ്ടിസി എന്ന പട്ടണത്തിലാണ് സംഭവം. ജി7 ഉച്ചകോടിക്കായി നാളെ മോദി ഇറ്റലിയിലെത്തുമ്പോള്‍ അനാച്ഛാദനം ചെയ്യാന്‍ വേണ്ടി നിര്‍മിച്ച പ്രതിമയായിരുന്നു. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിമയില്‍ എഴുതിയിരുന്നു. വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. മഹാത്മഗാന്ധിയുടെ തലയടക്കം അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions