സ്നേഹപ്പെരുമഴയില്‍ വിഎസിന്റെ അന്ത്യയാത്ര
ആലപ്പുഴ : വി.എസ്. എന്ന അതുല്യ രാഷ്ട്രീയപ്രതിഭാസത്തെ ഇകഴ്ത്താനും വെട്ടിയൊതുക്കാനും ശ്രമിച്ചവരുടെ കണ്മുന്നില്‍, കോരിച്ചൊഴിയുന്ന മഴയെയും തിരക്കിനെയും അവഗണിച്ചു കണ്ഠം പൊട്ടുമാറുച്ചത്തില്‍ ആബാലവൃദ്ധം ആര്‍ത്തുവിളിച്ചു- "കണ്ണേ കരളേ വീയെസേ.. ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.." . ഇത്തവണ അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാനും ചടങ്ങു തിരക്കിട്ടു അവസാനിപ്പിക്കാനും ആര്‍ക്കും കഴിഞ്ഞില്ല. അങ്ങനെ തന്റെ അന്ത്യയാത്രയിലും അന്ത്യ നിദ്രയിലും വി എസ് നെഞ്ചുവിരിച്ചു കിടന്നു. കാലത്തിന്റെ കാവ്യനീതി..
ജനപക്ഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, നൂറ്റാണ്ട് പിന്നിട്ട ആ സമരോത്സുകജീവിതം കേരളരാഷ്ട്രീയചരിത്രത്തിലെ കെടാത്ത ചെങ്കനല്‍ ആയി മാറുകയും ചെയ്തു. കര്‍മഭൂമിയായിരുന്ന അനന്തപുരിയുടെ അതിര്‍ത്തി കടന്ന്, കൊല്ലം ജില്ലയുടെ ആദരവുമേറ്റുവാങ്ങി, ജന്മനാടായ ആലപ്പുഴയിലെ പറവൂരില്‍ വിലാപയാത്ര എത്തുമ്പോള്‍ ജനബാഹുല്യം മൂലം
More »
'ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ'; വഴിയോരത്ത് വിലാപയാത്ര കാത്ത് രമേശ് ചെന്നിത്തലയും
വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത് 17 മണിക്കൂറിനു ശേഷം. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനൊപ്പം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. രാവിലെ മുതല്‍ ചെന്നിത്തല, ഹരിപ്പാടെ പോയിന്റില്‍ കാത്ത് നില്‍പ്പുണ്ടുണ്ടായിരുന്നു.
ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോള്‍ ചെന്നിത്തല മൃതദേഹം വഹിച്ചുള്ള ബസില്‍ കയറി റീത്ത് വെക്കുകയും ചെയ്തു.
'വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ
More »
യുകെയിലേക്ക് സൗജന്യ വിസ; 3000 ഡിഗ്രിക്കാര്‍ക്ക് നാളെവരെ ഭാഗ്യം പരീക്ഷിക്കാം
ഇന്ത്യ- യുകെ കരാര്‍ പ്രകാരം 3000 ഡിഗ്രിക്കാര്‍ക്ക് യുകെ രണ്ടു വര്‍ഷത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് തീരുമാനിച്ചിരുന്നു. വിസ അനുവദിച്ചു കിട്ടുന്നവര്‍ക്ക് യുകെയില്‍ വന്ന് ജോലി ചെയ്യാം. ഇതിനായി യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലെ ഫോം പൂരിപ്പിക്കുകയും അതുവഴി സെലക്ഷന്‍ പ്രോസസിനു ശേഷം ഫലം അറിയുകയും ചെയ്യാം. ഇന്നലെ ഉച്ചയ്ക്ക് 1 :30 മുതല്‍ ജൂലൈ 24 ഉച്ചയ്ക്ക് 1.30 വരെയായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. 14 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിവാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. 18നും 30നും ഇടയില്‍ പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുക
പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നല്‍കേണ്ടതുണ്ട്. സൗജന്യമായി പ്രവേശിക്കാവുന്ന ഈ ബാലറ്റ് എന്‍ട്രിയില്‍ നിന്നും
More »
ചെങ്കനല്‍ ഇനി കെടാക്കനല്‍...
തിരുവനന്തപുരം : അരനൂറ്റാണ്ടുകാലമായി തന്റെ കര്‍മ്മ മണ്ഡലമായ തലസ്ഥാനത്തോട് വിടപറഞ്ഞു വിഎസ് അച്യുതാനന്ദന്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. വിങ്ങലോടെ അന്തപുരി ആ ഇതിഹാസ നായകന് വിടചൊല്ലി . സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ ആലപ്പുഴയിലേക്ക് ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചകഴിഞ്ഞു രണ്ടേകാലോടെ തുടങ്ങി. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് ഭൗതീകശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് വഴിയിലുടനീകം ആയിരങ്ങളാണ് പ്രിയ നേതാവിനെ ദൂരെനിന്നെങ്കിലും ഒരു നോക്ക് കാണുവാനായി കാത്തുനില്‍ക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ അര്‍ദ്ധ രാത്രിയോടെയേ വിഎസിന്റെ ഭൗതീകശരീരം ജന്മനാട്ടിലെത്തൂ. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ മാത്രമേ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും.
റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് അകമ്പടിയായി
More »
വി എസിന് കണ്ണീര്‍ പ്രണാമം; അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലില്‍ കേരളം സങ്കടക്കടലില്‍. പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം ആണെങ്ങും. ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എകെജി സെന്ററിലെയും കവടിയാറിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ കൊണ്ടുവന്നത്. ശക്തമായ മഴയിലും പതിനായിരങ്ങളാണ് വി.എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ന്നത്. സെക്രട്ടേറിയേറ്റിന് ജനക്കൂട്ടം നിറഞ്ഞു. പാളയം വരെ നീണ്ട ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്.
കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും കണ്ണീരണിഞ്ഞുമാണ് പലരും നില്‍ക്കുന്നത്. ദീര്‍ഘകാലം കര്‍മഭൂമിയായിരുന്ന തിരുവനന്തപുരത്തുനിന്നു ജന്മനാടായ ആലപ്പുഴയിലേക്ക് വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. ആലപ്പുഴ,
More »
ഉപരാഷ്ട്രപതിയുടെ നാടകീയ രാജി തരൂരിന് വേണ്ടിയോ? സംശയമുന്നയിച്ചു കോണ്‍ഗ്രസ്
അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിനേക്കാള്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ടാകാമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
പെട്ടെന്നുള്ള സംഭവവികാസത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ജയറാം രമേശ്, ഇന്നലെ താന്‍ ധന്‍ഖറിനൊപ്പം ഉണ്ടായിരുന്നുവെന്നും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹവുമായി ഒരു സംഭാഷണം നടത്തിയിരുന്നുവെന്നും പറഞ്ഞു. ധന്‍ഖറിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെങ്കിലും, രാജിക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് സംശയമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. '
വ്യക്തിപരമായി, എനിക്ക് നല്ലതായി തോന്നിയില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്. അദ്ദേഹവുമായി എനിക്ക് വളരെ നല്ല ബന്ധവുമുണ്ടായിരുന്നു. ഒരു വിദ്വേഷവും
More »
വിഎസിന്റെ അന്ത്യവിശ്രമം ആലപ്പുഴ വലിയ ചുടുകാട്ടില്‍
തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.യു.ടി ആശുപത്രിയില്‍ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
ബുധനാഴ്ച
More »
വിപ്ലവ സൂര്യന്‍ വിടവാങ്ങി
മുന്‍ മുഖ്യമന്ത്രിയും ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍(101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വി എസ്. ഇന്ന് ഉച്ചകഴിഞ്ഞതോടെ വിഎസിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. ജൂണ്‍ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു.
More »
ബ്രിട്ടീഷ് യുദ്ധ വിമാനം ചൊവ്വാഴ്ച മടങ്ങും, വാടകയിനത്തില്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യയും അദാനിയും
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ (ചൊവ്വാഴ്ച) തിരികെ പോകും. തകരാര്‍ പരിഹരിച്ചതോടെയാണ് 38 ദിവസങ്ങള്‍ക്കു ശേഷം വിമാനം മടങ്ങുന്നത്. യുദ്ധ വിമാനം മടങ്ങുമ്പോള്‍, നേട്ടം ഉണ്ടായത് വിമാനത്താവള നടത്തിപ്പ് ചുമതലയിലുള്ള അദാനി കമ്പനിയ്ക്കും എയര്‍ ഇന്ത്യയ്ക്കുമാണ്.
മൈന്റ്നന്‍സ് ഹാങ്ങര്‍ വാടകയിനത്തില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയാണ്. തിരുവനന്തപുരത്ത് ഇറക്കിയ ജൂണ്‍ 14 മുതല്‍ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നല്‍കണം. ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകളാണ് വിമാനത്താവള കമ്പനി ഈടാക്കുന്നത്. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നല്‍കേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ
More »