നാട്ടുവാര്‍ത്തകള്‍

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; ആശുപത്രി എച്ച് ആര്‍ മാനേജര്‍ റിമാന്‍ഡില്‍
കോട്ടയം ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി ബാബു തോമസിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിന് ചില നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ട്. സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത

More »

ശശി തരൂര്‍ ഇടത്തോട്ട്?; ദുബായില്‍ പിണറായിയുടെ ദൂതനുമായി നിര്‍ണായക ചര്‍ച്ചയെന്ന് സൂചന
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചര്‍ച്ചയ്ക്ക് മുന്‍കെെയെടുക്കുന്നതെന്നാണ് വിവരം. ഇന്നാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്. വ്യവസായിയുമായി ചര്‍ച്ചകള്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സിപിഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. തരൂരുമായി ചര്‍ച്ചക്ക് തയ്യാര്‍ ആണെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ ശരി തരൂരിനെ എല്‍ഡിഎഫ് സ്വീകരിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ

More »

വി എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും ജസ്റ്റിസ് കെ ടി തോമസിനും പത്മഭൂഷണ്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷണും ലഭിച്ചു. ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷല്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു. അന്തരിച്ച ബോളിവുഡ് താരം

More »

അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ച നഴ്‌സ് രഞ്ജിതയെ അപമാനിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് പത്തനംതിട്ട സ്വദേശി രഞ്ജതിത ജി നായരെ അപമാനിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന, മാവുങ്കാല്‍ സ്വദേശിയായ പടന്നക്കാട് തീര്‍ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയിലെ എ പവിത്രന്‍(56) ആണ് അന്തരിച്ചത്. പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ ജാതീയമായും വിദേശത്തി ജോലിചെയ്യുന്നതിനെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരിക്കേ പവിത്രനെ താലൂക്ക് ഓഫീസില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യു മന്ത്രി കെ രാജന്‍ സര്‍വീസില്‍ നിന്നും

More »

'രണ്ട് തവണ പാളികള്‍ കടത്തി, പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍'; സ്വര്‍ണ്ണകൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തി. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. കൂടുതല്‍ തെളിവുശേഖരണം നടത്തുന്നതായും അറിയിച്ചു. ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ മുതല്‍ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാം പ്രതികളുമായിട്ട് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും എസ്‌ഐടി കോടതിയെ

More »

കുടുംബം തകര്‍ത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടി -ഗണേഷ് കുമാര്‍
തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി. 'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ ? ഉമ്മന്‍ചാണ്ടിയല്ലേ

More »

സോണിയാ ഗാന്ധിയുടെ വീട്ടില്‍ പോറ്റിയുടെ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം- വി ശിവന്‍കുട്ടി
നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം നേരിട്ടത്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. 'സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കെട്ടിയില്ലേ. അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം', ശിവന്‍കുട്ടി പറഞ്ഞു. 'സ്വര്‍ണം കട്ടവരാരപ്പാ... കോണ്‍ഗ്രസ് ആണേ അയ്യപ്പാ', എന്ന പാരഡി ഗാനവും ശിവന്‍കുട്ടി സഭയില്‍ ആലപിച്ചു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ്

More »

'200ലധികം പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കി, 25 ദിവസം കൂടെ താമസിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു'; അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കി
തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവന്‍ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത

More »

കണ്ണൂരില്‍ നിന്ന് ഹീത്രുവിലേക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ കണക്ഷന്‍ സര്‍വീസുകള്‍
വടക്കന്‍ മലബാറിലെപ്രവാസി സമൂഹത്തിനു സഹായകരമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള കണക്ഷന്‍ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്നാണ് പുതിയ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് ലക്ഷ്യം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ബെംഗളൂരു വഴിയുള്ള കണ്ണൂര്‍-ലണ്ടന്‍ ഹീത്രു പ്രതിദിന സര്‍വീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂരില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെടുന്ന വിമാനം 11.25ന് ബെംഗളൂരുവില്‍ എത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം വൈകുന്നേരം 7.30ന് ലണ്ടനിലെത്തും. തിരിച്ചുള്ള യാത്രയില്‍ ലണ്ടനില്‍ നിന്ന് രാത്രി 9.05ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.20ന് ബെംഗളൂരുവിലെത്തും. തുടര്‍ന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions