നാട്ടുവാര്‍ത്തകള്‍

ബന്ദിയായത് മതേതര ഭരണഘടന; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം ദീപികയുടെ എഡിറ്റോറിയല്‍. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ഛത്തീസ്ഗഡിലും ഒറീയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെ സ്നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്നും എഡിറ്റോറിയല്‍ നിലപാട് വ്യക്തമാക്കി. 'കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന' എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ

More »

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്ലോഗര്‍ ഷാലു കിങ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്ലോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലി (ഷാലു കിങ്- 35) ആണ് പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് മടങ്ങുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. നേരത്തെ വിവാഹം കഴിച്ച സാലി മൂന്ന് കുട്ടികളുടെ പിതാവാണ്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടിയുമായി സാലി അടുപ്പത്തിലായത്. ഷാലു കിങ് മീഡിയ, ഷാലു കിങ് പ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ ചാനലുകളില്‍ ഇയാള്‍ വീഡിയോ ചെയ്തുവരികയായിരുന്നു. പീഡനത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പൊലീസ്

More »

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി; കൂട്ട് ഇരട്ടക്കൊലപാതക പ്രതി ചെന്താമരയും കോന്നിയിലെ നരബലിക്കാരും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ സൗമ്യാവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അതീവസുരക്ഷയുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും അതീവസുരക്ഷയോടെ കൊണ്ടുവന്ന ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലെ ഗ്രൗണ്ട്ഫ്‌ളോറിലെ ഒന്നാം ബ്‌ളോക്കിലേക്കാണ് മാറ്റുന്നത്. ജയില്‍ ഉദ്യോഗസ്ഥന്റെ മുറിയ്ക്ക് സമീപമായിരിക്കും ഇത്. റിപ്പര്‍ ജയാനന്ദനും പാലക്കാട്ടെ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയും മോന്‍സണ്‍ മാവുങ്കലും കോന്നി നരബലിക്കേസ് പ്രതികളേയുമെല്ലാം പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെയും കൊണ്ടുവന്നിരിക്കുന്നത്. ഇയാളെ സെല്ലിന് പുറത്തേക്ക് ഇറക്കുകയില്ല. ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ പോലും പുറത്തിറക്കുകയില്ല. ഇതിന് പുറമേ ചുറ്റും നിരീക്ഷണ ക്യാമറകളും വെച്ചിട്ടുണ്ട്. കൊടും ക്രിമിനലുകളായ 120 പേര്‍ ഉള്‍പ്പെടെ 300 ക്രിമിനലുകളെ

More »

18 വയസ് മുതല്‍ പ്രണയിച്ച് 25 വയസിന് മുന്‍പ് വിവാഹം കഴിക്കണം; വിദേശത്തേക്കുള്ള ഓട്ടം അപകടകരം- മാര്‍ ജോസഫ് പാംപ്ലാനി
സമുദായത്തില്‍ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമര്‍ശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ആഹ്വാനം. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കല്‍ ആണെന്നും പാംപ്ലാനി വിമര്‍ശിച്ചു. 'തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പ്പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പാലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി', മാര്‍

More »

ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടും മുമ്പ് കഞ്ചാവ് കിട്ടി ,ലഹരിയുടെ ആവേശത്തില്‍ ചാട്ടം, ജയിലില്‍ മൊബൈലും ഉപയോഗിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചു വിവരിച്ചു ഗോവിന്ദച്ചാമി. ജയിലില്‍ ഗോവിന്ദച്ചാമിമൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ ഉണ്ടായിരുന്ന 4 പേര്‍ക്കും ജയിലില്‍ ചാട്ടം അറിയാം. കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നല്‍കി. ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി. കാനത്തൂര്‍ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍

More »

റീവ്‌സിന്റെ പദ്ധതികള്‍ പൊളിഞ്ഞു; നികുതികള്‍ കൂട്ടേണ്ടി വരുമെന്ന് ഐഎംഎഫ്
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളും എല്ലാം പാളുന്ന സ്ഥിതിയാണ് കാണുന്നത്. കഴിഞ്ഞ ബജറ്റില്‍ തുടങ്ങിയ തിരിച്ചടി കൂടുതല്‍ ശക്തമായി വരുകയാണ്. മാത്രമല്ല ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പരിതാപകരമായി തുടരുകയാണ്. വളര്‍ച്ച നേടിക്കൊടുക്കാനുള്ള പദ്ധതികളെന്ന് പറഞ്ഞവയെല്ലാം തിരിച്ചടിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒപ്പം ഡൊണള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധം കൂടി ചേര്‍ന്നതോടെ പറയാനുമില്ല. റീവ്‌സ് ലക്ഷ്യമിടുന്ന രീതിയില്‍ ചെലവഴിക്കല്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിന് നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുകെയുടെ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ചാന്‍സലര്‍ക്ക് കൈക്കൊള്ളേണ്ടതായി വരുമെന്നാണ്

More »

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചു
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 274 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചത്. 61 കമാന്‍ഡര്‍മാരും 51 ഫ്ളൈറ്റ് ഓഫീസര്‍മാരുമാണ് അവധിയില്‍ പ്രവേശിച്ചതെന്ന് റാം മോഹന്‍ നായിഡു വ്യക്തമാക്കി. പാര്‍ലമെന്റിലാണ് വ്യാഴാഴ്ച മന്ത്രി ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദിലേത് പോലുള്ള വിമാന ദുരന്തങ്ങള്‍ പൈലറ്റുമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായവ ചെയ്യാന്‍ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും റാം മോഹന്‍ നായിഡു കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട്

More »

കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി; 9 മണിക്കൂറിനു ശേഷം പിടികൂടി
സൗമ്യ വധക്കേസ് പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി. 9 മണിക്കൂറിനു ശേഷം പിടികൂടി കണ്ണൂര്‍ നഗരത്തില്‍ നിന്ന് തന്നെ പിടികൂടി. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ സാഹസികമായി പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. അയാളിലുണ്ടായ സംശയവും സഹായകമായി. കണ്ണൂര്‍ ബെെപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലതുവശം ചേര്‍ന്ന് ഒരാള്‍ നടന്നുപോകുന്നതായി കണ്ടത്. തലയില്‍ ചെറിയൊരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു ഇടതുകൈയുടെ ബാക്കിഭാഗം അതില്‍ തിരുകി വച്ചാണ് നടന്നത്. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions