ഒടുക്കം പീഡന വീരന്‍ പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്; മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും
രക്ഷപ്പെടാനുള്ള കളികളെല്ലാം പരാജയപ്പെട്ടതോടെ, ലൈംഗികാതിക്രമ കേസില്‍ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണ സ്വദേശത്തേക്ക്. പ്രജ്വല്‍ കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ഒളിവിലാണ്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം.
ഇയാള്‍ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജര്‍മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാന്‍ സമയം ചോദിച്ചത്.
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയ്ക്ക് എതിരെ പ്രചാരണം
More »
മസ്കറ്റ്- കേരള വിമാന സര്‍വീസുകള്‍ 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ
മസ്കറ്റ്- കേരള സര്‍വീസുകള്‍ ഈ മാസം 29 മുതല്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സ്‌കൂള്‍ വേനലവധിയും ബിലിപെരുന്നാള്‍ അവധി ദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിക്കും.
ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സര്‍വീസുകളിലെ മാറ്റം എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്ന് വരെ സര്‍വീസുകള്‍ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റില്‍ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് ഇത്തരത്തില്‍ തടസ്സപ്പെടുക.
മെയ് 29നും 31നുമുള്ള കോഴിക്കോട് - മസ്കറ്റ് സര്‍വീസുകളും മേയ് 30നും ജൂണ്‍
More »
ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം
ചെന്നൈ : സീസണിലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ അനായാസ വിജയം.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത 10 ഓവറും മൂന്ന് പന്തും മാത്രം എടുത്തു ലക്‌ഷ്യം നേടി. 26 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ 6 റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണു വിജയം കുറിച്ചത് . ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 39), സുനില്‍ നരേന്‍ (രണ്ട് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) എന്നിവരാണു പുറത്തായത്. സണ്‍റൈസേഴ്‌സിന് ഗ്രൂപ്പിലോ പ്ലേഓഫിലോ കാഴ്ചവച്ച പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.
ടോസ്
More »
ഇല്യുമിനിറ്റിയും ഇടിയും കുടിയും; മഞ്ഞുമ്മല്‍ ബോയ്‌സിനും ആവേശത്തിനുമെതിരെ ബിഷപ്പ്
മലയാളത്തിലെ സമീപകാലത്തെ ഹിറ്റ്‌ചലച്ചിത്രങ്ങള്‍ക്കെതിരെ റോമന്‍ കാത്തലിക് സഭ ബിഷപ്പ് ജോസഫ് കരിയില്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റിയെന്ന ഗാനം സഭാ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ജോസഫ് കരിയില്‍ പറഞ്ഞു.
കൊച്ചിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. ആവേശം കൂടാതെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചിത്രങ്ങളെ നല്ല സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും ജോസഫ് കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാ കുട്ടികളും ഇല്ലുമിനിറ്റി എന്നാണ് പാടുക. എന്നാല്‍ ഇല്യുമിനിറ്റി എന്നത് സഭാ വിശ്വാസികള്‍ക്ക് എതിരായി
More »
തിരുവനന്തപുരം സ്വദേശിനി ഫുജൈറയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ഫുജൈറ : ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈന്‍ സെന്റ് മേരീസ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍ കോയയാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഇപ്പോള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
More »
ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; അഞ്ചംഗ വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം : ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ പതിച്ചു. കോട്ടയം കുറുപ്പന്തറ കടവ് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്നും വരികയായിരുന്ന വിനോദസഞ്ചാരികളാണ് തോട്ടില്‍ വീണത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നാറില്‍ നിന്നും വന്ന സംഘം ആലപ്പുഴയിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.
മഴകാരണം നിറയെ വെള്ളമുണ്ടായിരുന്നു തോട്ടില്‍ കാര്‍ 150 മീറ്റര്‍ ഒഴുകിപ്പോകുകയും ചെയ്തു. വീതി കുറഞ്ഞ തോട് ആയതിനാല്‍ ഒഴുക്കില്‍ പെട്ട കാര്‍ കുറേ മുമ്പോട്ട് പോയ ശേഷം തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയും ഡിക്കിയും വാതിലുകളും തുറക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട ശേഷം പുറത്തിറങ്ങിയ ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തി.
സഞ്ചാരികളില്‍ ഒരു സ്ത്രീയും
More »
എല്‍ഡിഎഫിനെ തിരിഞ്ഞുകൊത്തുന്ന രണ്ടാം ബാര്‍കോഴ
പണ്ട് യുഡിഎഫ് ഭരണ കാലത്ത് ബാര്‍കോഴ വിവാദം ആയുധമാക്കി പ്രതിപക്ഷമായ എല്‍ഡിഎഫ് ഉയര്‍ത്തിയ കോലാഹലം ആരും മറന്നിട്ടുണ്ടാവില്ല. കെഎം മാണിയുടെ രാജിയില്‍ വരെ കലാശിച്ച വിഷയം എല്‍ഡിഎഫ് ഭരണത്തിലെത്തിയതോടെ മാറിമറിഞ്ഞു. മദ്യ വര്‍ജ്ജനം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ കൂടുതല്‍ ബാറുകള്‍ തുറന്നു കൊടുത്തു തങ്ങളുടെ 'ആത്മാര്‍ഥത' ആദ്യമേ തെളിയിച്ചു. ഭരണതുടര്‍ച്ച ലഭിക്കുകയും പണത്തിനും കമ്മീഷനും ആവശ്യം വരുകയും ചെയ്തതോടെ മദ്യനയം കൂടുതല്‍ ഉദാരമാക്കുന്നതിനായി മറ്റൊരു കോഴയ്ക്കും തുടക്കമായിരിക്കുകയാണ്.
ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്
More »
കോട്ടയത്ത് പക്ഷിപ്പനി: വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി സംസ്കരിക്കും; കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും നിരോധനം
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
മൃഗസംരക്ഷണവകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ജില്ലാ കളക്‌ടര്‍ വി. വിഗ്നേശ്വരി അറിയിച്ചത്. ഒന്‍പതിനായിരം കോഴികളെയാണ് ഇവിടെ വളര്‍ത്തിയിരുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു
More »
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
കാസര്‍കോട് : പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കുടക് സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതി വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിക്ക് സ്വന്തമായി ഫോണില്ല. മറ്റൊരാളുടെ ഫോണില്‍ നിന്നാണ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. കുടകില്‍ താമസിക്കുന്ന സമയത്ത് മാതാവിന്റെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈയില്‍ ഫോണില്ലാത്തത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചതാണ് പൊലീസിന് കച്ചിത്തുരുമ്പായത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആന്ധ്രാപ്രദേശില്‍ നിന്നാണെന്ന് മനസിലായത്.
തുടര്‍ന്ന് പൊലീസ്
More »