ഷാര്‍ജയിലെ അതുല്യയുടെ മരണം; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും, അതുല്യയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യും
ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. അതേസമയം അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ തുടങ്ങാനാണ് ബന്ധുക്കളുടെ നീക്കം.
അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്ത് വരും. താങ്ങാന്‍ പറ്റാത്ത ഉപദ്രവങ്ങള്‍ വരുമ്പോള്‍ ജീവനുള്ള ഏതൊരു വസ്തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാല്‍ മതി
More »
എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാറിന് മാനസിക ആഘാതം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന ദൃശ്യങ്ങള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരണമടഞ്ഞു. അവിശ്വസനീയമായി രക്ഷപ്പെട്ടത് യുകെ പൗരത്വം ഉള്ള ഇന്ത്യക്കാരന്‍ വിശ്വാഷ് കുമാര്‍ രമേശ് മാത്രമാണ്. അപകടത്തില്‍ നിന്നും ചെറിയ പരുക്കുകളോടെ ഒരാള്‍ രക്ഷപ്പെട്ട് വരുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. 'അത്ഭുത മനുഷ്യനെന്നും', 'ദൈവത്തിന്റെ സന്തതിയെന്നും', 'പ്രതീക്ഷയുടെ ചിഹ്നമെന്നും' മാധ്യമങ്ങള്‍ വിശേഷിപ്പിച്ചെങ്കിലും ജീവനോടെ രക്ഷപ്പെട്ട നിമിഷത്തെ ശപിക്കുകയാണ് 40-കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ്.
കണ്‍മുന്നില്‍ എല്ലാവരും മരിക്കുന്ന കാഴ്ച കണ്ട വിശ്വാഷിന് ഇതില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ദിവസവും ദുഃസ്വപ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണ്. 242 പേരില്‍ താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ പശ്ചാത്താപമാണ് ഈ
More »
ഭര്‍ത്താവുമായി വഴക്കിട്ടു; ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ യുഎഇയില്‍ വീണ്ടുമൊരു മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ്
More »
നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി ചിത്രീകരിച്ചു കുറ്റപത്രം റദ്ദാക്കാന്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പി പി ദിവ്യയാണ് ദൃശ്യം
More »
ഉമ്മന്‍ചാണ്ടി ഗുരുവും വഴികാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടലെന്ന് രാഹുല്‍ ഗാന്ധി
ഉമ്മന്‍ചാണ്ടി തനിക്ക് ഗുരുവും വഴികാട്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ആഗ്രഹം ഉമ്മന്‍ ചാണ്ടിയെ പോലെ ഉള്ള നേതാക്കള്‍ വളരണമെന്നാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്രൂരമായ രാഷ്ട്രീയ ആക്രമണം ഉമ്മന്‍ ചാണ്ടി നേരിട്ടിരുന്നു. ക്രിമിനല്‍ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോള്‍ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാവിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 21 വര്‍ഷത്തെ രാഷ്ട്രീയ
More »
കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ചും കള്ളപരാതിയെക്കുറിച്ചും പരാമര്‍ശിക്കാതെ കുറ്റപത്രം
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായ മൊഴികള്‍.വിഷയത്തില്‍ കളക്ടറുടെ മൊഴി പിപി ദിവ്യയ്ക്ക് അനുകൂലമാണ്. ഇതുകൂടാതെ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തും നവീന്‍ ബാബുവിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്.
ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് ഇയാളുടെ സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാര്‍ട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നല്‍കി. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. പ്രത്യേക
More »
ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ പരോളില്‍ തുടരുന്നതിനിടെ 'ജയില്‍ മോചിത'യായി
ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. പരോളില്‍ തുടരുകയായിരുന്ന ഷെറിന്‍ രഹസ്യമായി ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഷെറിന്റെ ജയില്‍ മോചനം സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
ഷെറിന് ജയിലില്‍ കഴിയുമ്പോഴും ഉന്നതരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളാണ് ജയില്‍ മോചനത്തിന് സഹായകമാകുന്നതെന്ന തരത്തില്‍ വലിയ പ്രചരണമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആരോപണം സംസ്ഥാന മന്ത്രിസഭയിലേക്കും വിരല്‍ ചൂണ്ടിയിരുന്നു. പരോള്‍ കാലാവധി ഈ മാസം 22 വരെയാണ് ഉണ്ടായിരുന്നത്.
ഇതിനിടെയാണ് ജയില്‍ മോചനത്തിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അതീവരഹസ്യമായി എത്തിയ ഷെറിന്‍ ഒപ്പിട്ട ശേഷം ഉടന്‍തന്നെ മടങ്ങിയെന്നാണ് വിവരം. 2009ല്‍ ഭര്‍തൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ഷെറിനും മൂന്ന്
More »
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നല്‍കിയിരുന്നുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വിശദമാക്കി. അതേസമയം നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തില്‍ ശുഭപ്രതീക്ഷയെന്നാണ് സൂചന. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ്
More »
പാലക്കാട് വീണ്ടും നിപ; രോഗം ബാധിച്ച് മരിച്ചയാളുടെ മകന്റെ പരിശോധനാ ഫലം പോസിറ്റീവ്
പാലക്കാട് : പാലക്കാട് ചങ്ങലീരിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മുപ്പത്തിരണ്ടുകാരനായ മകനാണ് നിപ സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
രണ്ടുദിവസം മുന്‍പാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 58കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
More »