നാട്ടുവാര്‍ത്തകള്‍

നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം
കൊച്ചി : കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണര്‍ വ്യക്തമാക്കി. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത് താനാണെന്നും മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കുഞ്ഞിനെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പോലീസ് സംശയിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹത്തില്‍ ചുറ്റിയിരുന്ന ഒരു

More »

കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്നു; മൃതദേഹം നടുറോഡില്‍
എറണാകുളം : കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തി എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴെ റോഡിലേയ്ക്ക് എറിഞ്ഞത്. ആള്‍ത്താമസമില്ലാത്ത ഫ്‌ളാറ്റില്‍ നിന്ന് ആണ്‍കുഞ്ഞിനെയാണ് എറിഞ്ഞുകൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്.

More »

വീട്ടില്‍ വച്ച് രജിസ്റ്റര്‍ വിവാഹം; ലളിതമായ മാതൃക കാണിച്ചു ശ്രീധന്യ ഐഎഎസ്
ആഡംബര വിവാഹങ്ങളുടെ കാലത്തു ലളിതമായി വിവാഹം ചെയ്ത് മാതൃകയായി ശ്രീധന്യ ഐഎഎസ്. ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രു ആണ് വരന്‍. ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്‌ വളരെ ലളിതമായാണ് രജിസ്റ്റര്‍ ചടങ്ങു നടത്തിയത്. വിവാഹത്തിന്റെ പ്രത്യേകത എന്തെന്നാല്‍ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലൂടെ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സ്വന്തം വീട്ടില്‍ വച്ചും ഇപ്പോള്‍ വിവാഹം നടത്താനാകും എന്ന കാര്യം പൊതുസമൂഹത്തെ കൂടുതലായി അറിയിക്കുക എന്ന ലക്ഷ്യമാണ് ശ്രീധന്യ ഇതിലൂടെ മുന്നോട്ടുവച്ചത്. 1000 രൂപ അധികം നല്‍കിയാല്‍ രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും അവര്‍ വിവരിച്ചു. മുമ്പും ആദിവാസി വിഭാഗത്തില്‍

More »

പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണ എംപിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്. അതേസമയം പ്രജ്വല്‍ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും സൂചനയുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എംഎല്‍എ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണ സംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍

More »

അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
ബെംഗളൂരു : മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ ചെറുമകനും സിറ്റിംഗ് എംപിയും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വൈകൃത, പീഡന വീഡിയോകളുടെ ഞെട്ടലിലാണ് ഏവരും. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. എഴുപത്തുവയസുള്ള സ്ത്രീകളെപ്പോലും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ അന്തരാഷ്ട്ര തലത്തിലും ഞെട്ടലുളവാക്കുന്നതാണ്. വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസമാണ് പ്രജ്വലിനെതിരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നു. പുറത്ത് വന്ന മിക്ക വീഡിയോകളും പ്രജ്വല്‍

More »

സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
തൃശൂര്‍ : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പ്രതിച്ഛായ മോശമായ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതിവകുപ്പിന്റെ പ്രഹരവും. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക അതേ അക്കൗണ്ടില്‍ നിക്ഷേപിച്ച് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ എം.ജി.റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്. ഏറെ സമയത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഷാജനും ബാങ്കിലെത്തി. നേതാക്കള്‍ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആദായ നികുതി വകുപ്പിലെ

More »

യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് യു.കെ.യിലേക്കു പോകാനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവിടെ വെച്ച് കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണു മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി

More »

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടിയ അക്രമി പിടിയില്‍
ലണ്ടന്‍ : ലണ്ടനില്‍ വാളുപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ പോലീസ് പിടികൂടി. അക്രമിയെ വാള്‍ സഹിതം ഹൈനോള്‍ട്ടില്‍നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 കാരനായ പ്രതിയാണ് അറസ്റ്റിലായത്. രണ്ട് പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെയുള്ളവരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇല്‍ഫോര്‍ഡിലെ ഹൈനോള്‍ട്ട് ട്യൂബ് സ്റ്റേഷന്‍ പൊലീസ് അടച്ചു. 'പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍ അടച്ചു,' ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എക്സില്‍

More »

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; സൂപ്പര്‍ താരം പുറത്ത്
വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ മികച്ച പ്രകടനം ആണ് സഞ്ജുവിനു തുണയായത്. ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ (സി), ഹാര്‍ദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് : ശുഭ്മാന്‍ ഗില്‍, റിങ്കു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions