നാട്ടുവാര്‍ത്തകള്‍

അടിച്ചു പാമ്പായി കല്യാണത്തിന് പള്ളിയിലെത്തിയ പ്രവാസി പൊലീസ് പിടിയില്‍, വിവാഹം മുടങ്ങി
അടിച്ചു പാമ്പായി കല്യാണത്തിന് പള്ളിയിലെത്തിയ പ്രവാസിയ്ക്ക് ധന നഷ്ടവും മാനഹാനിയും. കല്യാണം മുടങ്ങുകയും ചെയ്തു. പത്തനംതിട്ട കോഴഞ്ചേരിയിലാണ് വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയിലായത് . വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു. പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരന്‍ മോശമായി പൊരുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരന്‍ പ്രശ്‌നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ

More »

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലില്‍ യുവതിയടക്കം 4 മലയാളികള്‍
ടെല്‍അവീവ് : ഇറാന്‍ സെെന്യം പിടിച്ചെടുത്ത 'എംഎസ്‌സി' ഏരീസ് എന്ന ഇസ്രയേല്‍ ചരക്ക് കപ്പലില്‍ മലയാളി യുവതിയും ഉണ്ടെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിംഗിന്റെ ഭാഗമായി ഒമ്പതുമാസമായി കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്ക ഉള്ളതായി ആന്റസയുടെ പിതാവ് ഒരു മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരുമായി ആന്റസ സംസാരിച്ചത്. കമ്പനി അധികൃതര്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായും പിതാവ് പറഞ്ഞു. എംഎസ്സി ഏരീസ് കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ അധികൃതരുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ്

More »

പ്രവാസിയുടെ വീട് കുത്തിതുറന്ന് 350 പവന്‍ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍
പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കവര്‍ച്ച നടത്തിയതെന്നും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയിലേക്ക് എത്താനുള്ള കൂടുതല്‍ തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാജീവും കുടുംബവും വിദേശത്താണ്. ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച

More »

ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; പിതാവ് കോടതിയില്‍
ആറ് വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്നും പിതാവ് പറഞ്ഞു. ജെസ്‌ന എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ കേന്ദ്രം താന്‍ കണ്ടെത്തി. മകളെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ഇതൊന്നും അന്വേഷിക്കാന്‍ സിബിഐ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ തയാറാണെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് 19ന്

More »

ഇറാന്‍- ഇസ്രയേല്‍ യുദ്ധഭീതി; യാത്രവിലക്ക് പ്രഖ്യാപിച്ച് ഇന്ത്യ
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ് ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസി മലയാളികളെ കടുത്ത ആശങ്കയിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിറിയയിലെ നയതന്ത്രകാര്യാലയ

More »

വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയ്ക്കായി 34 കോടി സമാഹരിച്ചു; മോചനം ഉടന്‍
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം പൂര്‍ത്തിയായി. റിയാദില്‍ തടവിലുള്ള അബ്ല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. അബ്ദുള്‍ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂ‍ര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒന്നുചേര്‍ന്നതാണ് തുക കണ്ടെത്താന്‍ സഹായകമായത്. ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുള്‍ റഹീമാണ് 18 വര്‍ഷമായി റിയാദിലെ ജയിലില്‍

More »

സിദ്ധാര്‍ഥന്റെ മരണം; പതിനൊന്നാം പ്രതിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനെ(55) യാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിള്ളപ്പെരുവണ്ണ ഗവ. എല്‍പി സ്കൂള്‍ അധ്യാപകനാണ് വിജയന്‍. ഭാര്യ മേരി മിറാന്‍ഡ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്. മകള്‍ : അരുണിമ (വിദ്യാര്‍ഥി). സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫെബ്രുവരി 18നാണ് ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമര്‍ദനമാണ് സിദ്ധാര്‍ത്ഥിന് ഏല്‍ക്കേണ്ടിവന്നത്. കേസ് അടുത്തിടെ സി ബി ഐ ഏറ്റെടുത്തിരുന്നു. പൊലീസ് എഫ് ഐ ആറില്‍ 20 പ്രതികളാണുള്ളത്.

More »

സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടത്', ദിലീപിന്റെ വാദം കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന് തിരിച്ചടി. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. അതേസമയം അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.

More »

എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് കാനഡ; നൂറോളം പേര്‍ക്ക് ജോലി നഷ്ടമായി
ചിലവ് ചുരുക്കലിന്റെ പേരില്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം വെട്ടി കുറച്ച് കാനഡ. ഇതോടെ നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ സേവനങ്ങളും വെട്ടികുറച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞവര്‍ഷം ഇന്ത്യ മടക്കി അയച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 100ല്‍ താഴെയാണെന്നാണ് സൂചന. ജീവനക്കാരുടെ കുറവ് സ്ഥിരീകരിച്ചുകൊണ്ട് ഹൈക്കമ്മീഷനിലെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനും കാനഡയുടെ തീരുമാനത്തിന്റെ ഖേദം പ്രകടിപ്പിച്ചു. ജീവനക്കാര്‍ അര്‍പ്പിച്ച സഹിഷ്ണുതയ്ക്കും അര്‍പ്പണബോധത്തിനും സേവനത്തിനും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കാനഡയുടെ ഇന്ത്യയിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions