നാട്ടുവാര്‍ത്തകള്‍

ഇനിയും പ്രകോപിപ്പിച്ചാല്‍ പലതും തുറന്ന് പറയേണ്ടി വരും'; റിനി ആന്‍ ജോര്‍ജ്
കെജെ ഷൈനിനെതിര നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ പറവൂരില്‍ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയില്‍ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാര്‍ഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മുമായി ഗൂഢാലോചന നടത്തി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ആരോപണം

More »

കോട്ടയത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍
കോട്ടയം : കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം( 50 ) ആണ് മരിച്ചത്. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്താണ് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 29-ാം തീയതി മുതലാണ് ജെസിയെ കാണാതാവുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ചെപ്പുകുളത്ത് അജ്ഞാത മൃതദേഹം കണ്ടതായി പ്രദേശവാസികള്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ചത് കാണാതായ ജെസിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

More »

യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മുജാഹിദീന്‍ ആര്‍മിയുടെ നേതാവിനെ മലപ്പുറത്തു നിന്ന് അറസ്റ്റ് ചെയ്തു
സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് 'മുജാഹിദീന്‍ ആര്‍മി'യുടെ മുഖ്യസൂത്രധാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേരളത്തില്‍ നിന്ന് പിടികൂടി. മുജാഹിദീന്‍ ആര്‍മിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ഫത്തേപൂര്‍ ജില്ലക്കാരനാണ് റാസ. കേരളത്തില്‍ താമസിച്ചാണ് ഇയാള്‍ ഭീകര സംഘടനയെ നയിച്ചിരുന്നതെന്ന് യുപി എടിഎസ് പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നുവെന്നും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സ്വാധീനം ചെലുത്തി ഇന്ത്യയില്‍ നിന്ന് സമാന ചിന്താഗതിക്കാരായ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും എ.ടി.എസ് പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

More »

മെറ്റ് പൊലീസില്‍ വംശീയതയും സ്ത്രീ വിദ്വേഷവും: ബിബിസി രഹസ്യ ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ബിബിസി നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസര്‍മാരുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് . സാറ എവാര്‍ഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗികാതിക്രമങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തില്‍, സര്‍ജന്റ് ജോ മക്കില്‍വെന്നി അടക്കമുള്ള ഓഫീസര്‍മാര്‍ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലില്‍ സഹപ്രവര്‍ത്തകന്‍ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാര്‍ തമാശ

More »

പീഡനവീരന്‍ ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ഡല്‍ഹിയിലെ ഒരു ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദയുടെ ഫോണില്‍നിന്ന് സ്ത്രീകളുമൊത്തുള്ള നിരവധി ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തി. ചാറ്റുകളില്‍ ബാബ വിവിധ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചൈതന്യാനന്ദ സരസ്വതി തന്റെ രണ്ട് വനിതാ സഹായികളോടൊപ്പം ഇരകളെ ഭീഷണിപ്പെടുത്തുകയും അയച്ച അശ്ലീല സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ഹോസ്റ്റസുമാരുമൊത്തുള്ള ബാബയുടെ ഒന്നിലധികം ഫോട്ടോകളും സ്ത്രീകളുടെ ഡിസ്പ്ലേ ചിത്രങ്ങളുടെ(ഡിപി) സ്‌ക്രീന്‍ഷോട്ടുകളും ഫോണില്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായി നിയമിതനായ സമയത്ത്

More »

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി
ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന്‍ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. കൊല്ലം തേവലക്കര സ്വദേശി

More »

ആളില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാര്‍
സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ചമോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി റദ്ദാക്കിയത്. ചടങ്ങിനെത്തിയത് തന്റെ പാര്‍ട്ടിക്കാരും പേഴ്സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളയും പുറത്തു എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ഇറങ്ങിപോക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സംഘാടനത്തില്‍ വന്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞ മന്ത്രി പരിപാടിക്ക് എത്തിയ എല്ലാവരോടും ക്ഷമ പറയുകയും ചെയ്തു. ചടങ്ങില്‍

More »

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് ഒമ്പതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല
വീറും വാശിയും നിറഞ്ഞ ഏഷ്യ കപ്പ് കലാശപ്പോരില്‍ പാകിസ്താനെ ചുരുട്ടി ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് ഒമ്പതാം കിരീടം. വിജയലക്ഷ്യമായ 147 റണ്‍സ് 5 വിക്കറ്റ് കൈയിലിരിക്കെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ പാക് ആഭ്യന്തര മന്ത്രി മുഹസിന്‍ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്. സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ മികവില്‍ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍

More »

ദുരന്തഭൂമിയായി കരൂര്‍; വിജയ്‌ക്കെതിരെ കേസെടുക്കും
തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. കരൂര്‍ അപകടത്തില്‍ കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. ഒന്നരവയസുള്ള കുട്ടിയടക്കം ഒമ്പതുകുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ അറുപതോളം പേര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തിലേറെ പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടു എടുത്തു. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാവില്ല .

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions