നാട്ടുവാര്‍ത്തകള്‍

മലയാളിക്കെതിരായ മുന്‍കാമുകിയുടെ പീഡനക്കേസ് സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീം കോടതി
മലയാളി യുവാവിനെതിരെ മുന്‍ കാമുകി നല്‍കിയ ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീം കോടതി. സവിശേഷാധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കല്‍പ്പേട്ട് സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി. ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു യുവതിയുടെ പരാതി. 2006 -2010 കാലത്ത് എഞ്ചിനീയറിങ് പഠിക്കുമ്പോള്‍ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം ബെംഗളുരുവില്‍ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടര്‍ന്നു. എന്നാല്‍ വൈകാതെ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്‌നാട് പൊലീസില്‍ പീഡന പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്തതോടെ യുവതിയെ വിവാഹം

More »

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
തൃശൂര്‍ : പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടിയിലെ മാളയിലുളള ചക്കിങ്ങല്‍ വീട്ടിലെ സിജോയുടെ ഭാര്യ നീതുവാണ് (31) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. യുവതിയെ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നീതുവിന് അപസ്മാരം ഉണ്ടാവുകയും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്. പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് നീതുവിന് നല്‍കിയ അനസ്തേഷ്യയിലെ അപാകത‌യാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

More »

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് കോടതികളിലായി മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് മെമ്മറി കാര്‍ഡ് കൈവശം വെച്ചതെന്നാണ് മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജ‍ഡ്ജി പിഎ മഹേഷ്, വിചാരണ കോടതി മേധാവി താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു. 2018 ഡിസംബര്‍ 13 നാണ് ജില്ലാ ജഡ്ജിയുടെ പിഎ, മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചത്. രാത്രി 10.52 നായിരുന്നു മഹേഷ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്‍റെ ഫോണില്‍ ഇട്ട് പരിശോധിച്ചതെന്നാണ് പിഎ മഹേഷിന്റെ മൊഴി. 2022

More »

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയില്‍ യുവതിക്ക് ദാരുണാന്ത്യം
കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു നിഖിത. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജി ഉണ്ടാവാന്‍ കാരണമെന്ന് ഡോക്ടന്മാര്‍ അറിയിച്ചു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അലര്‍ജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തില്‍ അലര്‍ജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി

More »

മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചതായി പൊലീസ്
ഭോപ്പാലില്‍ മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.

More »

കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഎമ്മിന് 81 അക്കൗണ്ടുകള്‍; 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു അക്കൗണ്ടുകള്‍

More »

സിപിഎം ബോംബ് ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍; ആഞ്ഞടിച്ച് അച്ചു ഉമ്മന്‍
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സിപിഎം അക്രമം അഴിച്ച്‌വിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. എന്തിനാണ് സിപിഎം ഇപ്പോള്‍ ബോംബ് ഉണ്ടാക്കുന്നത്. തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നില്‍ക്കണം. എത്ര അമ്മമാര്‍ക്കാണു മക്കളെ

More »

വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍; നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേര്‍
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം. മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് 15,000 പേരാണ് ഇതിനോടകം നാട്ടിലേക്കെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ മുഖ്യധാരാ

More »

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ മലയാളി അറസ്റ്റില്‍
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ കേസിലെ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് (38) ആണ് പിടിയിലായത്. അബുദാബിയില്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ച് താമസിക്കുന്നതിനിടെയാണ് അബുദാബി പൊലീസിന്റെ പിടിയിലായത്. നിയാസിനെതിരെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions