നാട്ടുവാര്‍ത്തകള്‍

നിതീഷിന്റെ ഉളുപ്പില്ലാത്ത രാഷ്ട്രീയം
രാവിലെ ഇന്ത്യ മുന്നണി മുഖ്യമന്ത്രി, വൈകിട്ട് എന്‍ഡിഎ മുന്നണി മുഖ്യമന്ത്രി- രാജ്യത്തെ ഏറ്റവും ഉളിപ്പില്ലാത്ത രാഷ്ട്രീയ നേതാവ് എന്ന പദവി ഊട്ടിയുറപ്പിച്ചു പഴയ സോഷ്യലിസ്റ്റ് ആയ നിതീഷ് കുമാര്‍. ചാട്ടവും തിരിച്ചു ചാട്ടവും ഏറെ കണ്ട ബിഹാര്‍ ജനതയ്ക്കു നിതീഷിന്റെ നീക്കങ്ങളില്‍ വലിയ അത്ഭുതം തോന്നിയില്ലെങ്കിലും തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന 'ഇന്ത്യ' മുന്നണിയ്ക്കു ഇതുവലിയ

More »

കരിങ്കൊടിയുമായി എസ്എഫ്ഐ; റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍
കൊല്ലം നിലമേല്‍ ​​ഗവര്‍ണര്‍ക്ക് നേരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായി കാറില്‍ നിന്നിറങ്ങിയ ​ഗവര്‍ണര്‍ റോഡരികില്‍ തന്നെ ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന്

More »

വെള്ളറടയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് നളിനിയെ കണ്ടത്. കാല് ഒഴിച്ച് മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കത്തികരിഞ്ഞ നിലയിലായിരുന്നു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു

More »

റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേന്ദ്രത്തിനെ പൊക്കി ഗവര്‍ണര്‍; മുഖം കറുപ്പിച്ചു മുഖ്യമന്ത്രിയും
തിരുവനന്തപുരം : ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് വലിയ കോമഡിയായി മാറുന്നതിനിടെ ഇരുവരും വീണ്ടും വേദിപങ്കിട്ടു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിനെ നേട്ടങ്ങളാണ് പ്രധാനമായും പറഞ്ഞ് . പതാക ഉയര്‍ത്തിയ ശേഷം മലയാളത്തില്‍ കവി ജി

More »

ഒ.രാജഗോപാലിനും ഉഷാ ഉതുപ്പിനും ഫാത്തിമാ ബീവിക്കും പത്മഭൂഷണ്‍; വെങ്കയ്യ നായിഡു ചിരഞ്ജീവി എന്നിവര്‍ക്ക് പത്മവിഭൂഷണ്‍
എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇക്കുറി പത്മ പുരസ്‌കാരങ്ങളില്‍ മലയാളി സാന്നിധ്യം ഏറെയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനു പത്മഭൂഷണും മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണും ലഭിച്ചു. എം.ഫാത്തിമാ ബീവി (മരണാനന്തരം), ഹോര്‍മൂസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍

More »

ഗോവയിലേക്ക് ഹണിമൂണിന് പകരം അയോധ്യയിലേക്ക് തീര്‍ഥാടനം; വിവാഹ മോചനം തേടി യുവതി കോടതിയില്‍
ഹൈദരാബാദ് : ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര പോകുന്നതിനു പകരം അയോധ്യയിലേക്ക് വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. തീര്‍ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് ഭോപ്പാല്‍ സ്വദേശിയായ യുവതി കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയത്. 2023 ആഗസ്തിലായിരുന്നു ഇവരുടെ വിവാഹം. പിപ്ലാനിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്.

More »

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപ്പെടുത്തലുമായി കെഎം മാണിയുടെ അത്മകഥ
ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകളുമായി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു. മന്ത്രിസഭയിലെ ഒരംഗത്തെ വളഞ്ഞിട്ടു ആക്രമിച്ച ബാറുടമ ബിജു രമേശിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായത്

More »

ഒന്നര മിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം തീര്‍ത്തു ഗവര്‍ണരുടെ പ്രതികാരം
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നയപ്രഖ്യാപന പ്രസംഗത്തിലും. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍, ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് പ്രസംഗം

More »

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തനിച്ചു മത്സരിക്കും ; ഇന്ത്യാമുന്നണിയെ ഞെട്ടിച്ച് മമത
കൊല്‍ക്കത്ത : ഇന്ത്യസഖ്യത്തില്‍ വലിയ വിള്ളല്‍ ഉണ്ടാക്കിക്കൊണ്ട് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട് ബംഗാളിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions