ജര്‍മനിയില്‍ നഴ്‌സായ ഭാര്യയുടെ മുഴുവന്‍ ശമ്പളവും ആവശ്യപ്പെട്ട് യുവാവ് ബന്ധുക്കളെ തീകൊളുത്തി
ചെറുതോണി : കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യാമാതാവിനേയും ഭാര്യാസഹോദരന്റെ മൂന്നുവയസ്സുള്ള മകളേയും വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ചു. പൈനാവ് അമ്പത്താറ് കോളനിയില്‍ താമസിക്കുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അന്നക്കുട്ടിയേയും ലിയയേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷാണ് (50) പ്രതി. ഇയാളുടെ ഭാര്യ പ്രിന്‍സിയുടെ സഹോദരന്‍ ലിന്‍സിന്റെ മകളാണ് പൊള്ളലേറ്റ കുഞ്ഞ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരയുകയാണ്.
സന്തോഷിന്റെ ഭാര്യ പ്രിന്‍സി ജര്‍മനിയില്‍ നഴ്സാണ്. ഭാര്യയുടെ മുഴുവന്‍ ശമ്പളവും തനിക്കുവേണമെന്ന ആവശ്യവുമായി എത്തിയ ഇയാള്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച
More »
ചേലക്കരയില്‍ രമ്യയുടെയും പാലക്കാട് രാഹുലിന്റെ പേരും പരിഗണയില്‍
ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ട്ടി ഉടന്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില്‍ ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്.
എംഎല്‍എയും മന്ത്രിയുമായ സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ആലത്തൂരില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. രമ്യ ആലത്തൂരില്‍ 383336 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണന്‍ 403447 വോട്ട് നേടിയാണ് വിജയിച്ചത്. അതിനാല്‍ ചേലക്കരയില്‍ ഒഴിവുവരുന്ന സീറ്റില്‍ രമ്യക്കായിരുക്കും പാര്‍ട്ടി
More »
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണും
കേരളത്തില്‍ ബിജെപിക്കായി അക്കൗണ്ട് തുടങ്ങിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഡല്‍ഹിലെത്തി പ്രധാനമന്ത്രിയെ അദ്ദേഹം കാണും. മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്കു ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിലും ബിജെപിക്ക് എംപിമാരില്ല. അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകള്‍ അല്ല തൃശൂരിലേതെന്നും സുരേഷ് ഗോപി. പാര്‍ട്ടി വോട്ടുകളും നിര്‍ണായകമായെന്നും വ്യക്തിപരമായ വോട്ടുകള്‍ മാത്രം ആയിരുന്നെങ്കില്‍ 2019ലെ താന്‍ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാന്‍ ഇല്ല. ഇതുവരെയും മുരളിയേട്ടന്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സിനിമ അഭിനയം
More »
മോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കി; മൂന്നാംവട്ടം പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കി. മൂന്നാംവട്ടം പ്രധാനമന്ത്രിയായിമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിസമര്‍പ്പിച്ചു. ലോക്‌സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും
More »
പീഡന വീരല്‍ പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോല്‍പ്പിച്ചു ജനം; അട്ടിമറി ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റില്‍
ബംഗളൂരു : ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയുടെ തോല്‍വി ആഘോഷിക്കപ്പെടുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. അതും പ്രജ്വല്‍ രേവണ്ണയുടെ കയ്യിലിരുപ്പ് കാരണം.
മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ അറസ്റ്റ് ചെയ്തിരുന്നു.
മൂവായിരത്തിലേറെ അശ്ലീല വീഡിയോയുമായി പീഡന വിവാദത്തില്‍പ്പെട്ട കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ്
More »
സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം തോറ്റത് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനഹിതത്തെ നിസാരമായി കണ്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാരില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജുന്‍ മുണ്ടയുമടക്കം 14 പേര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. മോദിയുടെ ഭൂരിപക്ഷം ,ഊന്നു ലക്ഷത്തോളം കുറയുകയും ചെയ്തു.
അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ചത് മുതല്‍ നിലത്തൊന്നുമായിരുന്നില്ല സ്മൃതി ഇറാനി.
ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തിള്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവര്‍ പല
More »
രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കും, പകരം പ്രിയങ്ക വരുമോ?
കല്‍പ്പറ്റ : വയനാടിന് പുറമെ സോണിയാഗാന്ധിയുടെ പഴയ മണ്ഡലമായ യു.പിയിലെ റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞേക്കും. പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് സൂചന. നെഹ്റു കുടുംബത്തില്‍ നിന്നുതന്നെയുള്ള പ്രിയങ്ക മത്സരിക്കുന്നതില്‍ വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാവുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
എന്നാല്‍, ഇക്കാര്യം നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷമാകും രാഹുല്‍ എത് മണ്ഡലം നിലനിറുത്തണമെന്നതിനെക്കുറിച്ചടക്കം അന്തിമമമായി തീരുമാനിക്കുകയെന്ന് നേതാക്കള്‍ പറയുന്നു.
രാഹുല്‍ വയനാട് മണ്ഡലം ഒഴിയുകയും പകരം പ്രിയങ്ക എത്തുകയും ചെയ്താല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
റായ്ബറേലി രാഹുല്‍ നിലനിര്‍ത്തും. കാരണം രാഹുലിന്റെ യുപിയിലെ സാന്നിധ്യം അവിടെ
More »
വമ്പൊടിഞ്ഞു മോദിയും കൂട്ടരും
ന്യൂഡല്‍ഹി : നാനൂറു സീറ്റുകള്‍ നേടി പാട്ടുംപാടി ജയിക്കാനിറങ്ങിയ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും വാരിക്കുഴിയൊരുക്കി 'ഇന്ത്യ' സഖ്യം. എന്‍ഡിഎ സഖ്യം 295 ലും ഇന്ത്യ സഖ്യം 230 ലും മുന്നേറുകയാണ്. കണക്കില്‍ എന്‍ഡിഎ മുന്നണിയ്ക്കു കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നില ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു തവണത്തേതില്‍ വ്യത്യസ്തമായി ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ല. മാത്രമല്ല, ടിഡിപി, ജെഡിയു എന്നിവരൊക്കെ മലക്കം മറിഞ്ഞാല്‍ കാളിമാറും. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലംഅതിശയിപ്പിക്കുന്ന രാഷ്ട്രീയ മാറ്റമാണ് രാജ്യമൊട്ടാകെയുണ്ടായിരിക്കുന്നത്. ഇത്തവണ ശക്തമായൊരു പ്രതിപക്ഷം ഉണ്ടായിരിക്കും എന്നതാണ് ഒന്നാമത്തേത്.
ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ഇന്ത്യ മുന്നണിയുടെ തേരോട്ടം ആണ് ബിജെപിയെ കുഴപ്പത്തിലാക്കിയത്. കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മന്ത്രിയെയും പിന്നിലാക്കിയാണ് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും
More »
ഭൂരിപക്ഷം 3 ലക്ഷം കടന്ന് രാഹുല്‍; 2 ലക്ഷം കടന്ന് 3 പേര്‍, ലക്ഷം കടന്ന് 4പേര്‍
കോഴിക്കോട് : രാഹുല്‍ തരംഗം പ്രകടമായ 2019-നേക്കാള്‍ പല മണ്ഡലങ്ങളിലും ഭൂരിപക്ഷമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥികള്‍. വയനാട്ടില്‍ രാഹുലിനു മൂന്നര ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. എറണാകുളത്തു ഹൈബി ഈഡനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനും, പൊന്നാനിയില്‍ സമദാനിയ്ക്കും ഭൂരിപക്ഷം രണ്ടു ലക്ഷത്തിനു മേലെയാണ്.
അതുപോലെ കോഴിക്കോട്ട് എം.കെ. രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കൊല്ലത്തു പ്രേമചന്ദ്രന്‍, കണ്ണൂരിൽ കെ സുധാകരന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷത്തിന് മേലെയാണ്.
എല്‍ഡിഎഫില്‍ സിപിഎം ഒഴികെ ഒരു ഘടകകക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. സിപിഐയുടെ നാല് പേരും തോറ്റു കേരളാകോണ്‍ഗ്രസിന്റെ ചാഴിക്കാടനും വീണു.
എല്‍ഡിഎഫിന് ആശ്വസിക്കാനുണ്ടായിരുന്നത് ആലത്തൂരും ആറ്റിങ്ങലും മാത്രായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ജയം നേടിയ ആലപ്പുഴയും കൈവിട്ടുപോയി. കഴിഞ്ഞ തവണത്തെ
More »