'ഇന്ദ്രപ്രസ്ഥം' ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അസം സ്വദേശി ഏക പ്രതി
കോട്ടയം : 'ഇന്ദ്രപ്രസ്ഥം' ഹോട്ടലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ 67 സാക്ഷികളും 49 ഡോക്യുമെന്റുകളും ഉണ്ട്. മുന്‍ തൊഴിലാളി അസം സ്വദേശി അമിത് ഒറാങ് ആണ് ഏക പ്രതി. ഏപ്രില്‍ 22 നായിരുന്നു വിജയകുമാറിനെയും ഭാര്യ മീരാ വിജയകുമാറിനെയും കൊലപ്പെടുത്തിയത്.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയകുമാര്‍ തന്നെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്. ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോകാന്‍ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
വിജയകുമാറുമായി പ്രതിയ്ക്ക്
More »
എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാള്‍, മരിച്ചാലെങ്കിലും നീതി കിട്ടുമോ? ബാലക്കെതിരെ തുറന്നടിച്ച് എലിസബത്ത്
ആശുപത്രി കിടക്കയില്‍ നിന്നും നടന്‍ ബാലയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ ഭാര്യയും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. എലിസബത്ത് ഉദയന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്ന് പേരെടുത്ത് പറയാതെ എലിസബത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എലിസബത്തിന്റെ ആരോഗ്യനില വളരെ മോശമാണെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. മൂക്കില്‍ ട്യൂബും ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും സമര്‍പ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ലെന്നും എലിസബത്ത് പറയുന്നു. ഡിപ്രഷനിലാണ് താനെന്ന് പലവട്ടം പറഞ്ഞ എലിസബത്ത് തനിക്ക് നീതി വേണമെന്നാണ് വീണ്ടും ആവര്‍ത്തിക്കുന്നത്.
'എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന്
More »
തകരാറുകള്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച പറത്തിക്കൊണ്ടുപോകും
ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം കൊണ്ടുപോകുന്നതില്‍ തീരുമാനമാകും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.
വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍
More »
'മധുര-എണ്ണ പലഹാരങ്ങള്‍ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരും
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ ഇനിമുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം. ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ മുന്നറിയിപ്പ് എന്നതുപോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര എണ്ണ ഫാറ്റ് എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തില്‍ പോസ്റ്ററില്‍ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാന്റീനുകള്‍ കഫ്റ്റീരിയകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
More »
ചര്‍ച്ചയില്‍ പുരോഗതി: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു
യമന്‍ ജയിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. നാളെ(ജൂലൈ 16ന്) വധശിക്ഷ നടപ്പാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.
നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്. തലാലിന്റെ
More »
ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശിനി സുപ്രീംകോടതിയില്‍
തമിഴ്നാട് മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമുന്നയിച്ച തൃശൂര്‍ സ്വദേശിനി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി സുനിത കെ എം ആണ് തിങ്കളാഴ്ച അവകാശവാദവുമായി സുപ്രീംകോടതിയില്‍ എത്തിയത്.
ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സ്വകാര്യമായ കത്തും ഇവര്‍ നല്കിയിട്ടുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കത്തിലുണ്ടെന്നാണ് സൂചന.
'ശശികലയും മണ്ണാര്‍കുടി മാഫിയയും ചേര്‍ന്ന് തന്റെ അമ്മയെ കൊന്നതാണ് സുനിത പറയുന്നത്. കൊലപാതകത്തിന് സാക്ഷിയാണ്. 2016 സെപ്തംബര്‍ 22 -ആം തിയതി പോയസ്ഗാര്‍ഡന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു. അവര്‍ക്ക് ചുറ്റും ടി.ടി.വി. ദിനകരന്‍, ഇളവരസി, സുധാകരന്‍ വി.കെ, ശശികല എന്നിവരും ഉണ്ടായിരുന്നു. അലറിക്കരയാന്‍
More »
ശ്രീചിത്ര കെയര്‍ഹോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം : ശ്രീചിത്ര പുവര്‍ ഹോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അമിതമായി വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.
ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. അതേസമയം, സംഭവത്തില്‍ ശ്രീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു പറഞ്ഞത് പെണ്‍കുട്ടികളുടേത് ആത്മഹത്യ ശ്രമമായിരുന്നില്ല എന്നും വീട്ടില്‍ പോകുന്നതിന് വേണ്ടി പേടിപ്പിക്കാനാണ് ഗുളിക കഴിച്ചത് എന്നുമാണ്.
കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റാഗിംഗ് നടന്നുവെന്ന് പറയുന്നത് കള്ളമാണെന്നും സൂപ്രണ്ട് പറയുന്നു. ഗുളിക കഴിച്ച ഇളയ കുട്ടി മൂത്ത രണ്ട്
More »
അഹമ്മദാബാദ് വിമാന ദുരന്തം; പൈലറ്റുമാരുടെ സംഘടന കോടതിയിലേക്ക്, അന്വേഷണസംഘത്തില്‍ പൈലറ്റുമാര്‍ വേണം
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൈലറ്റുമാരുടെ സംഘടന കോടതിയിലേക്ക്. അന്വേഷണ സംഘത്തില്‍ സംഘടനയിലെ വിദഗ്ധ പൈലറ്റുമാരെ ഉള്‍പ്പെടുത്തണമെന്നാണ് പൈലറ്റുമാരുടെ സംഘടനയുടെ പ്രധാന ആവശ്യം. തുടരന്വേഷണത്തിലും സുതാര്യതയുണ്ടാകില്ലെന്ന് സംഘടന ആവശ്യപ്പെടുന്നു.
അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടനയുടെ ആശങ്കയറിയിക്കും.
അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും ഫ്യുവല്‍ സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്രതകരാര്‍ സംഭവിച്ചോയെന്നത് വിശദമായ അന്വേഷണത്തില്‍ പരിശോധിക്കണമെന്നും എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു. എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട്
More »
ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്
ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ വിപഞ്ചികയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. കുണ്ടറ പൊലീസാണ് കേസ് എടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്.
കേസില്‍ ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിപഞ്ചികയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.
More »