ടി സിദ്ദിഖിന്റെ ഭാര്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിധി ലിമിറ്റഡ്‌സിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിസ്
More »
മറൈന്‍ ഡ്രൈവില്‍ മോദിക്കൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി.ജെ ജോസഫ്
കൊച്ചി : മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടിജെ .ജോസഫും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൈപ്പത്തി മുറിഞ്ഞ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച്
More »
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍ മത്സരിക്കാമെന്ന് കെ.സി വേണുഗോപാല്‍
തന്റെ തിരഞ്ഞെടുപ്പ് മോഹം പരസ്യമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തയാറെന്ന് വേണുഗോപാല്‍ വ്യക്തമാക്കി . ഇങ്ങനെ ഒരു നിര്‍ദേശം ഉണ്ടായാല്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അദേഹം വ്യക്തമാക്കി. എപ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഏറെ ഇഷ്ടം. തന്റെ കാര്യത്തില്‍ പാര്‍ട്ടി
More »
കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍; മന്ത്രി രാജീവിനെതിരെ ഇഡിക്ക് മൊഴി
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ
More »
ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് യാത്രക്കാരന്റെ തല്ല്
ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് നേരെ യാത്രക്കാരന്റെ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതോടെയാണ് പ്രകോപിതനായ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്.
യാത്രക്കാരന്‍ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്യുകയായിരുന്നു.
More »