നാട്ടുവാര്‍ത്തകള്‍

സംഭവിച്ചത് ലൗ ജിഹാദെന്ന്; മൊണാലിസയുടെ പിതാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു
കുംഭമേള വൈറല്‍ സുന്ദരി മൊണാലിസയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. സംഭവിച്ചത് ലൗ ജിഹാദെന്നും മകളെ മതം മാറ്റാനായി തട്ടിയെടുത്തതാണെന്നും പിതാവ് ആരോപിച്ചു. കേരളത്തില്‍ വച്ച് മന്ത്രിമാരുടേത് അടക്കം സാന്നിധ്യത്തിലായിരുന്നു മൊണാലിസയും നടന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിവാഹമെന്നും ഇരുവരും മതം മാറിയിട്ടില്ലെന്നുമായിരുന്നു സോഷ്യല്‍മീഡിയയിലെ ആരോപണങ്ങകളോട് മൊണാലിസയും ഫര്‍മാനും പ്രതികരിച്ചത്. മുഖ്യമന്ത്രി മോഹന്‍യാദവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മൊണാലിസയുടെ പിതാവ് ജയ്‌സിങ് ബോസ്ലെ രംഗത്തെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മകള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചുവരികയാണെന്നും പ്രശസ്തയാകാനിരിക്കേയാണ് അവളെ

More »

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി; തുഷാറും പുറത്ത്
കൊച്ചി : എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എന്‍ സ്വാമിയെയും ഹൈക്കോടതി നീക്കി. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം. എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോര്‍ഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി

More »

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍
ആലപ്പുഴ : അമ്പലപ്പുഴയില്‍ സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍

More »

ഇന്ത്യയിലേക്ക് വരുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിച്ചു; കപ്പലിന് തീപിടിച്ചു
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണമുണ്ടായി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ഇന്ന് ആക്രമണമുണ്ടായി. കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര സഹായം നല്‍കുന്നതായി തായ്‌ലന്‍ഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ഒമാന്‍ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതര്‍ പറയുന്നു. യുഎഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഈ കപ്പല്‍

More »

13 വര്‍ഷമായി കോമയില്‍; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി
ഇന്ത്യയില്‍ ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് കോടതി അനുമതി നല്‍കിയത്. യന്ത്രസഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടംഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2013-ല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ജീവന്‍, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ നിലനിര്‍ത്തിയിരുന്നത്. മകന്റെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച കോടതി, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന് നിരീക്ഷിച്ചു. ചികിത്സകൊണ്ട്

More »

നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ്
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നും പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള കുറ്റവാളികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷv ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുള്ള 300 പേജുള്ള അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി പിഴ ശിക്ഷയുമാണ്

More »

'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. 'ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട്

More »

'കോംപ്രമൈസാക്കി'; ​ഗണേഷ്കുമാര്‍ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; ഇനി വിവാദത്തിനില്ലെന്ന് ബിന്ദു മേനോന്‍
പത്തനാപുരം : മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വഴിത്തിരിവ്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു വന്നതോടെ ​ഗണേഷ്കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. രാജിയാവശ്യം ശക്തമായിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ​ഗണേഷ്കുമാര്‍ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേല്‍ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കാബിനറ്റ് യോ​ഗത്തില്‍

More »

സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി
സഖാക്കളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയോട് പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി സൂപ്പര്‍താരത്തോട് മാപ്പു പറഞ്ഞത്. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മഹാനടനെ മനസിലാക്കണമായിരുന്നു എന്നും വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്മ മാത്രം ഉദ്ദേശിച്ച് ഉണ്ടായ മമ്മൂട്ടിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയാണ് വിവാദമുണ്ടായത്. പിന്നാലെ നടനെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions