ജര്‍മനിയില്‍ നിന്നെത്തിയ പീഡനവീരനായ എംപി പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് അഞ്ചംഗ വനിതാ പൊലീസ് സംഘം
അതിജീവിതകള്‍ക്ക് വ്യത്യസ്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടക പൊലീസ്. ലൈംഗിക പീഡന പരാതി നേരിടുന്ന ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് അഞ്ചംഗ വനിതാ പൊലീസ് സംഘം ആണ്. പുലര്‍ച്ചയോടെ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല.
എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന
More »
കേരളത്തിലെത്താനിരുന്ന എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി തടാകക്കരയില്‍ മരിച്ച നിലയില്‍
ഹൈദരാബാദ് : എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.
കൊലപ്പെടുത്തിയതാണെന്ന സംശയം ഉയരുന്നുണ്ട്. ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദേശീയ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിന്റെ കൂടി ചുമതല കയ്യാളിയിരുന്നയാളാണ് രാജ് സമ്പത്ത് കുമാര്‍.
കെഎസ് യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു. നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച ചില പ്രശ്‌നങ്ങളില്‍ പെട്ടിരു
More »
ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് അറസ്റ്റില്‍; നിയമം നിയമത്തിന്റെ വഴിക്കെന്ന് തരൂര്‍
ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ശിവകുമാര്‍ പ്രസാദ് സ്വര്‍ണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിവകുമാര്‍ പ്രസാദിനേയും സ്വര്‍ണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വര്‍ണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു.
ശിവകുമാര്‍ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍) എന്‍ട്രി വഴിയാണ് എയര്‍പോര്‍ട്ടില്‍ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജന്‍സി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വര്‍ണവും പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
More »
യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ബലാത്സംഗ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒമര്‍ ലുലുവിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ കോടതി പറയുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് നെടുമ്പാശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ യുവനടി പറയുന്നത്.
വ്യക്തി വിരോധം മൂലമാണ് നടി തനിക്കെതിരെ പരാതി നല്‍കിയെതെന്നായിരുന്നു ഒമര്‍ ലുലു പ്രതികരിച്ചത്. ഹര്‍ജി വിശദവാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റിയിട്ടുണ്ട്.
റഹ്മാനെ നായകനാക്കി 'ബാഡ് ബോയ്സ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം,
More »
ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി; ജൂണ്‍ 2ന് ജയിലിലേക്ക് മടങ്ങണം
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രാര്‍. ഇതോടെ ജൂണ്‍ രണ്ടിന് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തില്‍ ജൂണ്‍ 2ന് തന്നെ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.
ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ കെജ്രിവാളിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി
More »
പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 110 വര്‍ഷം തടവ്
കോട്ടയത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവ് വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനന്‍ ( 51) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ 110 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
പോക്സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി.
More »
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ കേസ്
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പാലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒമര്‍ ലുലുവിനെ ചോദ്യം ചെയ്തതിനു ശേഷം ആയിരിക്കും തുടര്‍ നടപടികള്‍
അതേസമയം, വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയാണ് ആരോപണത്തിന് പിന്നിലെന്നും പണം തട്ടുകയാണ് ലക്ഷ്യമെന്നും ഒമര്‍ ലുലു പറയുന്നു.
ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നിവയാണ് ഒമര്‍ ലുലുവിന്റെ സിനിമകള്‍. ബിഗ്‌ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഒമര്‍ ലുലു.
റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന
More »
മണ്‍സൂണിനു മുമ്പേ കേരളത്തില്‍ അതിതീവ്രമഴ, കൊച്ചിയില്‍ മേഘവിസ്‌ഫോടനം, കോട്ടയത്ത് പ്രളയം
കൊച്ചി : മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്നേ കേരളത്തിലെ അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴ. കൊച്ചിയില്‍ മേഘവിസ്‌ഫോടനമുണ്ടായതായാണ് സംശയം. ഒരു മണിക്കൂറില്‍ കളമശേരിയില്‍ 100 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തി. കൊച്ചി കുസാറ്റിലെ റഡാര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച മഴമാപിനിയില്‍ 98.4 മില്ലീ മീറ്റര്‍ മഴയും രേഖപ്പെടുത്തിയെന്ന് കുസാറ്റ് അറിയിച്ചു. ഒരു മണിക്കൂറില്‍ 100 മില്ലീ മീറ്റര്‍ മഴ ലഭിച്ചാലേ മേഘവിസ്‌ഫോടനമായി കണക്കാക്കുകയുള്ളൂ. എന്നിരുന്നാലും അതിനു സമാനമായ മഴയാണ് ലഭിച്ചത്.
കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട ജില്ലകളിലും കനത്ത മഴയുണ്ടായി. എറണാകുളം നഗരത്തിലും പരിസരങ്ങളിലും മഴ കനത്ത നാശം വിതച്ചു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, ഇടപ്പള്ളി, കളമശേരി, എം.ജി.റോഡ് എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടായിരുന്നു. വലിയതോതില്‍ വാഹനഗതാഗതക്കുരുക്കുമുണ്ടായി.
കോട്ടയത്ത് മഴയില്‍ വിവിധ മേഖലകളില്‍ വലിയ
More »
വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ : അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി.ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി.അനില്‍ (29) ആണു മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാള്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.
മൃതദേഹം 30ന് രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം
More »