നാട്ടുവാര്‍ത്തകള്‍

അന്യഗ്രഹ ജീവിതത്തെകുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയത് 'ഡോണ്‍ ബോസ്‌കോ' എന്ന വ്യാജ മെയില്‍ ഐഡിയില്‍ നിന്ന്
അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികള്‍ക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് വ്യാജ മെയില്‍ ഐഡിയില്‍ നിന്നെന്ന് പൊലീസ്. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് വ്യാജ ഇ-മെയില്‍ ഐഡി തയ്യാറാക്കിയിരിക്കുന്നത്. എല്ലാത്തിനും നേതൃത്വം നല്‍കിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഉണ്ടാകാത്ത വിധം ആസൂത്രിതമായിട്ടാണ്

More »

നഷ്ടത്തിലാണെന്ന് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ ഇലക്ടറല്‍ ബോണ്ട് നല്‍കിയത് 582 കോടി!
നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്കാണ്. 434 കോടി രൂപയാണ് ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം

More »

ഡോക്ടറായ നവീന്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നു റിപ്പോര്‍ട്ട്
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നംഗ മലയാളി സംഘത്തിലെ നവീന്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് നവീന്‍ അറിയാന്‍ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും

More »

അവസാന ദിനത്തില്‍ പ്രമുഖര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തില്‍ പ്രമുഖര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്‍, കെസി വേണുഗോപാല്‍, ഷാഫി പറമ്പില്‍, എഎം ആരിഫ്, സി കൃഷ്ണകുമാര്‍, ബൈജു കലാശാല, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍ എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.

More »

ടിക്കറ്റ്‌ ചോദിച്ച ടി.ടി.ഇയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ടു കൊന്നു , അതിഥിത്തൊഴിലാളി പിടിയില്‍
കൊച്ചി : തൃശൂരില്‍ ടിടിഇ യെ ട്രെയിനില്‍ നിന്നും ചവുട്ടിത്താഴെയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി കൊലപാതകം നടത്തിയത് 1000 രൂപ പിഴയിട്ടതിന്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. കൂസലില്ലാതെയാണ് തെളിവെടുപ്പില്‍ ഇയാള്‍ പോലീസിനോട് കൃത്യം ചെയ്തത് കാണിച്ചു കൊടുത്തത്. ടി.ടി.ഇ. എറണാകുളം സ്വദേശി കെ. വിനോദിനാണ്‌

More »

വയനാട്ടില്‍ റോഡ് ഷോ നടത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
വയനാട് : വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണു രാജിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മേപ്പാടി മുപൈനാവില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയാണ് കല്പറ്റയിലേക്ക് എത്തിയത്. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍

More »

അരുണാചലിലെ 3 മലയാളികളുടെ മരണം; ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തില്‍ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിന് പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീനും- ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര

More »

കുടിച്ചു ലക്കുകെട്ട് ചെന്നൈ നഗരത്തില്‍ അഴിഞ്ഞാടിയ ബ്രിട്ടീഷ് നേവിക്കാരെ തൂക്കിയെടുത്തു പോലീസ്
മദ്യപിച്ച് ലക്കുകെട്ട് ചെന്നൈ നഗരത്തില്‍ പേക്കൂത്തു നടത്തിയ ബ്രിട്ടീഷ് നേവിക്കാരെ തൂക്കിയെടുത്തു തമിഴ്‌നാട് പോലീസ്. മദ്യപിച്ചു അഴിഞ്ഞാടിയ രണ്ട് ബ്രിട്ടീഷുകാരെയാണ് ചെന്നൈയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. വഴിയിലൂടെ പോകുന്നവരെയും, ബൈക്കില്‍ പോകുന്നവരെയും അക്രമിക്കുകയും കടിക്കുകയും വരെ ചെയ്തവര്‍ റോയല്‍ നേവി ഉദ്യോഗസ്ഥരാണെന്നാണ് വിവരം.

More »

ദുര്‍മന്ത്രവാദം: മലയാളി ഡോക്ടര്‍ ദമ്പതികളും അധ്യാപികയായ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍
മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ജിറോയിലെ ബ്ലൂപൈന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions