നാട്ടുവാര്‍ത്തകള്‍

ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയില്‍
പത്തനംതിട്ടയില്‍ ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയിലായി. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവര്‍ക്ക് ഫോണ്‍ കാള്‍ രേഖകളും മറ്റ് ലൊക്കേഷന്‍ വിവരങ്ങളും ഇയാള്‍ ചോര്‍ത്തി നല്‍കുകയാണ് പതിവ്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പത്തനംതിട്ട സൈബര്‍ പൊലീസ് ആണ് 23കാരനായ ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

More »

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി
കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അര്‍വി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈല്‍ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അര്‍വി സിംഗ് സാഗു മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളെ സഹായിക്കുന്നതിനും ജീവിത ചിലവുകളും ശവസംസ്‌കാര ചെലവുകളും വഹിക്കുന്നതിനുമായി അര്‍വി സിംഗ് സാഗുവിന്റെ സുഹൃത്ത് ഒരു ഫണ്ട് റൈസര്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്. രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാര്‍ക് ചെയ്ത തന്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അര്‍വി സിംഗ് സാഗു. ഈ സമയത്താണ് തന്റെ കാറില്‍ കൈല്‍ പാപ്പിന്‍ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് വിവരം. 'ഹേയ്, നീ എന്താണ് ചെയ്യുന്നത് ?' എന്ന് അര്‍വി സിംഗ് സാഗു, കൈല്‍ പാപ്പിനോട് ചോദിച്ചു. 'എനിക്ക് വേണ്ടതെന്തും ഞാന്‍

More »

പോക്സോ അതിജീവിത വീണ്ടും പീഡിപ്പിക്കപ്പെട്ട സംഭവം: കുട്ടിയെ ബീച്ചിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്ന് മൊഴി
കോഴിക്കോട് പോക്സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വെളളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പെണ്‍കുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എന്‍ട്രി ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച വെളളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. അന്നു രാത്രിയോടെ ബീച്ചില്‍ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂര്‍ പൊലീസ് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയെ വീണ്ടും രണ്ടുപേര്‍ പീഡിപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തിയതിനും കണ്ടെത്തിയ

More »

വിമാനയാത്രയ്ക്കിടെ യുവാവിന് ഹൃദയസ്തംഭനം; രക്ഷകരായി യുവ മലയാളി നഴ്സുമാര്‍
പുതിയ ജോലിയ്ക്കായുള്ള ആദ്യ വിമാനയാത്രയില്‍ യുവ മലയാളി നഴ്സുമാര്‍ ഒരു വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്താന്‍ പങ്കാളികളായി. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവന്‍ ആണ് കേരളത്തില്‍ നിന്നുള്ള രണ്ട് യുവ നഴ്‌സുമാരുടെ സമയോചിതമായ ഇടപെടലോടെ രക്ഷപ്പെടുത്തിയത്. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെല്‍സണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തില്‍ സിപിആര്‍ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രാവിലെ 5.50ഓടെ അറബി കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. യാത്രക്കാരന്‍ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടന്‍ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേര്‍ന്നതോടെ ഇരുവരും ചേര്‍ന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുല്‍ ഖാദര്‍

More »

മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ 82കാരന് വധശിക്ഷ
ഇടുക്കി : തൊടുപുഴയ്ക്കു സമീപം ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (82) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 82 വയസ്സായെങ്കിലും പ്രതിയുടെ പ്രായം പരിഗണിക്കുന്നില്ലെന്നും വധശിക്ഷ വിധിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കൊലക്കുറ്റത്തിന് വധശിക്ഷയും നാലുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വീട് തീവെച്ചതിന് 10 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് പത്തൊന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിന്‍ (16), അസ്‌ന (13) എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ

More »

കുഞ്ഞു അറ്റ്‌ലാന്റെയ്ക്ക് കണ്ണീര്‍യാത്രാമൊഴി; വേദനയോടെ മലയാളി സമൂഹം
കൊല്ലം ചവറയില്‍ നാലര വയസുകാരനെ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച അറ്റ്‌ലാന്‍ അനീഷിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് നടക്കും. അറ്റ്‌ലാന്റെ പിതാവിന്റെ കുടുംബ വീടായ ഓച്ചിറ പ്രയാര്‍ പുലരി ചന്തപുന്നക്കാട്ട് ഹൗസില്‍ വച്ചാണ് സംസ്‌കാരം. യുകെ വെസ്റ്റ് യോര്‍ക്ഷയറിലെ വേക്ക് ഫീല്‍ഡില്‍ താമസിക്കുന്ന നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്‌ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്. മകന്റെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് 7.30 ഓടെ മാതാപിതാക്കള്‍ നാട്ടിലെത്തിയിരുന്നു. മകന്റെ വിയോഗം താങ്ങാനാകാതെ കരയുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്‌ലാന്‍,

More »

തിരുവനന്തപുരം കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം : മകന്‍ അമ്മയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം. 74 കാരിയായ വിജയകുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റിട്ട. സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി

More »

യുവതിയെ പീഡിപ്പിച്ച് രണ്ടുകോടി രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തയാള്‍ പിടിയില്‍
കളമശ്ശേരി : യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും രണ്ടുകോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തയാള്‍ പോലീസ് പിടിയിലായി. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസര്‍കോട് കൊളഹൂര്‍ വരികുളം വീട്ടില്‍ പ്രദീപ്കുമാറാ (43) ണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ ഇയാള്‍ നടത്തിയിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാനുള്ള ലൈസന്‍സുണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാള്‍ 2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെ 78 ഉദ്യോഗാര്‍ഥികളില്‍ നിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങള്‍ക്കായി 4,50,000 രൂപയും തട്ടിയെടുത്തു. 2023 സെപ്റ്റംബറില്‍ 15 പവന്‍

More »

തിരഞ്ഞെടുപ്പ് എഫക്ട്: ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി, ആശമാരുടെ ഓണറേറിയം കൂട്ടി, റബറിന്റെ താങ്ങുവില 200
പഞ്ചായത്തു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി സ്ത്രീസുരക്ഷ പദ്ധതിയും യുവാക്കള്‍ക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി. ഇനിമുതല്‍ 2000 രൂപയാണ് ക്ഷേമപെന്‍ഷന്‍. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ദ്ധനവ്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions