നാട്ടുവാര്‍ത്തകള്‍

നടിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
മുംബൈ : നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതില്‍ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.

More »

ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തേയ്ക്ക്
ഏകീകൃത കുര്‍ബാനയില്‍ അന്ത്യശാസനവുമായി സീറോമലബാര്‍ സഭ. സെന്റ് തോമസ് ദിനത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ വൈദികര്‍ സഭയില്‍നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കും. വൈദിക വിദ്യാര്‍ഥികളും വൈദികരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നുമുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍

More »

മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം 30 കാബിനറ്റ് പദവിയുള്ള 30 പേരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉള്‍പ്പെടെ 71 പേല്‍ര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. എന്‍.ഡി.എ.യിലെ സഖ്യകക്ഷികളില്‍ നിന്ന് എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ്

More »

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി. ലോക്‌സഭയിലെ പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്നായിരുന്നു പ്രമേയം. അതേസമയം പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലാണ് ഏറ്റവും യോഗ്യനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ പാര്‍ലമെന്റ് ചേരുന്ന 17ന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നുകയാണ്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയില്‍ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ

More »

സുരേഷ് ഗോപിയുടെ മുഖവുമായി യേശുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഇടത് നിരീക്ഷകന്‍; പ്രതിഷേധം
ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. 'കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച' എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രത്തെ വികൃതമാക്കി അവതരിപ്പിച്ചതിനെതിരെയാണ് സഭ രംഗത്ത് വന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ നേരിടണമെന്നും പ്രൊലൈഫ് ആവശ്യപ്പെട്ടു. ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നതാണെന്നും സഭ പ്രതികരിച്ചു. ക്രിസ്തുവിന്റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത ചിത്രമാണ് തൃശൂരിലെ ബിജെപി വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ റെജി ലൂക്കോസ് ഉപയോഗിച്ചത്. 'ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്റെ നാഥന്‍' എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

More »

അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം
അങ്കമാലി : എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‍വിന്‍ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപടര്‍ന്നു. ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവര്‍ വെന്തുമരിച്ചിരുന്നു. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യന്‍. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാസേന

More »

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി. 2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തേക്ക് എംപിയായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ

More »

'പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ പിണറായി
എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണെന്നും

More »

'ഞാന്‍ തല്ലിയത് എന്റെ അമ്മയ്ക്ക് വേണ്ടി'; നടി കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ
വിമാനത്താവളത്തില്‍ വെച്ച് നിയുക്ത ലോക്‌സഭാ എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാട്ടിനെ തല്ലിയതിന്റെ കാരണം വ്യക്തമാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താന്‍ കങ്കണ റണാട്ടിനെ തല്ലിയതെന്ന് അവര്‍ വ്യക്തമാക്കി. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരമിരിക്കുന്നതെന്ന് സമര സമയത്ത് കങ്കണ പറഞ്ഞിരുന്നു. ഇതാണ് കുല്‍വീന്ദര്‍ കൗറിനെ ചൊടിപ്പിച്ചത്. 2020-21 ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുല്‍വീന്ദര്‍ കൗര്‍ പറയുന്നത് വീഡിയോയില്‍ കാണാം. കങ്കണ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറയുന്നു. 100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വിഡിയോയില്‍ ചോദിക്കുന്നുണ്ട്. കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്നയാളാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions