റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെ യായിരുന്നു കാട്ടാന ആക്രമണം.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ : ടിഷ.
More »
ബിലീവേഴ്‌സ് ചര്‍ച്ച് തലവന്‍ കെ.പി. യോഹന്നാന് അജ്ഞാത വാഹനമിടിച്ചു ഗുരുതര പരിക്ക്
ഡാലസ് : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യു.എസിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05 :25-ഓടെയായിരുന്നു അപകടം.
പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ ഉടനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും സഭാവക്താവ് അറിയിച്ചു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
More »
പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്
മൂവായിരത്തിലേറെ അശ്ലീല വീഡിയോയുമായി പീഡന വിവാദത്തില്‍പ്പെട്ട കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും രേവണ്ണയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ പുതിയ നീക്കം.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രജ്വല്‍ ജര്‍മനിയില്‍ നിന്നെത്തി കീഴടങ്ങുമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ പൊലീസ് എയര്‍പോര്‍ട്ടുകളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നത്.
പ്രജ്വല്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ജര്‍മ്മനിയില്‍ പോയി അറസ്റ്റ് ചെയ്യാന്‍
More »
കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍
കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര്‍ ഡി സ്റ്റാഫാണ്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.
ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ പ്രീതയുടെയും ശ്രീനന്ദയുടെയും
More »
മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍
More »
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം :മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ രേഖകള്‍ കോടതി സ്വീകരിച്ചിരുന്നു.
കൂടാതെ കരിമണല്‍ കമ്പനിക്ക് എന്ത് ആനുകൂല്യം നല്‍കിയെന്നും കോടതി കഴിഞ്ഞ തവണ ചോദ്യം ഉന്നയിച്ചിരുന്നു. ഇതടക്കമുളള കാര്യങ്ങളിലാണ് ഇന്ന് വാദം നടന്നത്. മേല്‍
More »
കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തിയില്‍ കര്‍ശന പരിരോധന
കേരളത്തില്‍ നിന്നുള്ള കോഴിക്കുഞ്ഞുങ്ങള്‍, കോഴിമുട്ട, മറ്റ് കോഴി ഉത്പന്നങ്ങളുടെ വരവ് നിരോധിച്ച് തമിഴ്‌നാട്. ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. കോഴിയോടൊപ്പം താറാവിന്റെ വരവും നിരേധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് വരുന്ന സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളില്‍ തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കി.
ആലപ്പുഴ ജില്ലയിലെ കൃഷിയിടങ്ങളില്‍ ചത്ത താറാവുകളെ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി ഇതുവരെ കണ്ടെത്തിയിട്ടില്ല. മുന്‍കരുതലെന്നനിലയില്‍ കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണവകുപ്പാണ് പരിശോധന ആരംഭിച്ചത്.
തമിഴ്നാട്ടിലേക്കുവരുന്ന വാഹനങ്ങളില്‍ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. നിയമംലംഘിച്ച് കൊണ്ടുവരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കാനാണ് അധികൃതര്‍
More »
'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്; വെളിപ്പെടുത്തി യുവതി
കൊച്ചി പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡനത്തിന് ഇരയായെന്ന് കഴിഞ്ഞ ദിവസം യുവതി വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റിലടക്കം വിവരങ്ങള്‍ നോക്കിയിരുന്നെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍,
More »
ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി; നിഷേധിച്ച് ഗവര്‍ണര്‍
കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി ആരോപിച്ചു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ
More »