നാട്ടുവാര്‍ത്തകള്‍

ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു
ലണ്ടന്‍ : ഹൈ സ്ട്രീറ്റ് അതികായരായ ക്ലെയേഴ്‌സിന്റെ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 281 സ്റ്റോറുകളാണ് ഇവര്‍ക്കുള്ളത്. ഇവിടങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ ജോലി ചെയ്തിരുന്നു. കടകള്‍ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ക്ലോസിംഗ് സെയിലിനും തുടക്കമായി. ബ്രിട്ടനിലെ ഈ ആക്‌സസറീസ് ഭീമന്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. യുകെയിലെ തങ്ങളുടെ സ്റ്റോറുകള്‍ പതിവുപോലെ തുറന്നിരിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നവരെ വരെ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ തുടരുമെന്നും കമ്പനി സ്ഥിരീകരിച്ചു. യുകെയിലും അയര്‍ലന്‍ഡിലുമായി ക്ലെയേഴ്‌സിന് ആകെ 306 സ്റ്റോറുകളുണ്ട്, കൂടാതെ അടുത്തിടെ വില്‍പ്പന ഇടിഞ്ഞത് ശൃംഖലക്ക് വലിയ തോതിലുള്ള തിരിച്ചടിയായി മാറിയിരുന്നു. 1961

More »

മലയാളി കുടുംബത്തിന്റെ വിലയേറിയ സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടമാക്കിയതായി പരാതി
അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോഡില്‍ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും നാലു ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയില്‍ യാത്ര അവസാനിച്ചപ്പോള്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗേജുകള്‍ മാത്രം.28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതര്‍ക്ക് ബിജോയ്

More »

ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയെ കണ്ടെത്തി പൊലീസ്
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില്‍ ഹോംനേഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച്ചയാണ് കായംകുളം ഭാര്യയെ പൊലീസ് കണ്ടെത്തിയത്. ജൂണ്‍ 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍

More »

കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു, മലയാളികളും ഉണ്ടെന്ന് സൂചന
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. വിഷബാധയേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ ഇവരില്‍ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള

More »

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതിള്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുളള രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നേരത്തെ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രിലിലാണ് കേസിലെ വാദം പൂര്‍ത്തിയായത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു.

More »

രണ്ട് മക്കളുമായി കിണറ്റില്‍ ചാടി, ഒരു കുട്ടി മരിച്ചു; അമ്മ റിമാന്‍ഡില്‍
കണ്ണൂ‍‌ര്‍ : പരിയാരം ശ്രീസ്ഥലയില്‍ രണ്ടു മക്കളുമായി കിണറ്റില്‍ ചാടുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍. അമ്മ ധനജയെ പയ്യന്നൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കിണറ്റില്‍ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മകന്‍ ധ്യാന്‍ കൃഷ്ണ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇതേ തുടര്‍ന്ന് ധനജയക്കെതിരെ പരിയാരം പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ജൂലൈ 30നായിരുന്നു സംഭവം. ധനജയയും ഭര്‍തൃമാതാവുമായി കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ യുവതിയും വീട്ടുകാരും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവ ​ദിവസം രാവിലെയും വീട്ടില്‍ പ്രശ്നങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് യുവതി മക്കളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അച്ഛനായ മനോജും പിന്നാലെ നാട്ടുകാരും

More »

'വോട്ടുകൊള്ള വിവാദം': തലസ്ഥാനത്തെ സ്തംഭിപ്പിച്ചു പ്രതിപക്ഷ പ്രതിഷേധം
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്തെ സ്തംഭിപ്പിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കിയ ഡല്‍ഹി പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം പങ്കെടുത്തു. രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍വച്ചാണ് ഡല്‍ഹി പൊലീസ് തടഞ്ഞത്. റോഡ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ തയാറായില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍

More »

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വേടന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വേടന്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തന്‍. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം ബലാത്സം​ഗ കേസില്‍ വേടന്‍ ഒളിവില്‍ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍

More »

സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മിച്ച് കഴിഞ്ഞാല്‍ 10 മിസൈല്‍ കൊണ്ട് അത് തകര്‍ക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി
ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീര്‍. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ അമേരിക്കയില്‍ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു. 'ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions