നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി
തിരുവനന്തപുരം : തിരുവനന്തപുരത്ത് വയോധികയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ ആള്‍ ബലാത്സംഗം ചെയ്തതായാണ് ആരോപണം. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും പരാതിയുണ്ട്. ആദ്യം ഇവര്‍ ബലാത്സംഗത്തിനിരയായ കാര്യം പൊലീസിനോട് പറഞ്ഞിരുന്നില്ല. പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബലാത്സംഗത്തിനിരയായ കാര്യം ഇവര്‍ പറഞ്ഞത്. വയോധികയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ്

More »

വിവാഹിതനായ പുരുഷന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കുറ്റകരമല്ല, ധാര്‍മികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി
അലഹബാദ് : വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ച് പൗരാവകാശങ്ങള്‍ അളക്കാനാകില്ലെന്നാണ് ജസ്റ്റിസ് ജെ ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന തരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ലിവ് ഇന്‍ റിലേഷിപ്പിലുള്ള അനാമിക എന്ന യുവതി ഈ ബന്ധത്തെ എതിര്‍ക്കുന്ന തന്റെ കുടുംബത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതിനെ കുറിച്ചുള്ള നിയമവശം കോടതി വ്യക്തമാക്കിയത്. ഹര്‍ജിക്കാരിയായ യുവതിക്കൊപ്പമുള്ള പുരുഷന്‍ വിവാഹിതനായതിനാല്‍ മറ്റൊരു സ്ത്രീക്കൊപ്പം ഇയാള്‍ കഴിയുന്നത് കുറ്റകരമാണ് എന്നായിരുന്നു യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍

More »

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രി
പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്. ഈ ചോദ്യം ചോദിച്ചത് ദാസ് പി ജോര്‍ജ് ആയിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ് ദാസ് പി ജോര്‍ജ്. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ താന്‍ അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നുവെന്നും മറുപടിയില്‍ വിഷമം തോന്നിയില്ല എന്നും ദാസ് പി ജോര്‍ജ് പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ആവേശഭരിതനായി, വീണ്ടും ഭരണം കിട്ടുമെന്ന് തോന്നി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരിക്കുമ്പോള്‍ ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും, എങ്ങനെ വികസനം നടത്തും

More »

ബെംഗളൂരു- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍, ജിദ്ദയിലേക്ക് തിരിച്ചു വിട്ടു
ബെംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ സംശയത്തെ തുടര്‍ന്ന് ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം എടുത്തത്. ഇന്ത്യന്‍ സമയം രാത്രി 7.58ന് വിമാനം ജിദ്ദ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാറിന്റെ സ്വഭാവം വ്യക്തമാക്കാന്‍ വിശദമായ പരിശോധന തുടരുകയാണ്. സംഭവത്തിന് പിന്നാലെ വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജിദ്ദ വിമാനത്താവള അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു . യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്ര തുടരുന്നതിനുള്ള ബദല്‍ ക്രമീകരണങ്ങളും

More »

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ മരിച്ച 5 പേരുടേയും സംസ്‌കാരം ശ്മശാനത്തില്‍ നടത്തി
വടുതലയില്‍ വാടക വീട്ടില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. ബന്ധുക്കള്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് അഞ്ചു പേരുടെയും സംസ്‌കാര വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് സ്വദേശികളായ അശ്വതി (37), അമ്മ ശ്രീകുമാരി (60), അശ്വതിയുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിച്ച നിലയിലും അശ്വതിയുടെ മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റ് വണ്‍ ബിയിലെ വില്ലയിലാണ്

More »

സുധാകരനു മാത്രമായി വിട്ടുവീഴ്ച പറ്റില്ലെന്ന് ഹൈക്കമാന്‍ഡ്; കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥി
ദിവസങ്ങള്‍ നീണ്ട നാടകീയതക്കൊടുവില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ കെ സുധാകരന്‍ പുലര്‍ച്ചെയോടെ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം. സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്. അവസാന നിമിഷം വരെ സീറ്റിനായി വാശിപിടിച്ച് നോക്കിയെങ്കിലും ഒടുവില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ കടുത്ത നിലപാടില്‍ സുധാകരന് വഴങ്ങേണ്ടി വരികയായിരുന്നു. താന്‍

More »

ജോസഫ് ഗ്രൂപ്പില്‍ തലമുറ മാറ്റം; പി.ജെ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ്; 8 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങള്‍
ഇടുക്കി : തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് ഇത്തവണ മത്സരത്തിനില്ല. പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ. 1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പിജെ ജോസഫിന്റെ താല്പര്യ പ്രകാരമാണെന്ന് പിസി തോമസ് പറഞ്ഞു. സീറ്റുകള്‍ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയെന്ന് അദേഹം വ്യക്തമാക്കി. തിരുവല്ല-

More »

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇരിക്കൂര്‍ : അഡ്വ. സജീവ് ജോസഫ് ധര്‍മ്മടം : അബ്ദുല്‍ റഷീദ് തലശ്ശേരി : കെ.പി. സാജു പേരാവൂര്‍ : അഡ്വ. സണ്ണി ജോസഫ് മാനന്തവാടി (ST) : ഉഷ വിജയന്‍ സുല്‍ത്താന്‍ ബത്തേരി (ST) : ഐ.സി. ബാലകൃഷ്ണന്‍ കല്‍പ്പറ്റ : അഡ്വ. ടി. സിദ്ദിഖ് നാദാപുരം : കെ.എം. അഭിജിത്ത് കൊയിലാണ്ടി : അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ബാലുശ്ശേരി (SC) : വി.ടി. സൂരജ് എലത്തൂര്‍ : വിദ്യ ബാലകൃഷ്ണന്‍ കോഴിക്കോട് നോര്‍ത്ത് : അഡ്വ. കെ. ജയന്ത് നിലമ്പൂര്‍ : ആര്യാടന്‍ ഷൗക്കത്ത് വണ്ടൂര്‍ (SC) : എ.പി. അനില്‍ കുമാര്‍ തവനൂര്‍ : വി.എസ്. ജോയ് പൊന്നാനി : നൗഷാദ് അലി തൃത്താല : വി.ടി. ബൽറാം കോങ്ങാട് (SC) : കെ.എ. തുളസി മലമ്പുഴ : എ. സുരേഷ് പാലക്കാട് : രമേഷ് പിഷാരടി തരൂര്‍ (SC) : കെ.സി. സുബ്രഹ്മണ്യന്‍ ചിറ്റൂര്‍ : അഡ്വ. സുമേഷ്

More »

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9-ന്, വോട്ടെണ്ണല്‍ മെയ് 4-ന്
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions