നാട്ടുവാര്‍ത്തകള്‍

യുപിയില്‍ അടിതെറ്റി ബിജെപി; ശക്തിപ്രകടനവുമായി 'ഇന്ത്യ' മുന്നണി
ലക്നൗ : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് അടിത്തറയായ ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപിയ്ക്ക് അടിതെറ്റി. രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയില്‍ മത്സരിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ട 'മോദി ഇഫക്ടും’ പ്രതീക്ഷിച്ച രീതിയില്‍ ഏശാതെ വന്നതോടെ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വന്‍ മുന്നേറ്റം സമ്മാനിച്ച യുപിയില്‍ മാത്രം മുപ്പതു സീറ്റുകളുടെ നഷ്ടം ബിജെപിക്ക് ഉണ്ടായി. മോദിയെയും കൂട്ടരെയും തനിച്ചു കേവലം ഭൂരിപക്ഷം നേടാന്‍ തടസമായതും യുപിയാണ്. കഴിഞ്ഞ തവണ 62 സീറ്റുകള്‍ നേടിയ ബിജെപി പകുതിയിലെത്തി. അതേസമയം അഖിലേഷ് യാദവിന്റെ എസ്പി അഞ്ചില്‍ നിന്ന് മുപ്പതിലെത്തി. സഖ്യമുള്ള കോണ്‍ഗ്രസിന് ഒമ്പതിടത്തും ലീഡുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉണ്ടായത് ഞെട്ടിക്കുന്ന പ്രഹരമായിരുന്നു.

More »

കേരളത്തില്‍ യുഡിഎഫ് തരംഗം; തൃശൂരില്‍ സുരേഷ്‌ഗോപിയുടെ കുതിപ്പ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായില്ലെങ്കിലും കേരളത്തില്‍ യുഡിഎഫ് തരംഗം എന്നത് സത്യമായി. 18 ഇടത്തു യുഡി എഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്തു എല്‍ഡിഎഫും മാത്രമാണ് ലീഡ് നേടിയത്. തൃശൂരില്‍ സുരേഷ് ഗോപി മുക്കാല്‍ലക്ഷം വോട്ടിന്റെ ലീഡ് കരസ്ഥമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം നല്‍കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാകയാണ് സുരേഷ്‌ഗോപി. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ സുരേഷ്‌ഗോപി ഉണ്ടാക്കിയ മുന്നേറ്റം സ്ഥിരമായി ഉയരുന്ന കാഴ്ചയാണ് തൃശൂരില്‍ നിന്നും കണ്ടത്. എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. അതേസമയം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ പക്ഷേ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത് എന്നാല്‍ അവസാന റൗണ്ടുകളില്‍ തീരാ മേഖലയിലെ പിന്തുണയുമായി തരൂര്‍

More »

വന്‍ ട്വിസ്റ്റ്; ദേശീയതലത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടവുമായി 'ഇന്ത്യ' സഖ്യം
ന്യൂഡല്‍ഹി : എക്സിറ്റ് പോളുകള്‍ക്കു ദേശീയതലത്തില്‍ ബിജെപിയ്ക്കും എന്‍ഡിഎക്കും ശക്തമായ തിരിച്ചടി നല്‍കി 'ഇന്ത്യ' സഖ്യത്തിന്റെ കുതിപ്പ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്കൊപ്പം 220 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. എന്‍ഡിഎക്കു കേവല ഭൂരിപക്ഷത്തിന്റെ ലീഡ് ഉണ്ടെങ്കിലും ഘടക കക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതി ബിജെപിക്ക് വന്നേക്കാം. കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കഴിഞ്ഞ തവണ 52 സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ സീറ്റുകൾ മൂന്നക്കത്തിലെത്തിച്ചു. അതെ സമയം തനിച്ചു മുന്നൂറിലേറെ സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിയ്ക്ക് അറുപതിലേറെ സീറ്റുകളുടെ കുറവുണ്ടായി. യുപി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അപ്രതീക്ഷിത കുതിപ്പാണ് ഇന്ത്യ സഖ്യത്തിന് ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി

More »

ഫിലാഡല്‍ഫിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
ഫിലാഡല്‍ഫിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്മലയാളിയുവാവ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ഷിബിന്‍ സോണി ആണ് മരിച്ചത്. പതിനേഴ് വയസാണ് പ്രായം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. ബഥേല്‍ ചര്‍ച്ച് അംഗമായ സോണി സ്‌കറിയയുടെ മകനാണ്. വെള്ളിയാഴ്ച രാത്രി 9.11ഓടെ ഫിലാഡല്‍ഫിയയിലെ ഹോംസ്ബര്‍ഗ് പരിസരത്ത് ആണ് സംഭവം. ഷിബിന്‍ സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ ഒരു നിസ്സാന്‍ എസ് യു വി വന്നിടിക്കുകയിം ഹോണ്ട കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫോര്‍ഡ് എസ് യുവിയിലും വഴിയരികിലുണ്ടായിരുന്ന തൂണിലും ഇടിച്ചു. തൂണ്‍ തകര്‍ന്ന് ഹോണ്ട കാറിലേക്ക് വീണു. ഷിബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതോടെ നിസാന്‍ എസ്യുവിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു.ബ്ലാക്ക് ഹോണ്ടയ്ക്കുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നു. മറ്റ് രണ്ട് പേരെ അത്യന്തം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക്

More »

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം
അവസാനഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമുഖ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. പുറത്തുവന്ന ഫല പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന്

More »

തിരുവനന്തപുരത്ത് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വൃദ്ധ ജീവനൊടുക്കി
തിരുവനന്തപുരം : മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്ന് രാവിലെയാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ലീലയുടെ ഭര്‍ത്താവും ബിന്ദുവിന്റെ ഭര്‍ത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകന്‍ മാസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു മകന്‍ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികന്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

More »

കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ ബഹിഷ്‌കരിക്കും; ചര്‍ച്ചകളില്‍ പങ്കെടുക്കില്ല
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും ജനവിധിയോട് പ്രതികരിക്കാമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ജൂണ്‍ നാലിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരിക. പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവുമെന്ന

More »

ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം വന്‍ സുരക്ഷയില്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചു
വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് തുടങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ആദ്യഭാഗമായി ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി റിസര്‍വ് ബാങ്ക്എടുത്തിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും

More »

എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം
കണ്ണൂര്‍ : സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തില്‍ അധികൃതര്‍. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഒരു കിലോയോളം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതികളുള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഗര്‍ഭനിരോധന ഉറയ്ക്കുള്ളിലും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വര്‍ണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാന്‍ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. മിശ്രിത രൂപത്തിലുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions