നാട്ടുവാര്‍ത്തകള്‍

വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ 14കാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ. വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. സുഹൃത്തിനൊപ്പം പെണ്‍കുട്ടി കടല്‍ക്കരയില്‍ നില്‍ക്കുന്നതും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. പിന്നീട് 14കാരിയുടെ മൃതദേഹം

More »

ശാന്തകുമാരി വധക്കേസ്: അമ്മയ്ക്കും മകനും ഒന്നിച്ചു തൂക്കുകയര്‍
തിരുവനന്തപുരം : കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന കേസ്, അമ്മയ്ക്കും മകനും ഒന്നിച്ചു വധശിക്ഷ ലഭിക്കുന്ന കേസ് എന്നിങ്ങനെ വാര്‍ത്തകളിലിടം നേടി ശാന്തകുമാരി വധക്കേസ് . മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിയാണ് കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ സംഭവമായത് . ഒന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനിയില്‍ റഫീക്ക ബീവി (51),മകന്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ ഹൗസ് നമ്പര്‍ 44 ല്‍ ഷെഫീഖ് (27) എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍ അമീന്‍ (27) എന്നയാള്‍ക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സുപ്രധാന വിധിപറഞ്ഞത്. കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ നേരത്തെ

More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം; 7 പേര്‍ അറസ്റ്റില്‍
ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളായ ആറു പേരെയുമാണ് ചെന്നൈ പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മുഖ്യപ്രതി നാദിയ മകളുടെ കൂട്ടുകാരികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്. ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ നാദിയ മകളുടെ സഹപാഠികളുമായി സൗഹൃദത്തിലായത്. കുട്ടികളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജ്ഭവനു നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതിയായ കടുക വിനോദിന്റെ

More »

അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയില്‍ പല ഏജന്റുമാര്‍ ഉണ്ട് അവരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടര്‍ ആണെന്നാണ് സബിത്തിന്റെ മൊഴി. താന്‍ ആ ഡോക്ടറെ കണ്ടിട്ടില്ലെന്ന് സബിത് പറയുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്ക് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരില്‍ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സബിത്തിനെ കസ്റ്റഡിയില്‍ ലഭിച്ചശേഷമായിരിക്കും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിയില്‍ നിന്ന് നാല് പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെത്തി. പ്രതിയുടെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. കേസ് എന്‍ഐഎ

More »

എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരെ ബലാത്സംഗകേസും വധശ്രമവും ചുമത്തി കുറ്റപത്രം
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിക്ക് എതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. 2022 ജൂലൈ 4നാണ് സംഭവം എന്ന് പറയുന്നു. യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും

More »

ഇ.പി. ജയരാജന്‍ വധശ്രമക്കേസ് : കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
കൊച്ചി : ഇ.പി. ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്നും പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഗുഡാലോചനാക്കുറ്റമാണ് കേസില്‍ കെ. സുധാകരനെതിരേ ചുമത്തിയിരുന്നത്. ഇ.പി. ജയരാജനെ വെടിവെയ്ക്കാന്‍ കെ. സുധാകരന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ ഇതിനെതിരേ സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു സുധാകരന്‍ 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും

More »

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി
ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തി ദിവസങ്ങള്‍ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഏഴു മണിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍ ഹാജരായത്. തന്റെ സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്ഷനു സമീപമാണ് ഇവരുടെ വീട്. ഇവരുടെ മൂന്നു മക്കളും വര്‍ഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭര്‍ത്താവും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു. മൂന്നു മാസം മുന്‍പ്

More »

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; മുഖ്യ ഏജന്റ് നെടുമ്പാശേരിയില്‍ പിടിയില്‍
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന മുഖ്യഏജന്റ് പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ ഒരു ഏജന്റാണ് സബിത്ത് എന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച് അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ചെറിയ തുക നല്‍കി ആളുകളെ

More »

നഴ്സ് സൂര്യയുടെ മരണകാരണം അരളിച്ചെടിയുടെ വിഷം തന്നെ
യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ 24കാരിയായ സൂര്യയുടെ മരണകാരണം അരളിച്ചെടിയുടെ വിഷം തന്നെ. അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ വിദേശത്തു നഴ്‌സിങ് ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions